സീരിയലിലെ ഭര്‍ത്താവിനോട് ഇഷ്ടം തോന്നിയിട്ടുണ്ട്; ശരണ്യ ആനന്ദ്

സീരിയലിലെ ഭര്‍ത്താവിനോട് ഇഷ്ടം തോന്നിയിട്ടുണ്ട്; ശരണ്യ ആനന്ദ്
2022-01-09T15:08:00 | By Susmitha Surendran

മിനിസ്‌ക്രീനില്‍ വില്ലത്തി വേഷത്തിലെത്തി ഗംഭീരമായ പ്രകടനം നടത്തി മുന്നേറിക്കൊണ്ടിരിക്കുകയാണ് നടി ശരണ്യ ആനന്ദ്. വേദിക എന്ന കഥാപാത്രത്തില്‍ എത്തിയതോടെയാണ് ഈ താരം ശ്രദ്ധിക്കപ്പെട്ടത്. നേരത്തെ കുടുംബ വിളക്കില്‍ ഇതേ കഥാപാത്രത്തില്‍ മറ്റു പല താരങ്ങളും എത്തിയിരുന്നെങ്കിലും അവരെക്കാള്‍ എല്ലാം അഭിനയത്തില്‍ ഒരു പടി മുന്നിലാണ് ശരണ്യ.

വേദികയായി എത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയ വഴിയും നേരിട്ടും ചീത്തവിളി കേട്ടിട്ടുണ്ട് ഈ നടി, ഇതേക്കുറിച്ചെല്ലാം താരം നേരത്തെ പറഞ്ഞതാണ്.  ഇതിനിടെ ബിഗ് സ്‌ക്രീനിലും താരം എത്താറുണ്ട്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാം വഴി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ശരണ്യ. സോഷ്യല്‍ മീഡിയയില്‍ സജീവമായ ശരണ്യ ഇടയ്ക്കിടെ തന്റെ വേറിട്ട ഫോട്ടോകള്‍ പങ്കുവെച്ച് എത്താറുണ്ട്.

ആരാധകരോട് വിശേഷം പങ്കുവയ്ക്കുന്നതിനിടെ തന്റെ ഭര്‍ത്താവിനെ കുറിച്ചും ശരണ്യ പറഞ്ഞു. ജീവിതത്തില്‍ ഭര്‍ത്താവിനെയാണ് തനിക്കേറെ ഇഷ്ടമെന്നും താരം മറുപടിയേകിയിരുന്നു. ശരണ്യയുടെ അഭിനയ ജീവിതത്തിന് മികച്ച പിന്തുണയാണ് മനീഷ് നല്‍കുന്നത്.

സീരിയലിലെ ഭര്‍ത്താവിനോട് ഇഷ്ടം തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ഉണ്ടെന്നായിരുന്നു ശരണ്യയുടെ മറുപടി. അദ്ദേഹം എന്റെ നല്ല സുഹൃത്തിനോട്. ഒരു സുഹൃത്തിനോട് തോന്നാവുന്ന ഇഷ്ടം അദ്ദേഹത്തിനോടും തോന്നിയിട്ടുണ്ട്.

നേരത്തെ തന്റെ പരമ്പര 500 എപ്പിസോഡ് പിന്നിട്ടതിന്റെ സന്തോഷവും താരം പങ്കുവെച്ചു. ‘ 500 എപ്പിസോഡുകളുടെ നാഴികക്കല്ല് പൂര്‍ത്തിയാക്കിയ കുടുംബവിളക്ക് ടീമിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. ഈ അവസരത്തില്‍ 500 എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയതിന് നിര്‍മ്മാതാക്കളായ ഗുരുദാസ് സാറിനും ചിത്ര ഷേണായി മാം, സംവിധായകന്‍ മഞ്ജു ധര്‍മന്‍ സാര്‍, ക്യാമറ വിപിന്‍ സാര്‍, ജോസ് & ജോയ് സാര്‍ എന്നിവര്‍ക്ക് എന്റെ സന്തോഷം ആശംസിക്കുകയും നന്ദി അറിയിക്കുകയും ചെയ്യുന്നു. അവര്‍ ഇല്ലാതെ ഇത് സാധ്യമാകുമായിരുന്നില്ല.

കൂടാതെ ഞങ്ങളുടെ പ്രേക്ഷകരില്‍ നിന്ന് മികച്ച സ്വീകരണവും സ്‌നേഹവും ഉണ്ടായി. ഈ വിജയത്തിന് ഉത്തരവാദികളായ ഓരോ വ്യക്തികള്‍ക്കും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഒപ്പം കുടുംബവിളക്ക് കുടുംബത്തിന്റെ ആത്മാവായ മുഴുവന്‍ കുടുംബവിളക്ക് ടീമിനെയും അഭിനേതാക്കളെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ഈ മികച്ച അവസരം ഞങ്ങള്‍ക്ക് നല്‍കിയതിന് ഏഷ്യാനെറ്റ് നെറ്റ്വര്‍ക്ക് മാനേജ്മെന്റ് ഇനിയും ഈ വിജയവും ഉന്മേഷവും തുടരുമെന്ന് പ്രതീക്ഷിക്കുന്നു.. സ്‌നേഹത്തോടെ ശരണ്യ ആനന്ദ്.. ‘ എന്നും പറഞ്ഞാണ് നടി എത്തിയത്.

Content Highlight: Saranya is now answering questions from fans via Instagram.

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup