ഷക്കീല ചെയ്യുന്നൊരു വേഷം എനിക്ക് ചെയ്യാന്‍ പറ്റില്ല; മനസ്സ് തുറന്ന്‍ രമ ദേവി

ഷക്കീല ചെയ്യുന്നൊരു വേഷം എനിക്ക് ചെയ്യാന്‍ പറ്റില്ല; മനസ്സ് തുറന്ന്‍ രമ ദേവി
Jan 9, 2022 10:03 PM | By Vyshnavy Rajan

സിനിമയിലും സീരിയലിലും ഒരുപോലെ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള നടിയാണ് രമ ദേവി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ അഭിനയ രംഗത്തുള്ള നടി തന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോള്‍. തന്നെ തേടി എത്തുന്ന കഥാപാത്രങ്ങള്‍ നെഗറ്റീവാണോ പോസിറ്റീവാണോ എന്ന് താന്‍ നോക്കാറില്ലെന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെ രമ ദേവി പറയുന്നത്.

അതേ സമയം ഗ്ലാമറസ് വേഷം ധരിച്ചിട്ടുള്ള കഥാപാത്രങ്ങള്‍ ആണെങ്കില്‍ അതിനോട് താന്‍ നോ എന്നേ പറയുകയുള്ളു എന്നും നടി സൂചിപ്പിക്കുന്നു. എന്തുകൊണ്ടാണ് അങ്ങനൊരു തീരുമാനം എടുക്കുന്നതെന്നും രമ വെളിപ്പെടുത്തിയിരിക്കുകയാണ്. എന്നെ സംബന്ധിച്ചിടത്തോളം കഥാപാത്രം പോസിറ്റീവ് ആണോന്നോ നെഗറ്റീവ് ആണോന്നോ നോക്കാറില്ല.

അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ പറ്റുന്നത് എന്തുണ്ട് അതാണ് ഞാന്‍ നോക്കാറുള്ളത്. നടന്മാരില്‍ ഏറ്റവും കൂടുതല്‍ വില്ലത്തരം ചെയ്തിട്ടുള്ള നടനാണ് ജോസ് പ്രകാശ്. ആ ജോസ് പ്രകാശിന്റെ കൂടെയും ഞാന്‍ അഭിനയിച്ചിട്ടുണ്ട്. മിഖായേലിന്റെ സന്ധികള്‍ എന്ന സിനിമയിലെ മേരിക്കുട്ടി എന്ന കഥാപാത്രത്തെയാണ് ചെയ്തത്.

അതേ മേരിക്കുട്ടി പുത്രന്‍ എന്ന സിനിമയില്‍ ആയപ്പോഴും അഭിനയിച്ചു. ഈ ജോസ് പ്രകാശിനെ ലോകം മുഴുവന്‍ അംഗീകരിക്കുന്നുണ്ട് എന്നാണ് രമാദേവി പറയുന്നത്. നെഗറ്റീവ് ക്യാരക്ടര്‍ ചെയ്തു എന്നത് കൊണ്ട് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയിട്ടില്ല. ഒരു ആര്‍ട്ടിസ്റ്റിനുള്ളില്‍ എന്തൊക്കെ പ്രതിഭകള്‍ ഉണ്ടെന്ന് തിരിച്ചറിയാന്‍ ഒരു സംവിധായകന് സാധിക്കും.

ആര്‍ട്ടിസ്റ്റിനും അതേ കുറിച്ച് ബോധം ഉണ്ടാവും. അങ്ങനെയാണ് വേണ്ടത് എന്നാണ് എന്റെ അഭിപ്രായം. നമ്മള്‍ പോസിറ്റീവ് ക്യാരക്ടര്‍ മാത്രമേ ചെയ്യുകയുള്ളു എന്ന് വിചാരിക്കാന്‍ പാടില്ല. ചില കാര്യങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ തെറ്റില്ല. എന്നോട് ഗ്ലാമറസ് റോള്‍ ചെയ്യണം എന്ന് പറഞ്ഞാല്‍ ഞാന്‍ ചെയ്യില്ല.

