#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ

#ahaanakrishna | ‘രാഷ്ട്രീയമില്ല, അച്ഛനെ പിന്തുണയ്ക്കാനാണ് വന്നത്’; കൃഷ്ണകുമാറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ അഹാന കൃഷ്ണ
Apr 18, 2024 02:57 PM | By Athira V

കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാറിന് പിന്തുണയുമായി വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്ത് നടിയും സോഷ്യല്‍ മീഡിയ താരവുമായ അഹാന കൃഷ്ണ. മറ്റ് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് അഹാനയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.

ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ പിന്തുണയ്ക്കാനല്ല മറിച്ച് അച്ഛനെ പിന്തുണയ്ക്കാനാണ് പ്രചാരണത്തിനിറങ്ങിയിരിക്കുന്നതെന്ന് അഹാന വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അച്ഛനെ പിന്തുണച്ചതിന് ഏതെങ്കിലും തരത്തില്‍ നെഗറ്റിവിറ്റി വരുമെന്ന് കരുതുന്നില്ല. എല്ലാവരും സ്വന്തം കുടുംബാംഗങ്ങളെ പിന്തുണയ്ക്കുമല്ലോ എല്ലാ കുടുംബങ്ങളും അങ്ങനെതന്നെയല്ലേ എന്നും അഹാന ചോദിച്ചു.

ഐസ്ലന്‍ഡ് യാത്രയ്ക്ക് ശേഷമാണ് അഹാന പിതാവിന്റെ തെരഞ്ഞെടുപ്പ് പരിപാടികളില്‍ പങ്കാളിയായിരിക്കുന്നത്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അച്ഛനെ പിന്തുണച്ചത് തന്നെ മോശമായി ബാധിക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ കരുതുന്നില്ലെന്നായിരുന്നു അഹാനയുടെ മറുപടി. എല്ലാവരും അവരവരുടെ കുടുംബത്തിലെ ഒരാള്‍ ഒരു മത്സരത്തില്‍ പങ്കെടുത്താല്‍ അതിനെ പിന്തുണയ്ക്കുമല്ലോ എന്ന് അഹാന ചോദിച്ചു.

ഞാന്‍ നാളെ എന്ത് ചെയ്താലും അച്ഛന്‍ എന്നെ സപ്പോര്‍ട്ട് ചെയ്യുമെന്ന് വിശ്വാസമുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം പറയുന്ന വിമര്‍ശനങ്ങള്‍ വ്യക്തിപരമായ ഒന്നല്ല.അതുകൊണ്ട് തന്നെ ഇത്തരം വിമര്‍ശനങ്ങളെ വ്യക്തിപരമായി എടുക്കില്ല.

ഞങ്ങള്‍ക്ക് അച്ഛന്റെ പ്ലാനുകള്‍ അറിയാന്‍ താത്പര്യമുണ്ടെങ്കിലും പൊതുവെ രാഷ്ട്രീയകാര്യങ്ങള്‍ ഗൗരവമായി ശ്രദ്ധിക്കാറില്ല. വ്യാജ അക്കൗണ്ടുകളിലിരുന്ന് സോഷ്യല്‍ മീഡിയയില്‍ മോശം കാര്യങ്ങള്‍ പറയുന്നവര്‍ക്ക് ഒരു പരിധിയ്ക്ക് അപ്പുറം പ്രാധാന്യം കൊടുക്കാറില്ലെന്നും അഹാന കൃഷ്ണ കൂട്ടിച്ചേര്‍ത്തു.

താന്‍ ദൈവാനുഗ്രഹമുള്ള വ്യക്തിയാണെന്നും തന്നെ തെരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ മക്കള്‍ വന്നെന്നും കൊല്ലത്തെ സ്ഥാനാര്‍ത്ഥി ജി കൃഷ്ണകുമാര്‍ പറഞ്ഞു. ജയപ്രതീക്ഷയുണ്ടെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

#ahaanakrishna #kollam #nda #candidate #krishnakumar #campaign

Next TV

Related Stories
#dileep |'മോള് ഒരുപാട് കാര്യങ്ങൾ ഫേസ് ചെയ്ത ആളാണ്, എന്റെ അടുത്ത് മാത്രമാണ് അവളുടെ ഇമോഷൻ‌സ് കാണിക്കാറുള്ളത്' - ദിലീപ്

May 1, 2024 09:21 AM

#dileep |'മോള് ഒരുപാട് കാര്യങ്ങൾ ഫേസ് ചെയ്ത ആളാണ്, എന്റെ അടുത്ത് മാത്രമാണ് അവളുടെ ഇമോഷൻ‌സ് കാണിക്കാറുള്ളത്' - ദിലീപ്

എന്ത് തീരുമാനമെടുക്കുമ്പോഴും ദിലീപ് ആദ്യം പരി​ഗണിക്കുന്നത് മീനാക്ഷിയുടെ...

