---
title: "#gandhimathibalan | പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു"
english_title: "#gandhimathibalan #passed #away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/198034/gandhimathibalan-passed-away"
published_at: "2024-04-10T14:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66164e20bb7d8_balan.jpg"
keywords: []
---

# #gandhimathibalan | പ്രശസ്ത സിനിമാ നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു

> **Lead Summary:** **മലയാ**ളത്തിലെ പല ക്ലാസിക് സിനികളുടെയുടെ നിർമാതാവായ ഗാന്ധിമതി ബാലൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

## Article Content

**മലയാ**ളത്തിലെ പല ക്ലാസിക് സിനികളുടെയുടെ നിർമാതാവായ ഗാന്ധിമതി ബാലൻ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മലയാളത്തിലെ മികച്ച സിനിമകളുടെ പട്ടികയിലുള്ള പഞ്ചവടിപ്പാലം, തൂവാനത്തുമ്പികൾ, മൂന്നാംപക്കം, സുഖമോ ദേവി, നൊമ്പരത്തിപ്പൂവ്, മാളൂട്ടി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ച കമ്പനിയാണ് ഗാന്ധിമതി ഫിലിംസ്.

1990ൽ പുറത്തിറങ്ങിയ ഈ തണുത്ത വെളുപ്പാൻ കാലത്ത് ആണ് ഗാന്ധിമതിയുടെ അവസാന സിനിമ. ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാൻ ആയിരുന്നു.

ഇവന്‍റ്സ് ഗാന്ധിമതി എന്ന ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ കൂടിയായ ഗാന്ധിമതി ബാലൻ, 2015 നാഷനൽ ഗെയിംസ് ചീഫ് ഓർഗനൈസർ ആയിരുന്നു.

63–ാം വയസ്സിൽ ആലിബൈ ഗ്ലോബൽ കമ്പനി എന്ന പേരിൽ സൈബർ ഫൊറൻസിക് സ്റ്റാർട്ടപ് കമ്പനി സ്ഥാപിച്ച് രാജ്യത്തെ ഒട്ടു മിക്ക കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനം ആയി വളർത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/198034/gandhimathibalan-passed-away)