#apsararatnakaran |പുള്ളിക്കാരന്‍ അടുത്ത് വരുമ്പോഴുള്ള അതേ മണമായിരുന്നു! ആദ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി അപ്‌സര

#apsararatnakaran |പുള്ളിക്കാരന്‍ അടുത്ത് വരുമ്പോഴുള്ള അതേ മണമായിരുന്നു! ആദ്യ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി  അപ്‌സര
2024-04-06T20:58:00 | By Susmitha Surendran

സീരിയല്‍ പ്രേക്ഷകര്‍ക്ക് വില്ലത്തിയാണ് നടി അപ്‌സര രത്‌നാകരന്‍. സാന്ത്വനം സീരിയലിലെ ജയന്തി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയെടുക്കാന്‍ അപ്‌സരയ്ക്ക് സാധിച്ചു. ഇപ്പോള്‍ അതുപോലെയുള്ള പിന്തുണയും സ്‌നേഹവുമാണ് ബിഗ് ബോസിലേക്ക് പോയതിന് ശേഷം നടി സ്വന്തമാക്കിയിരിക്കുന്നത്. 

സാധാരണ നടിമാര്‍ക്ക് വിമര്‍ശനമാണെങ്കില്‍ അപ്‌സരയ്ക്ക് ജനപിന്തുണയായിരുന്നു ബിഗ് ബോസിലൂടെ ലഭിച്ചത്. ജെനുവിനായി നില്‍ക്കുന്നു എന്നതാണ് നടിയുടെ പ്രത്യേകത.


അതേ സമയം ബിഗ് ബോസിലെ രസകരമായ ടാസ്‌കുകളില്‍ പങ്കെടുത്ത് ശ്രദ്ധേയായി മാറിയിരിക്കുകയാണ് നടിയിപ്പോള്‍. ആദ്യ പ്രണയത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ബിഗ് ബോസ്. ഇതിന് രസകരമായൊരു കഥയാണ് അപ്‌സര പറഞ്ഞത്. 

സ്‌കൂളില്‍ പഠിക്കുമ്പോള്‍ തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ചാണ് അപ്‌സര സംസാരിച്ചത്. അന്ന് പുള്ളിയുടെ അച്ഛന്‍ ഇലക്ഷന് മത്സരിച്ച് വിജയിച്ചിരുന്നു.

അതിന്റെ ചിലവ് ചോദിച്ചപ്പോള്‍ എന്റെ ബാഗില്‍ ഇട്ടിട്ടുണ്ടെന്ന് പറഞ്ഞു. പോയി നോക്കുമ്പോള്‍ അഞ്ചു രൂപയുടെ രണ്ട് മഞ്ചാണ്.

അത് തിന്നതിന്റെ കവര്‍ ഇപ്പോഴും എന്റെ കൈയ്യിലുണ്ടെന്നാണ് അപ്‌സര പറയുന്നത്. ശേഷം ഞാന്‍ ബസ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ പുള്ളി എനിക്കൊരു ലെറ്റര്‍ കൊണ്ട് തന്നു. ഇതിന്റെ മറുപടി നാളെ തരണമെന്നാണ് പറഞ്ഞത്. 


വീട്ടില്‍ പോയി നോക്കിയപ്പോള്‍ ഒരു ലവ് ലെറ്ററാണ്. എന്നെ ചക്കരേ എന്നായിരുന്നു വിളിച്ചിരുന്നത്. പുള്ളി ക്രിസത്യന്‍ ആയത് കൊണ്ട് ഞാന്‍ ഇച്ചായാ എന്നും വിൡു.

ആ കത്ത് തുറന്ന് നോക്കിയപ്പോള്‍ പുള്ളിക്കാരന്‍ അടുത്ത് വരുമ്പോഴുള്ള മണമാണ്. കാരണം പുള്ളി ആ സ്‌പ്രേ കത്തിന് മുകളിൽ അടിച്ചിരുന്നു. അങ്ങനെ ഇഷ്ടം തോന്നി. പിറ്റേന്ന് ഞാനും ചേച്ചിയും ഒരുമിച്ച് പോകുമ്പോഴാണ് പുള്ളി എന്നോട് മറുപടി എന്തായെന്ന് ചോദിക്കുന്നത്. 

ഞാനൊന്നും മിണ്ടാതെ പോയെങ്കിലും പുള്ളി എന്നെ നോക്കി നില്‍ക്കുകയായിരുന്നു. കുറച്ച് മുന്നോട്ട് പോയി തിരിഞ്ഞ് നോക്കിയിട്ട് ഞാന്‍ ചിരിച്ചു. ഇതോടെ ഞങ്ങള്‍പ്രണയത്തിലായി.

കുറച്ച് കാലം അങ്ങനെ പോയെങ്കിലും പത്താം ക്ലാസ് കഴിഞ്ഞ് പുള്ളി വേറൊരു സ്‌കൂളിലേക്ക് പോയി. അതിന് ശേഷം എന്നെ കാണാന്‍ വരികയോ വിളിക്കുകയോ ഒന്നും ചെയ്തില്ല. അതിന് ശേഷമാണ് അദ്ദേഹത്തിന് അവിടെ വേറൊരു ലൈന്‍ സെറ്റ് ആയെന്ന് ഞാനറിയുന്നത്. 

ഞാനും പത്താം ക്ലാസ് കഴിഞ്ഞ് അതേ സ്‌കൂളില്‍ തന്നെ പോയി. അങ്ങനെ പുള്ളി പ്ലസ്ടുവിലും ഞാന്‍ പ്ലസ് വണ്ണിലും പഠിക്കുകയാണ്. ഇതോടെ വീണ്ടും തെറ്റ് പറ്റിപ്പോയി, ക്ഷമിക്കണമെന്നും വീണ്ടും ഇഷ്ടമാണെന്നുമൊക്കെ പറഞ്ഞ് അദ്ദേഹം എന്റെ പുറകേ വന്നെങ്കിലും ഞാന്‍ മൈന്‍ഡാക്കിയില്ല.

പക്ഷേ എവിടെ പോയാലും എന്റെ പുറകേ വരാന്‍ തുടങ്ങി. ഒടുവില്‍ അദ്ദേഹം കുറേ റംബൂട്ടാനുമായി എന്റെ അടുത്ത് വന്നു. അവസാനം ഞാന്‍ അതില്‍ വീണ് പോയെന്നാണ് അപ്‌സര പറയുന്നത്.

അന്നത്തെ റംബൂട്ടന്‍ നട്ട് ഇന്നിപ്പോള്‍ നാല് മരം തന്റെ വീട്ടിലുണ്ടെന്നും തമാശരൂപേണ അപ്‌സര കൂട്ടിച്ചേര്‍ത്തു. ഇതായിരുന്നു തനിക്കുണ്ടായ ആദ്യ പ്രണയമെന്നാണ് നടി പറഞ്ഞത്. 

Content Highlight: #apsararatnakaran #opensup #about #her #first #love

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup