---
title: "സണ്ണി ലിയോണ്‍ മകളെ ദത്തെടുത്തത് കയ്യടി കിട്ടാന്‍ - വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി ഭര്‍ത്താവ്"
english_title: "Sunny Leone adopts daughter to get applause - Husband slams critics"
publisher: "moviemax.in"
canonical_url: "https://moviemax.in/news/19741/sunny-leone-adopts-daughter-to-get-applause-husband-slams-critics"
published_at: "2022-01-08T08:18:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d8fbd4ae857_Untitled-1.jpg"
keywords: []
---

# സണ്ണി ലിയോണ്‍ മകളെ ദത്തെടുത്തത് കയ്യടി കിട്ടാന്‍ - വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയുമായി ഭര്‍ത്താവ്

> **Lead Summary:** **ആ**രാധകരുടെ പ്രിയങ്കരിയാണ് സണ്ണി ലിയോണ്‍. ബിഗ് ബോസിലൂടെ ഇന്ത്യന്‍ ആരാധകരുടെ ശ്രദ്ധ നേടിയ സണ്ണി ലിയോണ്‍ പിന്നീട് ബോളിവുഡിലേക്ക് എത്തുകയായിരുന്നു. ബോളിവുഡില്‍ എത്തിയ സണ്ണിയ്ക്ക് തന്റെ കരിയറിന്റെ തുടക്കകാലത്ത് സിനിമാ മേഖലയില്‍ നിന്നുമാത്രമല്ല സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ നിന്നു പോലും കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും കേള്‍ക്കേണ്ടി വന്നിരുന്നു.

## Article Content

**ആ**രാധകരുടെ പ്രിയങ്കരിയാണ് സണ്ണി ലിയോണ്‍. ബിഗ് ബോസിലൂടെ ഇന്ത്യന്‍ ആരാധകരുടെ ശ്രദ്ധ നേടിയ സണ്ണി ലിയോണ്‍ പിന്നീട് ബോളിവുഡിലേക്ക് എത്തുകയായിരുന്നു. ബോളിവുഡില്‍ എത്തിയ സണ്ണിയ്ക്ക് തന്റെ കരിയറിന്റെ തുടക്കകാലത്ത് സിനിമാ മേഖലയില്‍ നിന്നുമാത്രമല്ല സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ നിന്നു പോലും കടുത്ത വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും കേള്‍ക്കേണ്ടി വന്നിരുന്നു.

എന്നാല്‍ എന്നത്തേയും പോലെ ചിരിച്ചു കൊണ്ട് അവയെ നേരിടുകയായിരുന്നു സണ്ണി ലിയോണ്‍. പിന്നാലെ തന്നെ വിമര്‍ശിച്ചവരെ പോലും തന്റെ ആരാധകരാക്കി മാറ്റുകയായിരുന്നു സണ്ണി ലിയോണ്‍. ഇന്ന് ബോളിവുഡില്‍ മാത്രമല്ല മലയാളം വരെയുള്ള പല ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് സണ്ണി ലിയോണ്‍.

എന്നാല്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയിലെ ചിലര്‍ സണ്ണി ലിയോണിനെ വിടാതെ പിന്തുടരുകയാണ്. സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും സണ്ണി ലിയോണിനെ അപമാനിക്കാറുണ്ട് ചിലര്‍. ഇപ്പോഴിതാ സണ്ണിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ മക്കളേയും സണ്ണി ലിയോണിനേയും കുറിച്ചാണ് സോഷ്യല്‍ മീഡിയയയുടെ വിമര്‍ശനം.സംഭവം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

മൂന്ന് മക്കളുടെ അമ്മയാണ് ഇന്ന് സണ്ണി ലിയോണ്‍. മകള്‍ നിഷ കൗര്‍ വെബ്ബര്‍ ആണ് മൂത്ത മകള്‍. ഇരട്ടകളായ അഷറും നോഹയുമാണ് മറ്റ് രണ്ട് മക്കള്‍. മകള്‍ നിഷയുടെ കൈ പിടിക്കാതെ നടക്കുന്ന സണ്ണിയുടെ ചിത്രങ്ങള്‍ക്കെതിരെയാണ് സോഷ്യല്‍ മീഡിയ രംഗത്ത് എത്തിയത്. കഴിഞ്ഞ ദിവസം മുംബൈയില്‍ മക്കള്‍ക്കും ഭര്‍ത്താവിനും ഒപ്പം പുറത്തിറങ്ങിയ സണ്ണിയുടെ ചിത്രങ്ങള്‍ പാപ്പരാസികള്‍ പകര്‍ത്തിയിരുന്നു.