Read More >>
#HarishVasudevan | ”സ്ത്രീവിരുദ്ധ കോമഡികളുടെ കാലം കഴിഞ്ഞു” ദിലീപിനെതിരെ ഹരീഷ് വാസുദേവന്‍

May 1, 2024 07:17 AM

#HarishVasudevan | ”സ്ത്രീവിരുദ്ധ കോമഡികളുടെ കാലം കഴിഞ്ഞു” ദിലീപിനെതിരെ ഹരീഷ് വാസുദേവന്‍

എത്ര ഊര്‍ജ്ജസ്വലമാണ് ഇന്ന് ചെറുപ്പക്കാരുടെ പടങ്ങള്‍ എന്നാലിപ്പോഴും ദിലീപിന്റെ നിലവാരം...

Read More >>
#TOVINOTHOMAS |  'നിക്ഷ്പക്ഷതയുടെ ഘടകം ഉള്ളതുകൊണ്ടാണ് ഇടത് ആശയങ്ങളോട് താത്പര്യം,ഞാൻ ഒരു പക്ഷത്തും ഇല്ല'; ടൊവിനോ തോമസ്

Apr 30, 2024 07:46 PM

#TOVINOTHOMAS | 'നിക്ഷ്പക്ഷതയുടെ ഘടകം ഉള്ളതുകൊണ്ടാണ് ഇടത് ആശയങ്ങളോട് താത്പര്യം,ഞാൻ ഒരു പക്ഷത്തും ഇല്ല'; ടൊവിനോ തോമസ്

ടൊവിനോ നായകനായ നടികർ സിനിമയുടെ വിശേഷങ്ങൾ സൈന സൗത്ത് പ്ലസിനോട് പങ്കുവെയ്ക്കവെയാണ് രാഷ്ട്രീയ നിലപാടുകളെ കുറിച്ച് താരം...

Read More >>
#annarajan | ഞാന്‍ രോഗവസ്ഥയിലാണ്, ഇങ്ങനെ ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുത്: തുറന്നു പറഞ്ഞ് അന്ന രാജന്‍

Apr 30, 2024 07:35 PM

#annarajan | ഞാന്‍ രോഗവസ്ഥയിലാണ്, ഇങ്ങനെ ബോഡി ഷെയിം ചെയ്ത് പരിഹസിക്കരുത്: തുറന്നു പറഞ്ഞ് അന്ന രാജന്‍

എന്‍റെ വീഡിയോ കാണാന്‍ താല്‍പ്പര്യമില്ലാത്തവര്‍ കണേണ്ടതില്ലെന്നും അന്ന തന്‍റെ വീഡിയോയുടെ അടിയിലിട്ട കമന്‍റില്‍...

Read More >>
#joymathew | ‘സംശയമെന്ത്, കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കൊപ്പം തന്നെ’; പിന്തുണയുമായി നടൻ ജോയ് മാത്യു

Apr 30, 2024 09:56 AM

#joymathew | ‘സംശയമെന്ത്, കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കൊപ്പം തന്നെ’; പിന്തുണയുമായി നടൻ ജോയ് മാത്യു

കെഎസ്‌ആർടിസി ഡ്രൈവർക്ക് പിന്തുണ നല്‍കി കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒറ്റ വരി പോസ്റ്റിലാണ് ജോയ് മാത്യുവിന്റെ...

Read More >>
#dileep |  എന്നോട് ഇത്രയും ശത്രുത ആര്‍ക്കാണെന്ന് അറിയില്ല! അസ്ത്രം തൊടുത്ത് വിടുന്നതിന് പിന്നില്‍ ഒരാളുണ്ടാവും -ദിലീപ്

Apr 29, 2024 10:01 PM

#dileep | എന്നോട് ഇത്രയും ശത്രുത ആര്‍ക്കാണെന്ന് അറിയില്ല! അസ്ത്രം തൊടുത്ത് വിടുന്നതിന് പിന്നില്‍ ഒരാളുണ്ടാവും -ദിലീപ്

'എന്തിനാണ് എന്നോട് ഇത്ര ശത്രുത എന്നെനിക്ക് മനസ്സിലാകുന്നില്ലെന്നാണ് ദിലീപ്...

Read More >>
Top Stories