ചില പടങ്ങളില്‍ അത്തരം വേഷങ്ങള്‍ എന്നെ തേടി വന്നിരുന്നു. ചെയ്യാന്‍ പറഞ്ഞാല്‍ പറ്റില്ലെന്ന് തന്നെ ഞാന്‍ പറയും. ഗ്ലാമറസ് റോളുകള്‍ ചെയ്താല്‍ എന്ത് സംഭവിക്കും എന്ന് ചോദിച്ചാല്‍ ഒന്നുമില്ല. പക്ഷേ ഞാനത് ചെയ്യില്ല എന്നത് എന്റെ ഒരു കാഴ്ചപാടാണ്. പിന്നെ എന്റെ ശരീരപ്രകൃതം അങ്ങനൊരു ഗ്ലാമറസ് റോള്‍ ചെയ്യാന്‍ പറ്റുന്നത് അല്ല. ഞാനൊരു ആവറേജ് ആണ്. ഷക്കീല ചെയ്യുന്നൊരു വേഷം എനിക്ക് ചെയ്യാന്‍ പറ്റില്ല.

എന്റെ ഒരു ശരീരപ്രകൃതത്തിന് പറ്റുന്ന റോളുകള്‍ ചെയ്യാനാണ് എനിക്കിഷ്ടം. അങ്ങനെയേ ഞാന്‍ ചെയ്യുകയുള്ളു. മുലക്കച്ച കെട്ടി അഭിനയിക്കുന്നതിന് വരെ എനിക്ക് ഇഷ്ടമല്ല. അങ്ങനൊരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്നും രമ ദേവി പറയുന്നു. പിജി വിശ്വംഭരന്‍ സാറിന്റെ പടമാണ്. അതില്‍ നല്ലൊരു വേഷത്തിലേക്കാണ് എന്നെ വിളിച്ചത്.

അതില്‍ മുലക്കച്ച കെട്ടിയിട്ടുള്ള സീനുകളൊക്കെ അഭിനയിക്കേണ്ടതുണ്ടെന്ന് സാര്‍ എന്നോട് പറഞ്ഞിരുന്നു. അന്നേരം തന്നെ സാര്‍, എനിക്ക് അത് വേണ്ടെന്നും ചെയ്യാന്‍ പറ്റില്ലെന്നും പറഞ്ഞു. നല്ലൊരു ആര്‍ട്ടിസ്റ്റല്ലേ നിങ്ങള്‍. ഈ റോള്‍ ചെയ്താല്‍ അത് നിങ്ങള്‍ക്കൊരു ബ്രേക്ക് ആവുമെന്നും സാര്‍ പറഞ്ഞിരുന്നു.

അതിന് മുന്‍പ് സാറിന്റെ ആഗ്നേയം എന്നൊരു സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. അതിലൊരു നല്ല വേഷമായിരുന്നു. നെടുമുടി വേണുവിന്റെ ഭാര്യയായിട്ടാണ് അഭിനയിച്ചത്. രണ്ടാമതും സാര്‍ എന്നെ വിളിച്ചെങ്കിലും ഞാന്‍ താല്‍പര്യം പ്രകടിപ്പിച്ചില്ല. എന്റെ ഭര്‍ത്താവും എന്നെ നിര്‍ബന്ധിച്ചിരുന്നു. പക്ഷേ ഞാന്‍ ചെയ്യില്ലെന്ന് തന്നെ തീരുമാനിക്കുകയാണ് ചെയ്തതെന്നും അഭിമുഖത്തിൽ നടി രമ ദേവി പറയുന്നു.

I can not do the role that Shakeela does; Serial star's open statement

Next TV

Related Stories
#swatigodara | യൂട്യൂബര്‍ സ്വാതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; സുഹൃത്ത് കസ്റ്റഡിയിൽ

Apr 19, 2024 06:26 AM

#swatigodara | യൂട്യൂബര്‍ സ്വാതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കി; സുഹൃത്ത് കസ്റ്റഡിയിൽ

ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്നും സംഭവത്തില്‍ ദൃക്സാക്ഷികളെയും സ്വാതിയുടെ സുഹൃത്തുക്കളെയും ചോദ്യം...