എന്നാല്‍ ഈ ചിത്രങ്ങളില്‍ പടിയിറങ്ങുന്ന സണ്ണി ലിയോണ്‍ മകള്‍ നിഷയുടെ കൈ പിടിക്കുന്നില്ലെന്നും അതേസമയം ആണ്‍മക്കളുടെ കൈ പിടിക്കുകയും ചെയ്യുന്നുണ്ടെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. നിഷയെ സണ്ണി ദത്തെടുക്കുകയായിരുന്നു.

ഇത് പ്രശസ്തിയ്ക്ക് വേണ്ടിയുള്ള തന്ത്രമായിരുന്നുവെന്നാണ് ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം ശക്തമായതോടെ പ്രതികരണവുമായി സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

''എന്റെ ദൈവമേ ഇത് എന്തൊരു അസംബന്ധമാണ്. എനിക്കിതിനെക്കുറിച്ച്‌ സംസാരിക്കാന്‍ പോലും താല്‍പര്യമില്ല. ആളുകള്‍ എന്ത് ചിന്തിക്കുന്നുവെന്നതിനെക്കുറിച്ച്‌ സംസാരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. എന്റെ ആണ്‍മക്കള്‍ക്ക് മൂന്ന് വയസാണ് പ്രായം. അവര്‍ പാര്‍ക്കില്‍ മൃഗങ്ങളെ പോലെ ഓടി നടക്കുന്നവരാണ്. എന്നാല്‍ എന്റെ മകള്‍ക്ക് ആറ് വയസാണുള്ളത്. എങ്ങനെ നടക്കണമെന്ന് അവള്‍ക്കറിയാം. ഞങ്ങളുടെ വീട്ടിലെ രാജകുമാരിയാണ് അവള്‍. ആളുകള്‍ ഇങ്ങനെ ചിന്തിക്കുന്നുവെന്നത് തന്നെ വിവരക്കേടാണ്'' എന്നായിരുന്നു ഒരു അഭിമുഖത്തില്‍ വെബ്ബര്‍ പറഞ്ഞത്.

2017 ലായിരുന്നു സണ്ണിയും ഡാനിയേലും നിഷയെ ദത്തെടുക്കുന്നത്. പിന്നാലെ 2018 ല്‍ ഇരുവര്‍ക്കും സറോഗസിയിലൂടെ ഇരട്ടകുട്ടികള്‍ ജനിക്കുകയായിരുന്നു. നേരത്തെ താന്‍ മകളെ ദത്തെടുത്തതിനെക്കുറിച്ച്‌ സണ്ണി തന്നെ മനസ് തുറന്നിരുന്നു.

''നിഷയുടെ ചിത്രം കിട്ടിയപ്പോള്‍ തന്നെ ഞാന്‍ ആവേശഭരിതയും സന്തുഷ്ടയും ആവുകയായിരുന്നു. ഒരുപാട് വികാരങ്ങളാണ് എന്റെ മനസിലൂടെ ഒരേസമയം കടന്നു പോയത്. എല്ലാം തീരുമാനിക്കാന്‍ മൂന്ന് ആഴ്ച മാത്രമായിരുന്നു എനിക്കുണ്ടായിരുന്നത്. സാധാരണ ആളുകള്‍ക്ക് ഒന്‍പത് മാസം തയ്യാറെടുപ്പിന് കിട്ടുന്നതാണല്ലോ'' എന്നായിരുന്നു സണ്ണി പറഞ്ഞത്. തങ്ങള്‍ സറോഗസിയിലൂടെ കുട്ടിയുടെ അമ്മയാകാന്‍ ശ്രമിച്ചതിനെക്കുറിച്ചും എന്നാല്‍ പരാജയപ്പെട്ടുവെന്നും കഴിഞ്ഞ ദിവസം സണ്ണി വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് തങ്ങള്‍ കുട്ടിയെ ദത്തെടുക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു സണ്ണി ലിയോണ്‍ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/19741/sunny-leone-adopts-daughter-to-get-applause-husband-slams-critics)