---
title: "സന്തോഷ വാര്‍ത്ത പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര"
english_title: "Now the new video shared by Lakshmi Nakshatra is going viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/19916/now-the-new-video-shared-by-lakshmi-nakshatra-is-going-viral"
published_at: "2022-01-09T10:43:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61da6f8eb0953_LAKSHMI.jpg"
keywords: []
---

# സന്തോഷ വാര്‍ത്ത പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര

> **Lead Summary:** മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരികയാണ് ലക്ഷ്മി നക്ഷത്ര . അവതരണ ശൈലികൊണ്ടും , പെരുമാറ്റം കൊണ്ടും ലക്ഷ്മിക്ക് ആരാധകർ ഏറെയാണ് . സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെയാണ് ലക്ഷ്മി നക്ഷത്ര ആരാധകരുടെ ശ്രദ്ധ നേടിയത് . മുന്‍നിര അവതാരകരുടെ പേരിനൊപ്പം ചുരുങ്ങിയ സമയം കൊണ്ട് എത്തപ്പെട്ട ഒരു താരമാണ് ലക്ഷ്മി നക്ഷത്ര. .

## Article Content

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരികയാണ് ലക്ഷ്മി നക്ഷത്ര . അവതരണ ശൈലികൊണ്ടും , പെരുമാറ്റം കൊണ്ടും ലക്ഷ്മിക്ക് ആരാധകർ ഏറെയാണ് . സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെയാണ് ലക്ഷ്മി നക്ഷത്ര ആരാധകരുടെ ശ്രദ്ധ നേടിയത് . മുന്‍നിര അവതാരകരുടെ പേരിനൊപ്പം ചുരുങ്ങിയ സമയം കൊണ്ട് എത്തപ്പെട്ട ഒരു താരമാണ് ലക്ഷ്മി നക്ഷത്ര. .

തന്റെ യൂട്യൂബ് ചാനല്‍ വഴി വിശേഷം പങ്കുവെച്ച് ലക്ഷ്മി നക്ഷത്ര എത്താറുണ്ട്. ഇപ്പോഴിതാ ലക്ഷ്മി പങ്കുവെച്ച പുതിയ വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ക്യാപ്ഷന്‍ കാണുമ്പോള്‍ ലക്ഷ്മിയുടെ കല്യാണം ആയോ എന്ന് സംശയിച്ച് പോവും.

എന്നാല്‍ വീഡിയോയില്‍ പറയുന്നത് 2021 എന്ന വര്‍ഷത്തില്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ചും, പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ജിജെ ഗോള്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡറായി തന്നെ തിരഞ്ഞെടുത്തതിനെക്കുറിച്ചുമാണ്.

കല്യാണം ആയോ എന്ന ചോദ്യത്തിന് തൃശൂര്‍കാരിക്ക് ഒറ്റമറുപടിയേ ഉണ്ടാവുള്ളൂ. പ്രമുഖ ജ്വല്ലറി ഗ്രൂപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആവാനുള്ള അവസരം ലഭിച്ചതിനെക്കുറിച്ചും ലക്ഷ്മി പറഞ്ഞിരുന്നു. തനിക്ക് ചെറുപ്പിത്തില്‍ കവര്‍ ഗേളാവണം, മുഖചിത്രം വരണം, പരസ്യത്തില്‍ അഭിനയിക്കണം എന്നുള്ള ആഗ്രഹങ്ങളുണ്ടായിരുന്നു.

എന്നാലിന്നിപ്പോള്‍ ജിജെ ഗോള്‍ഡിന്റെ ബ്രാന്‍ഡ് അംബാസിഡറായി. നല്ല മാലയാണല്ലോ എന്ന് ഞാനിട്ട മാല കണ്ട് പറയുന്നവരോട് ഞാന്‍ ബ്രാന്‍ഡ് അംബാസഡര്‍ ആയ ജിജെ ഗോള്‍ഡില്‍ നിന്നും വാങ്ങിയതാണെന്ന് പറയാറുണ്ടെന്നും ലക്ഷ്മി പറഞ്ഞിരുന്നു.

വീഡിയോയില്‍ ലേറ്റസ്റ്റായിട്ടുള്ള ട്രെന്‍ഡി ആഭരണ കലക്ഷനുകളും ലക്ഷ്മി കാണിച്ചിരുന്നു. ഇതിനിടെ ഡിംപിള്‍ റോസിനേയും കുടുംബത്തേയും ഇവിടെ വെച്ച് ഇവര്‍ കാണുന്നുണ്ട്.

കുഞ്ഞിന് സ്വര്‍ണ്ണം മേടിക്കാനായി വന്നതാണ്, ആദ്യമായാണ് ഇവിടേക്ക് വന്നതെന്നായിരുന്നു ഡിംപിള്‍ പറഞ്ഞത്. ഭയങ്കര ഹാപ്പിയായാണ് പോവുന്നതെന്ന് ഡിംപിള്‍ ലക്ഷ്മിയോട് പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/19916/now-the-new-video-shared-by-lakshmi-nakshatra-is-going-viral)