---
title: "പുഷ്പയിലെ വിവാദ ഗാനം പുറത്ത്"
english_title: "Controversial song in Pushpa is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/19764/controversial-song-in-pushpa-is-out"
published_at: "2022-01-08T11:11:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d924c03e3e1_PUSHPA.jpg"
keywords: []
---

# പുഷ്പയിലെ വിവാദ ഗാനം പുറത്ത്

> **Lead Summary:** അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലെ വിവാദ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. ‘ഓ അണ്ടവാ’ എന്ന ഗാനത്തിന് ചുവടു വച്ചിരിക്കുന്ന സാമന്തയാണ്. ഗാനം ആലപിച്ചിരിക്കുന്നത് ഇന്ദ്രാവതി ചൗഹാന്‍ ആണ്. അഞ്ച് ഭാഷകളിലായി ഇറങ്ങിയ പാട്ടിന്റെ മലയാളം വേര്‍ഷന്‍ ആലപിച്ചിരിക്കുന്നത് രമ്യ നമ്പീശനാണ്.

## Article Content

അല്ലു അര്‍ജുന്‍ ചിത്രം പുഷ്പയിലെ വിവാദ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടു. ‘ഓ അണ്ടവാ’ എന്ന ഗാനത്തിന് ചുവടു വച്ചിരിക്കുന്ന സാമന്തയാണ്. ഗാനം ആലപിച്ചിരിക്കുന്നത് ഇന്ദ്രാവതി ചൗഹാന്‍ ആണ്. അഞ്ച് ഭാഷകളിലായി ഇറങ്ങിയ പാട്ടിന്റെ മലയാളം വേര്‍ഷന്‍ ആലപിച്ചിരിക്കുന്നത് രമ്യ നമ്പീശനാണ്.

ഗാനം പുരുഷന്മാരെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന നേരത്തെ പരാതിയുമായി എത്തിയിരുന്നു. പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരാക്കി ചിത്രീകരിച്ചിരിക്കുന്നുവെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് ആവശ്യപ്പെട്ടായിരുന്നു പരാതി.

സാമന്തയുടെ ആദ്യ ഡാന്‍സ് നമ്പര്‍ കൂടിയാണിത്. ചിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹൈലൈറ്റുകളില്‍ ഒന്നായ ഗാനത്തിനായി സാമന്ത ഒന്നര കോടിയിലധികം പ്രതിഫലം വാങ്ങി എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/19764/controversial-song-in-pushpa-is-out)