---
title: "മാധവനുമായുള്ള ചുംബന രംഗത്തെക്കുറിച്ച് മനസ്സ് തുറന്ന്  ബിപാഷ "
english_title: "Bipasha opens her mind about the kissing scene with Madhavan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/19948/bipasha-opens-her-mind-about-the-kissing-scene-with-madhavan"
published_at: "2022-01-09T13:41:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61da9917d7589_BIPASHA.jpg"
keywords: []
---

# മാധവനുമായുള്ള ചുംബന രംഗത്തെക്കുറിച്ച് മനസ്സ് തുറന്ന്  ബിപാഷ 

> **Lead Summary:** ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ബിപാഷ ബസു. അജ്‌നബി എന്ന ചിത്രത്തിലൂടെ 2001 ലായിരുന്നു ബിപാഷയുടെ അരങ്ങേറ്റം. പിന്നാലെ വന്ന റാസ്, നോ എന്‍ട്രി, കോര്‍പ്പറേറ്റ്, ധൂം, റെയ്‌സ് തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിലെ ശ്രദ്ധേയ സാന്നിധ്യമായി മാറുകയായിരുന്നു ബിപാഷ ബസു.

## Article Content

ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് ബിപാഷ ബസു. അജ്‌നബി എന്ന ചിത്രത്തിലൂടെ 2001 ലായിരുന്നു ബിപാഷയുടെ അരങ്ങേറ്റം. പിന്നാലെ വന്ന റാസ്, നോ എന്‍ട്രി, കോര്‍പ്പറേറ്റ്, ധൂം, റെയ്‌സ് തുടങ്ങിയ സിനിമകളിലൂടെ ബോളിവുഡിലെ ശ്രദ്ധേയ സാന്നിധ്യമായി മാറുകയായിരുന്നു ബിപാഷ ബസു.

ബോള്‍ഡ് വേഷങ്ങളിലൂടെ ആരാധകരുടെ കയ്യടി നേടിയ ബിപാഷ പക്ഷെ ഒരിക്കല്‍ ഇന്റിമേറ്റ് രംഗം ചെയ്യാന്‍ മടിച്ചിരുന്നു. അതേക്കുറിച്ച് ഒരു അഭിമുഖത്തില്‍ ബിപാഷ തന്നെയാണ് മനസ്തുറന്നത്. ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ഇന്റിമേറ്റ് രംഗം ചെയ്യുന്നതിന് മുമ്പ് താന്‍ ആകെ തകര്‍ന്നു നില്‍ക്കുകയായിരിക്കുമെന്നും ബിപാഷ പറയുന്നു. 

2012 ല്‍ പുറത്തിറങ്ങിയ ചിത്രമായ ജോഡി ബ്രേക്കേഴ്‌സില്‍ നടന്‍ മാധവനെ ചുംബിക്കുന്ന രംഗം ചെയ്യാന്‍ താന്‍ പേടിച്ചിരുന്നുവെന്നാണ് ബിപാഷ പറയുന്നത്. ആ രംഗം ചെയ്യുന്നതിന് മുമ്പ് തനിക്ക് ചെറിയ ഹൃദയാഘാതം തന്നെ വന്നുവെന്നാണ് ബിപാഷ പറയുന്നത്.

താരത്തിന്റെ വാക്കുകള്‍ വായിക്കാം

''അഭിനേതാവ് എന്ന നിലയില്‍ അത്തരം രംഗങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നതാണ്.

ഉദാഹരണത്തിന് ജോഡി ബ്രേക്കേഴ്‌സില്‍ അടുത്ത സുഹൃത്തായ മാധവനെ ചുംബിക്കേണ്ടി വന്നപ്പോള്‍ എനിക്ക് തലേ ദിവസം ചെറിയാരു അറ്റാക്ക് തന്നെ വന്നു. എന്ത് ചെയ്യണം, ഓഹ് പ്ലീസ് എന്നായിരുന്നു എന്റെ മനസ്. എന്നോട്ടൊപ്പം സുഹൃത്തുക്കളായ റോക്കിയും ദിവ്യയുമുണ്ടായിരുന്നു.

നിനക്ക് മാധവനെ അറിയാം, അവന്‍ നിന്റെ സുഹൃത്താണെന്നായിരുന്നു അവര്‍ പറഞ്ഞത്. പക്ഷെ അത് തന്നെയാണ് എന്റെ വലിയ പ്രശ്‌നം, അത് മാഡിയാണ് എന്നായിരുന്നു എന്റെ മറുപടി'' ബിപാഷ പറയുന്നു. 

''ആ രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞതും മാഡിയും എല്ലാവരും പൊട്ടിച്ചിരിക്കുകയായിരുന്നു. ഇന്റിമേറ്റ് രംഗം ഷൂട്ട് ചെയ്യുന്ന ദിവസം ഞാനാകെ അസ്വസ്ഥയായിരിക്കും. സത്യത്തില്‍ ആ ദിവസം സെറ്റിലുള്ള മറ്റുള്ളവര്‍ക്ക് ഞാനൊരു രസമായിരിക്കും'' എന്നാണ് ബിപാഷ പറയുന്നത്. അതേസമയം എലോണ്‍ എന്ന ചിത്രത്തിലായിരുന്നു ബിപാഷ അവസാനമായി അഭിനയിച്ചത്.

ഭര്‍ത്താവ് കൂടിയായ നടന്‍ കരണ്‍ സിംഗ് ഗ്രോവര്‍  ആയിരുന്നു  ചിത്രത്തിലെ നായകന്‍. 2015 ലായിരുന്നു സിനിമയുടെ റിലീസ്. ഡര്‍ സബ്‌കോ ലഗ്താ ഹേ എന്ന ഷോയിലൂടെ അവതാരകയായും കയ്യടി നേടിയിരുന്നു ബിപാഷ. 2020 ല്‍ ബിപാഷ ഡിജിറ്റല്‍ അരങ്ങേറ്റവും നടത്തിയിരുന്നു. എംഎക്‌സ് പ്ലെയറിലെ ഡെയ്ഞ്ചറസ് എന്ന ഷോയിലൂടെയായിരുന്നു ബിപാഷയുടെ ഒടിടി എന്‍ട്രി. 

മോഡലിംഗിലൂടെയാണ് ബിപാഷ സിനിമയിലെത്തുന്നത്. ആദ്യ സിനിമയില്‍ തന്നെ ബിപാഷ ശ്രദ്ധിക്കപ്പെട്ടു. നെഗറ്റീവ് വേഷത്തിലൂടെയായിരുന്നു അജ്‌നബിയില്‍ ബിപാഷ അരങ്ങേറിയത്. പിന്നാലെ ബിപാഷ താരമായി മാറുകയായിരുന്നു. ത്രില്ലര്‍, ഹൊറര്‍ സിനിമകളിലൂടെയാണ് ബിപാഷ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. നിരവധി പുരസ്‌കാരങ്ങളും ബിപാഷയെ തേടിയെത്തിയിട്ടുണ്ട്.

ഫിറ്റ്‌നസിന്റെ കാര്യത്തിലും അതീവ ശ്രദ്ധ പുലര്‍ത്തുന്ന ബിപാഷയുടെ വര്‍ക്കൗട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. 2016 ലായിരുന്നു ബിപാഷയും നടന്‍ കരണ്‍ സിംഗ് ഗ്രോവറും വിവാഹിതാരകുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. താരത്തിന്റെ ബിഗ് സ്‌ക്രീന്‍ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 

### Related Links & Sources
- [Original Story Source](https://moviemax.in/news/19948/bipasha-opens-her-mind-about-the-kissing-scene-with-madhavan)