---
title: "#vdsatheesan | ഗാന്ധിമതി ബാലൻ മലയാള സിനിമയുടെ മുഖച്ഛായ മാറ്റിയ ക്ലാസിക് ചിത്രങ്ങളുടെ നിര്‍മ്മാതാവ് -വി ഡി സതീശൻ"
english_title: "#opposition #leader #vdsatheesan #remembers #noted #film #producer #gandhimathibalan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/198042/opposition-leader-vdsatheesan-remembers-noted-film-producer-gandhimathibalan"
published_at: "2024-04-10T14:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66165496adee5_vd.jpg"
keywords: []
---

# #vdsatheesan | ഗാന്ധിമതി ബാലൻ മലയാള സിനിമയുടെ മുഖച്ഛായ മാറ്റിയ ക്ലാസിക് ചിത്രങ്ങളുടെ നിര്‍മ്മാതാവ് -വി ഡി സതീശൻ

> **Lead Summary:** ഗാന്ധിമതി ബാലൻ മലയാള സിനിമയുടെ മുഖച്ഛായ മാറ്റിയ ക്ലാസിക് ചിത്രങ്ങളുടെ നിര്‍മ്മാതാവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

## Article Content

ഗാന്ധിമതി ബാലൻ മലയാള സിനിമയുടെ മുഖച്ഛായ മാറ്റിയ ക്ലാസിക് ചിത്രങ്ങളുടെ നിര്‍മ്മാതാവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

സിനിമയുടെ വാണിജ്യ വിജയം മാത്രം ലക്ഷ്യമിടാതെ കലാമൂല്യത്തിന് കൂടി വില കല്‍പ്പിച്ച സിനിമാ പ്രവര്‍ത്തകനായിരുന്നു ബാലനെന്ന് അനുശോചന കുറിപ്പിൽ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. അനശ്വര സംവിധായകന്‍ പത്മരാജന് കരുത്തായി നിന്നയാള്‍ എന്ന വിശേഷണം ഗാന്ധിമതി ബാലന് അവകാശപ്പെടാം.

തൂവാനതുമ്പികളും മൂന്നാം പക്കവുമൊക്കെ കാലാവതിവര്‍ത്തിയായി നില്‍ക്കുമ്പോള്‍ അതിനൊപ്പം ഗാന്ധിമതി ഫിലിംസ് എന്ന പേരുകൂടി മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായി.

കെ.ജി ജോര്‍ജ്, വേണു നാഗവള്ളി തുടങ്ങി നിരവധി സംവിധായകരുടെ അനശ്വര ചിത്രങ്ങളുടെ പിന്നണിയിലും ബാലനായിരുന്നു. തിരുവനന്തപുരത്തിന്റെ സാഹിത്യ സാംസ്‌കാരിക സാമൂഹിക മേഖലകളിലും ഗാന്ധിമതി ബാലന്‍ നിറസാനിധ്യമായിരുന്നു.

കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഖത്തില്‍ പങ്ക്ചേരുന്നുവെന്ന് വി ഡി സതീശൻ അനുശോചന കുറിപ്പിൽ വി ഡി സതീശൻ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/198042/opposition-leader-vdsatheesan-remembers-noted-film-producer-gandhimathibalan)