---
title: "ആരോഗ്യനില മോശം, നടന്‍ സത്യരാജ് ആശുപത്രിയില്‍"
english_title: "Actor Sathyaraj hospitalized"
publisher: "moviemax.in"
canonical_url: "https://moviemax.in/news/19932/actor-sathyaraj-hospitalized"
published_at: "2022-01-09T12:06:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61da82a786d08_SHIVARAM.jpg"
keywords: []
---

# ആരോഗ്യനില മോശം, നടന്‍ സത്യരാജ് ആശുപത്രിയില്‍

> **Lead Summary:** നടന്‍ സത്യരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന താരത്തിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് താരം ചികിത്സയില്‍ കഴിയുന്നത്.

## Article Content

നടന്‍ സത്യരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് താരത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന താരത്തിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് താരം ചികിത്സയില്‍ കഴിയുന്നത്.

സത്യരാജിന്റെ ആരോഗ്യനിലയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കോവിഡ് മൂര്‍ച്ഛിതാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസത്തിനുള്ളില്‍ ആശുപത്രി വിടാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സത്യരാജിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ആരാധകര്‍ ഒന്നടംങ്കം പ്രാര്‍ത്ഥനയിലാണ്. അതേസമയം, സിനിമ മേഖലയില്‍ നിരവധി പ്രമുഖരാണ് കോവിഡ് ബാധിതരാകുന്നത്. സംവിധായന്‍ പ്രിയദര്‍ശന്‍ കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റീവ് ആയിരുന്നു.

മഹേഷ് ബാബു, തൃഷ, സ്വര ഭാസ്‌കര്‍ എന്നിവര്‍ക്കും അടുത്ത ദിവസങ്ങളായി കോവിഡ് ബാധിച്ചിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും വേദന നിറഞ്ഞ ദിനങ്ങളായിരുന്നു അതെന്നാണ് തൃഷ കഴിഞ്ഞ ദിസവം സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/19932/actor-sathyaraj-hospitalized)