#viral | ക്യാമറയ്ക്ക് മുന്നിൽ വസ്ത്രമഴിച്ച് മറുകുകൾ കാണിക്കണം, യുവതിക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം; സംഭവമിങ്ങനെ!

#viral |  ക്യാമറയ്ക്ക് മുന്നിൽ വസ്ത്രമഴിച്ച് മറുകുകൾ കാണിക്കണം, യുവതിക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം; സംഭവമിങ്ങനെ!
Apr 16, 2024 12:43 PM | By Athira V

പലവിധ ഓൺലൈൻ തട്ടിപ്പുകൾ നടക്കുന്ന കാലമാണിത്. അതുപോലെ പൂനെയിൽ നിന്നുള്ള ഒരു സ്ത്രീക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപയാണ്. മാത്രമല്ല, തട്ടിപ്പുകാർക്ക് മുന്നിൽ തന്റെ വസ്ത്രങ്ങളഴിച്ച് തന്റെ ശരീരത്തിലെ ജന്മനാലുള്ള അടയാളങ്ങളും (ബർത്ത്‍മാർക്ക്സ്) യുവതിക്ക് കാണിച്ചു കൊടുക്കേണ്ടി വന്നു.

പൂനെയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 28 -കാരിയായ യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. പിന്നാലെ, വിമന്തൽ പൊലീസ് സ്‌റ്റേഷനിൽ എഫ്‍ഐ‍ആർ രജിസ്റ്റർ ചെയ്തു. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് യുവതിയെ കൊറിയർ സർവീസ് എക്സിക്യൂട്ടീവുകൾ എന്ന് അവകാശപ്പെട്ടുകൊണ്ട് ചിലർ ഫോൺ വിളിച്ചത്.

അവൾ തായ്‌വാനിലേക്ക് അയച്ച ഒരു പാഴ്‌സൽ പിടിച്ചെടുത്തുവെന്നും അതിൽ നിന്നും കാലാവധി കഴിഞ്ഞ അഞ്ച് പാസ്‌പോർട്ടുകളും 950 ഗ്രാം മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട് എന്നുമാണ് അവർ അവളോട് പറഞ്ഞത്. താൻ പാഴ്‌സലൊന്നും അയച്ചിട്ടില്ലെന്ന് യുവതി ആവർത്തിച്ചു പറഞ്ഞു.

എന്നാൽ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഉദ്യോഗസ്ഥർ എന്ന വ്യാജേന വീണ്ടും ചിലർ യുവതിയെ വിളിക്കുകയായിരുന്നു. അവളുടെ ബാങ്ക് അക്കൗണ്ടിന് തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധമുണ്ടെന്നും അതിലെ ഫണ്ട് ​ഗവൺമെന്റ് ബെനഫിഷ്യറി അക്കൗണ്ടുകളിലേക്ക് മാറ്റേണ്ടിവരുമെന്നുമാണ് അവർ അവളോട് പറഞ്ഞത്.

പിന്നീട്, സർക്കാരിന്റെത് എന്ന് പറഞ്ഞുകൊണ്ട് വിവിധ അക്കൗണ്ട് നമ്പറുകളും നൽകി. 14 ലക്ഷം രൂപ ഇടാനാണ് അവർ യുവതിയോട് പറഞ്ഞത്. യുവതി പണം നൽകുകയും ചെയ്തു.

അവിടം കൊണ്ടും തീർന്നില്ല. പൊലീസ് അന്വേഷണത്തിന് എന്നും പറഞ്ഞ് ക്യാമറയ്ക്ക് മുന്നിൽ ന​ഗ്നയായിരിക്കാനും അവളുടെ മറുകുകളും ബർത്ത് മാർക്കുകളും കാണിക്കാനും തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ഭയന്ന് യുവതി അതും ചെയ്തു.

എന്നാൽ, പിന്നെയും പിന്നെയും സംഘം വിളിച്ച് പണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഇതോടെയാണ് യുവതി പൊലീസിനെ സമീപിക്കാൻ തീരുമാനിക്കുന്നത്. ഓൺലൈൻ തട്ടിപ്പിന് പുറമെ യുവതിയെ വസ്ത്രമഴിച്ച് ക്യാമറയ്ക്ക് മുന്നിൽ വരാൻ ആവശ്യപ്പെട്ടതിനാൽ അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്.

#woman #lost #14lakhs #cyber #scam #forced #disrobe #camera #pune

Next TV

Related Stories
#viral | 'പോ കോഴി... പോ'; അക്രമിക്കാനെത്തിയ കോഴിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോയ്‍ക്കെതിരെ സോഷ്യല്‍‌ മീഡിയ

Apr 27, 2024 04:16 PM

#viral | 'പോ കോഴി... പോ'; അക്രമിക്കാനെത്തിയ കോഴിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോയ്‍ക്കെതിരെ സോഷ്യല്‍‌ മീഡിയ

അരയന്നത്തിന്‍റെ വര്‍ഗ്ഗത്തില്‍പെട്ട ആത്ത പോലുള്ള പക്ഷികളും ചില പട്ടികളും കോഴികളും ഇക്കാര്യത്തില്‍...

Read More >>
#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

Apr 27, 2024 11:15 AM

#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

വിവാഹം ഒന്ന് നടക്കാന്‍ വേണ്ടി പറയുന്ന നിര്‍ദ്ദോഷമായ നുണ പോലും ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും....

Read More >>
#viral |  സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

Apr 26, 2024 01:23 PM

#viral | സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

Read More >>
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
Top Stories