---
title: "അധീരയാവാന്‍ ഒന്നര മണിക്കൂര്‍ മേക്കപ്പാണ് വേണ്ടി വന്നത്-സഞ്ജയ് ദത്ത്  "
english_title: "It took an hour and a half of make-up to get tired - Sanjay Dutt"
publisher: "moviemax.in"
canonical_url: "https://moviemax.in/news/1999/it-took-an-hour-and-a-half-of-make-up-to-get-tired-sanjay-dutt"
published_at: "2021-10-04T21:49:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/5ffb215d593ed_k2.jpg"
keywords: []
---

# അധീരയാവാന്‍ ഒന്നര മണിക്കൂര്‍ മേക്കപ്പാണ് വേണ്ടി വന്നത്-സഞ്ജയ് ദത്ത്  

> **Lead Summary:**  റോക്കിംഗ് സ്റ്റാര് യഷ് നായകനാവുന്ന കെജിഎഫ് 2 ആകാംക്ഷകയോടെ കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമ ലോകം . സിനിമയുടെ ടീസര് കഴിഞ്ഞ ദിവസം സോഷ്യല് മീഡിയയില് തരംഗമായിരുന്നു. നൂറ് മില്യണിലധികം വ്യൂസാണ് ബ്രഹ്മാണ്ഡ ചിത്രത്തിന് റെ ടീസറിന് മണിക്കൂറുകള് ക്കുളളില് ലഭിച്ചത്. പ്രശാന്ത് നീല് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഇത്തവണയും അഞ്ച് ഭാഷകളിലായിട്ടാണ് റിലീസിങ്ങിനൊരുങ്ങുന്നത്.

## Article Content

 റോക്കിംഗ് സ്റ്റാര് യഷ് നായകനാവുന്ന കെജിഎഫ് 2 ആകാംക്ഷകയോടെ കാത്തിരിക്കുകയാണ് തെന്നിന്ത്യന്‍ സിനിമ ലോകം . സിനിമയുടെ ടീസര് കഴിഞ്ഞ ദിവസം സോഷ്യല് മീഡിയയില് തരംഗമായിരുന്നു. നൂറ് മില്യണിലധികം വ്യൂസാണ് ബ്രഹ്മാണ്ഡ ചിത്രത്തിന് റെ ടീസറിന് മണിക്കൂറുകള് ക്കുളളില് ലഭിച്ചത്. പ്രശാന്ത് നീല് സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ഇത്തവണയും അഞ്ച് ഭാഷകളിലായിട്ടാണ് റിലീസിങ്ങിനൊരുങ്ങുന്നത്.

ഇതുവരെ താന്‍ ചെയ്തിട്ടുളളതില്‍ വെച്ച് എറ്റവും വ്യത്യസ്തനായ കഥാപാത്രമാണ് കെജിഎഫ് ചാപ്റ്റര്‍ ടൂവിലേതെന്ന്  സഞ്ജയ്‌ ദത്ത്  പറയുന്നു. അധീരയാവാന്‍ ഒന്നര മണിക്കൂര്‍ മേക്കപ്പാണ് വേണ്ടി വന്നത്. ഒപ്പം കഥാപാത്രത്തെ ഉള്‍ക്കൊളളാന്‍ ശാരീരികമായും മാനസികമായും തയ്യാറെടുപ്പുകള്‍ വേണ്ടി വന്നൂവെന്നും നടന്‍ പറയുന്നു. തന്നെ സംബന്ധിച്ച് തിരക്കഥയും കഥാതന്തുവും ആണ് കഥാപാത്രത്തെ സൃഷ്ടിക്കുന്നത്.

എല്ലാ കഥാപാത്രങ്ങള്‍ക്കും അതിന് റെതായ പ്രാധാന്യമുണ്ട്. ഓരോ ക്യാരക്ടര്‍ ചെയ്യുമ്പോഴും പ്രേക്ഷകര്‍ നമ്മളില്‍ നിന്നും പുതിയ ചിലത് പ്രതീക്ഷിക്കുന്നു. അധീരയും അത്തരമൊരു ക്യാരക്ടറാണ്. ഭയരഹിതനും ശക്തനും കരുണയുമില്ലാത്തവനുമാണ്. യഷും ഞാനും തമ്മിലുളള എറ്റുമുട്ടലുകള്‍ വളരെ സ്വാഭാവികമായും രസകരമായും ചിത്രീകരിച്ചിട്ടുണ്ട്. സഞ്ജയ് ദത്ത് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/1999/it-took-an-hour-and-a-half-of-make-up-to-get-tired-sanjay-dutt)