#aslamarley | കുറച്ച് സ്പർശന സുഖം, ഇതാണോ പ്രേമ രോഗം... ഉളുപ്പുണ്ടോ സ്ത്രീയെ....അസ്ലയുടെ വീഡിയോ ജാസ്മിനെ ഉദ്ദേശിച്ച്?

#aslamarley | കുറച്ച് സ്പർശന സുഖം, ഇതാണോ പ്രേമ രോഗം... ഉളുപ്പുണ്ടോ സ്ത്രീയെ....അസ്ലയുടെ വീഡിയോ ജാസ്മിനെ ഉദ്ദേശിച്ച്?
Apr 9, 2024 05:00 PM | By Athira V

യുട്യൂബ് ചാനലിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയാണ് അസ്ല മാര്‍ലി എന്ന ഹില. സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചാണ് അസ്ല വീഡോയകളിലൂടെ ഏറെയും സംസാരിക്കാറുള്ളത്. ചോദിക്കാന്‍ മടിക്കുന്നതും എന്നാല്‍ അറിയണമെന്ന് ആഗ്രഹിക്കുന്നതുമായ വിഷയങ്ങളെക്കുറിച്ചെല്ലാം അസ്ല സംസാരിക്കാറുണ്ട്. വിവാഹശേഷം വിദേശത്ത് സെറ്റിൽഡായ അസ്ല ഇപ്പോഴും യുട്യൂബിൽ സജീവമാണ്. കുറച്ചുകാലം മുമ്പ് വരെ അസ്ലയും ബി​ഗ് ബോസ് മലയാളം സീസൺ ആറിലെ മത്സരാർത്ഥി ജാസ്മിൻ ജാഫറും അടുത്ത സുഹൃത്തുക്കളായിരുന്നു. 

പക്ഷെ പിന്നീട് ഇരുവരും ചില പ്രശ്നങ്ങളുടെ പേരിൽ വേർപിരിഞ്ഞു. അസ്ല-ജാസ്മിൻ വിഷയം സോഷ്യൽമീഡിയയിൽ വലിയ ചർച്ചായയപ്പോൾ ഏറ്റവും കൂടുതൽ സൈബർ ആക്രമണം നേരിട്ടത് അസ്ലയായിരുന്നു. എന്നാൽ ജാസ്മിൻ ബി​ഗ് ബോസിൽ മത്സരിക്കാൻ തുടങ്ങിയശേഷം ആളുകൾക്ക് അസ്ലയോടുള്ള വെറുപ്പ് മാറി. ജാസ്മിന്റെ ​ഗബ്രിയുമായുള്ള അടുപ്പം അടക്കം വൈറലായതോടെയാണ് ഇതുവരെ ജാസ്മിനൊപ്പമായിരുന്ന ആരാധകർ അസ്ലയെ പിന്തുണച്ച് തുടങ്ങിയത്. 

ഹൗസിന് പുറത്ത് മറ്റൊരാളുമായി വിവാഹനിശ്ചയം കഴിഞ്ഞ ജാസ്മിൻ ഹൗസിനുള്ളിൽ ​ഗബ്രിയുമായി അടുത്തിടപഴകുന്നതിന് വലിയ രീതിയിൽ വിമർശനം കേൾക്കേണ്ടി വരുന്നുണ്ട് ജാസ്മിന്. വൈൽഡ് കാർഡുകൾ അടക്കം പലവിധ സൂചനകൾ നൽകിയിട്ടും ​​ഗബ്രിയും ജാസ്മിനും ഇപ്പോഴും പഴയരീതിയിൽ നിന്നും മാറാൻ തയ്യാറായിട്ടില്ല.

ഇപ്പോഴിതാ ഒരേ സമയം പല കാമുകന്മാരും കാമുകിമാരും ഉള്ളവരെ കുറിച്ചും അവരുടെ അവസ്ഥയെ കുറിച്ചും വീഡിയോ പങ്കിട്ട് അസ്ല എത്തിയതോടെ ഇത് ജാസ്മിനുള്ള കൊട്ടാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. ഒരേ സമയം പല കാമുകന്മാർ... ഇതാണോ പ്രേമ രോഗം... ഉളുപ്പുണ്ടോ സ്ത്രീയെ എന്ന തലക്കെട്ട് നൽകിയാണ് അസ്ല വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ അസ്ല പറയുന്നത് ഇങ്ങനെയാണ്... 'ഒരേ സമയം പല ആളുകളോട് പ്രേമം തോന്നുക എന്ന സബ്ജക്ടിനെ കുറിച്ചാണ് ഇന്ന് സംസാരിക്കാൻ പോകുന്നത്.' 

