---
title: "#BiggBoss |'ചവിട്ടി താക്കുന്നതിന് പരിതിയുണ്ട്'; പൊട്ടിക്കരഞ്ഞ് ജാസ്മിൻ, കൂട്ടത്തോടെ എതിർത്ത് ഹൗസ്മേറ്റ്സ്"
english_title: "#promo #all  #housemates #against #Jasmin #come #out."
publisher: "moviemax.in"
canonical_url: "https://moviemax.in/news/198060/promo-all-housemates-against-jasmin-come-out"
published_at: "2024-04-10T15:54:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661669255909b_jasmin.jpg"
keywords: []
---

# #BiggBoss |'ചവിട്ടി താക്കുന്നതിന് പരിതിയുണ്ട്'; പൊട്ടിക്കരഞ്ഞ് ജാസ്മിൻ, കൂട്ടത്തോടെ എതിർത്ത് ഹൗസ്മേറ്റ്സ്

> **Lead Summary:** ബി​ഗ് ബോസ് മലയാളം സീസൺ ആറ് ഒരു മാസം പിന്നിട്ടു കഴിഞ്ഞു. ഇതിനോടകം പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ ചില മത്സരാർത്ഥികൾ ഷോയിൽ ഉണ്ട്.

## Article Content

ബി​ഗ് ബോസ് മലയാളം സീസൺ ആറ് ഒരു മാസം പിന്നിട്ടു കഴിഞ്ഞു. ഇതിനോടകം പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ ചില മത്സരാർത്ഥികൾ ഷോയിൽ ഉണ്ട്.

അക്കൂട്ടത്തിൽ പ്രധാനിയാണ് ജാസ്മിൻ ജാഫൻ. ​ഗബ്രി- ജാസ്മിൻ കോമ്പോ പലപ്പോഴും ബിബി ഹൗസിനകത്തും പുറത്തും വലിയ തോതിൽ ചർച്ചയാകാറുമുണ്ട്. ഇപ്പോഴിതാ ഹൗസ്മേറ്റ്സ് എല്ലാവരും കൂടി ജാസ്മിനെതിരെ നിൽക്കുന്ന പ്രമോ പുറത്തുവന്നിരിക്കുകയാണ്.

സിബിന്റെ ഭാ​ഗത്തു നിന്നും സംഭവിച്ച തെറ്റിനെ കുറിച്ച് സംസാരിക്കാനാണ് എല്ലാ മത്സരാർത്ഥികളും ലിവിം​ഗ് ഏരിയയിൽ എത്തിയതെന്നാണ് പ്രമോയിൽ നിന്നും വ്യക്തമാകുന്നത്.

ഇതിനിടയിൽ വലിയ തോതിൽ തർക്കം നടക്കുന്നുമുണ്ട്. ജാസ്മിൻ പറയുന്നത് ആരും കേൾക്കാൻ കൂട്ടാക്കുന്നുമില്ലെന്ന് വീഡിയോയിൽ നിന്നും വ്യക്തമാണ്.

ഇതിനിടയിൽ പവർ ടീം ഇടപെടുകയും ജാസ്മിനോട് ഇരിക്കാൻ പറയുന്നുമുണ്ട്. പിന്നാലെ പൊട്ടിക്കരയുന്ന ജാസ്മിനെ ആണ് വീഡിയോയിൽ കാണുന്നത്.

ചവിട്ടി താക്കുന്നതിന് പരിധിയുണ്ട് എനിക്ക് പറ്റുന്നില്ല എന്നാണ് ജാസ്മിൻ പൊട്ടിക്കരഞ്ഞ് കൊണ്ട് പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/198060/promo-all-housemates-against-jasmin-come-out)