---
title: "#Dhanush |ധനുഷിന്റേയും ഐശ്വര്യ രജനീകാന്തിന്റെയും വിവാഹ മോചന ഹർജി കോടതി ഉടൻ പരിഗണിക്കും"
english_title: "#AishwaryaRajinikanth #Dhanush #filed #divorce #petition #Chennai #family #court."
publisher: "moviemax.in"
canonical_url: "https://moviemax.in/news/197640/aishwaryarajinikanth-dhanush-filed-divorce-petition-chennai-family-court"
published_at: "2024-04-08T19:38:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6613fa76c7da3_danush.jpg"
keywords: []
---

# #Dhanush |ധനുഷിന്റേയും ഐശ്വര്യ രജനീകാന്തിന്റെയും വിവാഹ മോചന ഹർജി കോടതി ഉടൻ പരിഗണിക്കും

> **Lead Summary:** ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ച് ഐശ്വര്യ രജനീകാന്തും ധനുഷും. പരസ്പര സമ്മതത്തോടെയുള്ള വിഹാഹ മോചന അപേക്ഷയാണ് ഇരുവരും ഫയല്‍ ചെയ്തിരിക്കുന്നത് എന്നാണ് ഇന്ത്യാ ടൂഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

## Article Content

ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ച് ഐശ്വര്യ രജനീകാന്തും ധനുഷും. പരസ്പര സമ്മതത്തോടെയുള്ള വിഹാഹ മോചന അപേക്ഷയാണ് ഇരുവരും ഫയല്‍ ചെയ്തിരിക്കുന്നത് എന്നാണ് ഇന്ത്യാ ടൂഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2022 ലാണ് തങ്ങൾ വേർപിരിയാൻ തീരുമാനിച്ചെന്ന് ധനുഷ് സമൂഹ മാധ്യമം വഴി അറിയിച്ചിരുന്നത്. 18 വര്‍ഷം നീണ്ട ദാമ്പത്യ ബന്ധത്തിനൊടുവിലെ വേര്‍പിരിയല്‍ ഞെട്ടലോടെയാണ് ആരാധകർ സ്വീകരിച്ചത്.

രണ്ട് വർഷമായി വേർപിരിഞ്ഞു താമസിക്കുകയായിരുന്നു താരങ്ങൾ. 2004 ലാണ് ധനുഷും ഐശ്വര്യയും വിവാഹിതരായത്. ധനുഷിന് 21 ഉം ഐശ്വര്യയ്ക്ക് 24 ഉം ആയിരുന്നു അന്ന് പ്രായം.

ഇരുവര്‍ക്കും യാത്ര, ലിംഗ എന്നിങ്ങനെ രണ്ട് കുട്ടികളുമുണ്ട്. വിവാഹ മോചന ഹർജി കോടതി ഉടൻ പരിഗണിക്കുമെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വേർപിരിയലിന് ശേഷം ഇരുവരും തങ്ങളുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ഐശ്വര്യ വീണ്ടും സംവിധാനത്തിലേക്ക് തിരിച്ചെത്തിയിരുന്നു.

'ലാൽ സലാം' ആണ് ഐശ്വര്യ യുടെ സംവിധാനത്തിൽ ഈ വർഷം പുറത്തിറങ്ങിയ ചിത്രം. രജനികാന്ത് ചിത്രത്തിൽ കാമിയോ വേഷത്തിൽ എത്തിയിരുന്നു. ധനുഷ് ചിത്രത്തിന് ആശംസകൾ അറിയിച്ചിരുന്നു. എന്നാൽ ചിത്രം പ്രതീഷിച്ച വിജയം നേടിയില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/197640/aishwaryarajinikanth-dhanush-filed-divorce-petition-chennai-family-court)