---
title: "സാവിത്രിയെ കാണാൻ അഞ്ജുവിന്റെ വീട്ടിൽ പ്രതീക്ഷിക്കാത്ത അതിഥികൾ"
english_title: "Unexpected guests at Anju's house to see Savitri"
publisher: "moviemax.in"
canonical_url: "https://moviemax.in/news/19839/unexpected-guests-at-anjus-house-to-see-savitri"
published_at: "2022-01-08T16:30:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d970eae3eb5_ANJALI.jpg"
keywords: []
---

# സാവിത്രിയെ കാണാൻ അഞ്ജുവിന്റെ വീട്ടിൽ പ്രതീക്ഷിക്കാത്ത അതിഥികൾ

> **Lead Summary:** മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് സാന്ത്വനം. കുടുംബകഥയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന സീരിയൽ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ കാണുന്ന സീരിയലാണിത് . 

## Article Content

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലുകളിൽ ഒന്നാണ് സാന്ത്വനം. കുടുംബകഥയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന സീരിയൽ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ കാണുന്ന സീരിയലാണിത് . 

ബാലന്റേയും ദേവിയുടേയും സഹോദരന്മാരുടേയും കഥയാണ് സാന്ത്വനം. ഇവരുടെ ജീവിതത്തിലൂടൊണ് പരമ്പര മുന്നോട്ട് പോവുന്നത്. ചിപ്പിയും രാജീവുമാണ് ബാലനും ദേവിയുമാവുന്നത്. ഇവരുടെ സഹോദരന്മാരായിട്ടാണ് ഗിരീഷ് നമ്പ്യാറും സജിനും, അച്ചു സുഗന്ധും എത്തുന്നത്. കഥാപാത്രത്തിന്റെ പേരായ ഹരി, ശിവൻ, കണ്ണൻ എന്നിങ്ങനെയാണ് ഇവരെ അറിയപ്പെടുന്നത്.

സഹോദരന്മാരായ ഹരിയുടേയും ശിവന്റേയും വിവാഹം കഴിയുന്നതോടെയാണ് സീരിയൽ മാറുന്നത്. ഗോപിക, രക്ഷ രാജ് എന്നിവരാണ് സഹോദരന്മാരായ ഹരിയുടേയും ശിവന്റേയും ഭാര്യമായി എത്തുന്നത്. അഞ്ജലി , അപ്പു എന്ന പേരിലാണ് ഇവരെ അറിയപ്പെടുന്നത്. മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇവരുടെ പേരിൽ സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുണ്ട് .

സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സാന്ത്വനത്തിന്റെ പുതിയ പ്രെമോ വീഡിയോയാണ്.തമ്പിയുടെ വീട്ടിൽ നിന്ന് മടങ്ങി എത്തിയ അപ്പു കണ്ണനോട് മാപ്പ് ചോദിക്കുകയാണ്. താൻ വീട്ടിൽ ഒറ്റപ്പെട്ടു പോയി എന്നും അപ്പു കണ്ണനോട് പറയുന്നു. കൂടാതെ സാന്ത്വനത്തിലുളളവരുടെ സ്നേഹവും കരുതലുമൊക്കെ മനസ്സിലായി എന്നും അപ്പു പറയുന്നു. ഇത് മൗനമായി കേട്ടിരിക്കുകയായിരുന്നു കണ്ണൻ.

ശരിക്കും തനിക്ക് കരച്ചിൽ വന്നുവെന്നും അപ്പോഴത്തെ ദേഷ്യത്തിനാണ് അങ്ങനെ പറഞ്ഞതെന്നും വഴക്ക് പറഞ്ഞതിന് സോറി ചോദിച്ച് കൊണ്ട് അപ്പു പറയുന്നു. തനിക്ക് അത് വിഷമം ആയെന്നും പെട്ടെന്ന് താൻ ആരുമല്ലാത്ത എന്ന രീതിയിലാണ് കൊച്ചേട്ടത്തി സംസാരിച്ചതെന്നും കണ്ണൻ പറയുന്നു. സോറിയിൽ ഒന്നും ഒതുങ്ങുന്നതല്ലെന്നും ഭക്ഷണം വാങ്ങി തരണമെന്നും പറയുന്നു. 

പിന്നീട് അപ്പുവും ദേവിയും കൂടെ അഞ്ജുവിന്റെ വീട്ടിൽ പോവുകയാണ്. ഇവരുടെ പ്രതീക്ഷിക്കാതെയുള്ള വരവ് എല്ലാവരേയും ഞെട്ടിപ്പിച്ചിട്ടുണ്ട്. സാവിത്രി ഇവരെ സ്നേഹത്തോടെയായിരുന്നു സ്വീകരിച്ചത്. എന്നാൽ ഇവരുടെ വരവ് ജയന്തിയ്ക്ക് അത്ര ഇഷ്ടമായിട്ടില്ല. കൂടാതെ സംശയവും സൃഷ്ടിച്ചിട്ടുണ്ട്. അപ്പച്ചിയ്ക്ക് വല്ല മാറാരോഗവുമാണെന്ന് ശിവൻ പറഞ്ഞോ എന്ന് ചോദിക്കുന്നുണ്ട്. ജയന്തിയുടെ വാക്കുകൾ എല്ലാവരേയും വിഷമിപ്പിച്ചിട്ടുണ്ട്.. ഇന്നത്തെ എപ്പിസോഡിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/19839/unexpected-guests-at-anjus-house-to-see-savitri)