Read More >>
#BiggBoss |ബാത്റൂമില്‍ പോലും ചെരുപ്പിടില്ല, ആ കാലോടെ ബഡ്ഡിലും സോഫയിലും പോകും; ജാസ്മിനെതിരെ ആഞ്ഞടിച്ച് മത്സരാര്‍ത്ഥികള്‍

Apr 18, 2024 09:58 PM

#BiggBoss |ബാത്റൂമില്‍ പോലും ചെരുപ്പിടില്ല, ആ കാലോടെ ബഡ്ഡിലും സോഫയിലും പോകും; ജാസ്മിനെതിരെ ആഞ്ഞടിച്ച് മത്സരാര്‍ത്ഥികള്‍

ഉപയോഗ ശേഷം ജാസ്മിന്‍ ടിഷ്യു പേപ്പര്‍ ബെഡില്‍ തന്നെ വച്ചു എന്ന് ജിന്‍റോ പറഞ്ഞതോടെയാണ് തര്‍ക്കത്തിന്...

Read More >>
#BiggBoss |മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?

Apr 18, 2024 03:11 PM

#BiggBoss |മറ്റുള്ളവര്‍ക്ക് കണ്ടന്റാകുന്ന ജാസ്മിനും ഗബ്രിയും; ഒരു സംഭവം ട്രെന്‍ഡ് ആകുന്നുണ്ട്, ശ്രദ്ധിച്ചോ?

ഗബ്രിയും ജാസ്മിനും കാരണമാണ് കണ്ടന്റുണ്ടാകുന്നതെന്ന് പറയപ്പെടുന്നതിനെക്കുറിച്ചുള്ള കുറിപ്പാണ്...

Read More >>
#glamyGanga |'വയറിന് വേദനയും അസ്വസ്ഥതയും... കാൻസറാണെന്ന് ലക്ഷണം വെച്ച് ഉറപ്പിച്ചു, വീട് പണി തീരും മുമ്പ് മരിച്ചുപോകുമോ?'

Apr 17, 2024 09:35 PM

#glamyGanga |'വയറിന് വേദനയും അസ്വസ്ഥതയും... കാൻസറാണെന്ന് ലക്ഷണം വെച്ച് ഉറപ്പിച്ചു, വീട് പണി തീരും മുമ്പ് മരിച്ചുപോകുമോ?'

അച്ഛന്റെ പീഡനങ്ങൾ സഹിക്കാൻ കഴിയാതെ വീട് വിട്ടുറങ്ങി വാടക വീട്ടിലാണ് ​ഗം​ഗയും അമ്മയും സഹോദരിയും...

Read More >>
#BiggBoss |'ബിഗ് ബോസ് കഴിഞ്ഞാല്‍ ജാസ്മിന് നല്ല ചീത്തപ്പേര്, വിവാഹം പോലും നടക്കില്ല; ഗബ്രി പൊടിയും തട്ടി പോകും'

Apr 17, 2024 02:35 PM

#BiggBoss |'ബിഗ് ബോസ് കഴിഞ്ഞാല്‍ ജാസ്മിന് നല്ല ചീത്തപ്പേര്, വിവാഹം പോലും നടക്കില്ല; ഗബ്രി പൊടിയും തട്ടി പോകും'

തനിക്ക് ഗബ്രിയോട് സ്‌നേഹമുണ്ട്. അത് പ്രണയമാകാതെ താന്‍ പിടിച്ചുവെച്ചിരിക്കുകയാണ് എന്നാണ് ജാസ്മിന്‍ മോഹന്‍ലാലിനോട്...

Read More >>
#BiggBoss |പെണ്ണ് പറഞ്ഞാല്‍ സ്വീകാര്യം, പുരുഷന്‍ പറഞ്ഞാല്‍ സെക്‌സിസം; ജാസ്മിന് ചിന്ത വീട്ടുകാരെപ്പറ്റി മാത്രം?

Apr 16, 2024 01:56 PM

#BiggBoss |പെണ്ണ് പറഞ്ഞാല്‍ സ്വീകാര്യം, പുരുഷന്‍ പറഞ്ഞാല്‍ സെക്‌സിസം; ജാസ്മിന് ചിന്ത വീട്ടുകാരെപ്പറ്റി മാത്രം?

ബിഗ് ബോസ് വീട്ടിലെ മറ്റുള്ളവര്‍ക്കിടയിലും ഇപ്പോള്‍ പ്രധാന ചര്‍ച്ചാ വിഷയം ഗബ്രിയും ജാസ്മിനുമാണ്....

Read More >>
Top Stories










News Roundup