'സെയിം ടൈം അഞ്ച്, ആറ് കാമുകന്മാർ. ബാക്കപ്പ് പോലെ. അവരോട് ഒരുപോലെ സൊള്ളുക ഒപ്പം കുറച്ച് സ്പർശന സുഖവും. ഫോണിൽ സംസാരിക്കാനുമെല്ലാം ഒരു താൽപര്യം. കഴിഞ്ഞ ദിവസം മധുര മനോഹര മോഹം എന്ന സിനിമ കണ്ടു. അതിനുശേഷമാണ് ഈ വിഷയത്തെ കുറിച്ച് സംസാരിക്കാമെന്ന് കരുതിയത്. കോളേജ് ടോപ്പറും വീട്ടുകാര്യങ്ങൾ എല്ലാം നോക്കുകയും വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയുമായ പെൺകുട്ടിയുടെ വേഷമാണ് ഈ സിനിമയിൽ രജിഷ വിജയൻ ചെയ്തിരിക്കുന്നത്.'

'ചിത്രത്തിൽ ജാതിയെ കുറിച്ചുമെല്ലാം ചർച്ച ചെയ്യുന്നുണ്ട്. രജിഷയുടെ കഥാപാത്രം എല്ലാവരുടെയും മുന്നിൽ ബെസ്റ്റ് ക്യാരക്ടറുള്ള പെൺകുട്ടിയാണ്. ഒരു പെണ്ണായാൽ ഇങ്ങനെ വേണമെന്ന് പലരും പറയാറുള്ളത് പോലൊരു പെൺകുട്ടിയായിട്ടാണ് രജിഷ അഭിനയിച്ചിരിക്കുന്നത്. നാട്ടിലും വീട്ടിലുമൊക്കെ ഇതുപോലെ നല്ലൊരു പെൺകുട്ടി ഇനി വേറെയില്ല.'

'എല്ലാവരുടെയും മുന്നിൽ നല്ല പേരുണ്ട് രജിഷ അവതരിപ്പിച്ച കഥാപാത്രത്തിന്. പക്ഷെ ഒരേ സമയം നാല്, അ‍ഞ്ച് കാമുകന്മാരുണ്ട്. എല്ലാവരേയും ഒരേപോലെ ഡീൽ ചെയ്യുന്നുണ്ട്. അവസാനം ഇതെല്ലാം രജിഷയുടെ കഥാപാത്രത്തിന്റെ ബ്രദർ കണ്ടുപിടിക്കുന്നു എന്നതാണ് സിനിമയുടെ പ്ലോട്ട്. നമ്മുടെ ഇപ്പോഴത്തെ സൊസൈറ്റിയിൽ ഇതുപോലുള്ള ഒരുപാട് പേരെ കാണാം.

വീട്ടുകാരുടെയും നാട്ടുകാരുടെയും മുന്നിൽ ഭയങ്കര നല്ലതായിരിക്കും അവർ.' 'പക്ഷെ ശരിക്കും അവരുടെ പേഴ്സണാലിറ്റി ഇപ്പോൾ ഞാൻ പറഞ്ഞത് പോലെയാകും. ഇവരെ മനസിലാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാകും. കാരണം ഇവർക്ക് മാനിപ്പുലേറ്റ് ചെയ്യാൻ പ്രത്യേക കഴിവായിരിക്കും. സംസാരിച്ച് നിൽക്കാനും ഡീൽ ചെയ്യാനും കഴിവുണ്ടാകും. സ്ത്രീകൾ മാത്രമല്ല ചില പുരുഷന്മാരും ഇങ്ങനെയാണ്. ഇതിന് കാരണം ചില ഡിസോഡറായിരിക്കാം. അല്ലെങ്കിൽ ചെറുപ്പത്തിലുണ്ടായ ട്രോമയായിരിക്കാം.' 

'സ്നേഹം കിട്ടാത്തതിന്റെ കുറവുമെല്ലാം കാരണമാകാം. ഇങ്ങനെ സ്വഭാവമുള്ള ആളുകളെ കണ്ടാൽ അവരെ കൗൺസിലിങിന് കൊണ്ടുപോയി ചോ​ദിച്ച് മനസിലാക്കുക. അല്ലാതെ തല്ലിയിട്ട് കാര്യമില്ലെന്നാണ്', അസ്ല വീഡിയോയിൽ പറഞ്ഞത്. വീഡിയോ വൈറലായതോടെ ജാസ്മിനുള്ള കൊട്ടാണെന്ന് മനസിലായി എന്നാണ് ഏറെയും കമന്റുകൾ.

ഈ വിഷയത്തിൽ വീഡിയോ ഇടാൻ പറ്റിയ നല്ല ടൈമിങ്, മനസിലായി എല്ലാം മനസിലായി.. എന്തായാലും ടോപ്പിക്ക് ഇഷ്ട്ടപ്പെട്ടു, നന്നായി... ജാസ്മിനിട്ടുള്ള ഒരു കൊട്ടാണെന്ന് അറിയാം. കർമ എന്നൊന്നുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ഇടാൻ അസ്ലക്ക് ഒരു അവസരം കിട്ടിയത് എന്നെല്ലാമാണ് കമന്റുകൾ. 

#biggboss #malayalam #season #6 #youtuber #aslamarley #latest #video #about #multiple #relationship

Next TV

Related Stories
#gaypatners | 'ഞാൻ മനു ചേട്ടായിയെ തള്ളിയിട്ട് കൊന്നെന്നാണ് പറയുന്നത്, കിഡ്നി വരെ വിൽക്കാൻ ഞാൻ തയ്യാറായിരുന്നു'; ജെബിൻ

Apr 29, 2024 11:53 AM

#gaypatners | 'ഞാൻ മനു ചേട്ടായിയെ തള്ളിയിട്ട് കൊന്നെന്നാണ് പറയുന്നത്, കിഡ്നി വരെ വിൽക്കാൻ ഞാൻ തയ്യാറായിരുന്നു'; ജെബിൻ

മനുവിന്‍റെ വീട്ടുകാർ ആശുപത്രിയിലെത്തി ആശുപത്രി ചെലവുകള്‍ വഹിക്കാനും മൃതദേഹം ഏറ്റെടുക്കാനും തയാറല്ലെന്ന് അറിയിച്ചതോടെ ജെബിൻ നിയമപരമായി...

Read More >>
#ranjiniharidas | ആ കൊച്ച് പുറത്തിറങ്ങിയാൽ അനുഭവിക്കാൻ പോകുന്നത്; ആശങ്കയുണ്ട്; ജാസ്മിനെക്കുറിച്ച് രഞ്ജിനി ഹരിദാസ്

Apr 28, 2024 08:28 PM

#ranjiniharidas | ആ കൊച്ച് പുറത്തിറങ്ങിയാൽ അനുഭവിക്കാൻ പോകുന്നത്; ആശങ്കയുണ്ട്; ജാസ്മിനെക്കുറിച്ച് രഞ്ജിനി ഹരിദാസ്

ആറാം സീസണിലെ മത്സരാർത്ഥികളിൽ ജാസ്മിന് നേരെ വരുന്ന വിമർശനങ്ങളെക്കുറിച്ചും രഞ്ജിനി...

Read More >>
#GopikaAnil | 'എല്ലാ ഗോപിക ഫാൻസിനും ഉള്ള ഒരു സ്‌പെഷ്യല്‍ സമ്മാനമാണിത്'; ഗോപികയെ ട്രോളി ജിപി

Apr 28, 2024 12:58 PM

#GopikaAnil | 'എല്ലാ ഗോപിക ഫാൻസിനും ഉള്ള ഒരു സ്‌പെഷ്യല്‍ സമ്മാനമാണിത്'; ഗോപികയെ ട്രോളി ജിപി

ആ വീഡിയോ കണ്ടാല്‍ മാത്രമേ ഗോപികയുടെ പക്വത ശരിക്കും ആരാധകര്‍ക്ക് ബോധ്യമാവൂ എന്നാണ് ജിപി...

Read More >>
#BiggBoss |ബിഗ് ബോസിന്‍റെ സര്‍പ്രൈസ് ഹൗസില്‍! മൂന്ന് ദിവസത്തേക്ക് അവിടെ ഉണ്ടാവുമെന്ന് മോഹന്‍ലാല്‍

Apr 27, 2024 09:53 PM

#BiggBoss |ബിഗ് ബോസിന്‍റെ സര്‍പ്രൈസ് ഹൗസില്‍! മൂന്ന് ദിവസത്തേക്ക് അവിടെ ഉണ്ടാവുമെന്ന് മോഹന്‍ലാല്‍

മോഹന്‍ലാലിന്‍റെ നിര്‍ദേശപ്രകാരം ജിന്‍റോയാണ് കണ്‍ഫെഷന്‍ റൂമിലേക്ക്...

Read More >>
#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

Apr 25, 2024 12:42 PM

#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

ഡോക്ടർ എന്നോട് കൃത്യമായി പറഞ്ഞത് ക്ലാരിറ്റിയില്ലെങ്കിൽ അതാണ് നിന്റെ ക്ലാരിറ്റി എന്നാണ്....

Read More >>
#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

Apr 24, 2024 09:28 AM

#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

ജാസ്മിൻ-​ഗബ്രി ബന്ധം വെറും ​ഗെയിം മാത്രമാണെന്നാണ് തെസ്നി ഖാൻ ഫിൽമിബീറ്റ് മലയാളത്തിന് നൽ‌കിയ അഭിമുഖത്തിൽ...

Read More >>
Top Stories