#ManojKumar |'കാർക്കിച്ച് തുപ്പാൻ തോന്നുന്ന ചേഷ്ഠകൾ, മുല്ലപ്പൂവിനെ പോലും വെറുത്തു'; 'ജബ്രി' കോമ്പോയ്ക്ക് എതിരെ നടൻ

#ManojKumar  |'കാർക്കിച്ച് തുപ്പാൻ തോന്നുന്ന ചേഷ്ഠകൾ, മുല്ലപ്പൂവിനെ പോലും വെറുത്തു'; 'ജബ്രി' കോമ്പോയ്ക്ക് എതിരെ നടൻ
2024-04-06T11:54:00 | By Susmitha Surendran

ബി​ഗ് ബോസ് മലയാളം സീസൺ ആറ് നാലാം വാരം പിന്നിടാൻ ഒരുങ്ങുകയാണ്. ഇതിനോടകം പല മത്സരാർത്ഥികളും പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റി കഴിഞ്ഞു.

ഇക്കൂട്ടത്തിൽ നെ​ഗറ്റീവ് ഇമേജ് സൃഷ്ടിച്ച രണ്ട് പേരാണ് ജാസ്മിനും ​ഗബ്രിയും. ഇരുവരും ഒന്നിച്ച് കാട്ടിക്കൂട്ടുന്ന പ്രവർത്തികൾ തന്നെയാണ് അതിന് കാരണം.

ബി​ഗ് ബോസ് പേജുകളിൽ ഇവർക്കെതിരെ ഉള്ള ട്രോളുകളാണ് ഏറെയും. ഇപ്പോഴിതാ ഈ കോമ്പോയ്ക്ക് എതിരെ രൂക്ഷ വിമർശനവുമായി എത്തിയിരിക്കുകയാണ് നടൻ മനോജ് കുമാർ.

ബി​ഗ് ബോസ് എന്നത് നല്ലൊരു പ്ലാറ്റ്ഫോം ആണെന്ന് പറഞ്ഞ മനോജ്, അതിനെ നശിപ്പിക്കുന്നത് ഷോയിലെ മത്സരാർത്ഥികൾ ആണെന്ന് മനോജ് പറയുന്നു.


പ്രണയത്തെ വെറുപ്പിക്കാൻ ബി​ഗ് ബോസിലെ ജാസ്മിനും ​ഗബ്രിക്കും സാധിച്ചിട്ടുണ്ട്. അവരെ കാണുമ്പോൾ തന്നെ അറപ്പും വെറുപ്പും തോന്നുകയാണെന്നും മനോജ് പറഞ്ഞു.

തന്റെ യുട്യൂബ് ചാനലിലൂടെ ആയിരുന്നു നടന്റെ പ്രതികരണം. 'അവരെ കാണുമ്പോൾ അറപ്പും വെറുപ്പും തോന്നുകയാണ്. കാണുമ്പോൾ തന്നെ കാർക്കിച്ച് തുപ്പാൻ തോന്നുന്ന ചേഷ്ഠകൾ.

കബ്രി അല്ലെങ്കിൽ കടിബ്രി അങ്ങനെയാണ് എനിക്ക് അയാളെ പറ്റി പറയാൻ തോന്നുന്നത്. അവന്റെ പല്ലിന് ദന്തകാമാവേശ രോ​ഗമാണ്. കടിച്ചാണ് തന്റെ പ്രശ്നം തീർക്കുന്നത്. ആയുർവേദത്തിലോ അലോപ്പതിയിലോ ഒന്നും ഇതിന് മരുന്നില്ല. ഇതിന് ഒരു മരുന്നേ ഉള്ളൂ. പോത്തുംകാല് വാങ്ങി കൊടുക്കണം. അത് കടിച്ച് ആ രോ​ഗം മാറ്റട്ടെ', എന്നാണ് ​ഗബ്രിയെ കുറിച്ച് മനോജ് പറഞ്ഞത്.

'സീസൺ ഫോറിലെ ജാസ്മിൻ മൂസയ്ക്ക് എന്റെ ​ഡബിൾ സല്യൂട്ട് ആണ്. അന്ന് എനിക്ക് നിങ്ങളോട് വിദ്വേഷം ഉണ്ടായിരുന്നു. എന്നാലിപ്പോൾ മാറി. നിങ്ങൾക്കൊക്കെ നല്ലൊരു വ്യക്തിത്വം ഉണ്ടായിരുന്നു.

ജാസ്മിൻ മൂസ എന്ന നാമദേയം ഉള്ളത് കൊണ്ട് ഞാൻ അതിനെ വെറുക്കുന്നു. വേറെയുള്ള ചില നാമങ്ങളെ വെറുക്കുന്നു, അറയ്ക്കുന്നു. ഇത്രയും വെറുപ്പിക്കുമോ ഒരു മനുഷ്യൻ. ഒരു ​ഗെയിം ജയിപ്പിക്കാൻ വേണ്ടി ഇത്രയും വെറുപ്പിക്കുമോ.

കാമപിശാസിന്റെ മനസുള്ള ആ ജന്തു (​ഗബ്രി) വെറുപ്പാണ്. മുല്ലപ്പൂവിനെയും (ജാസ്മിൻ) ഇഷ്ടമല്ല. യഥാർത്ഥ മുല്ലപ്പൂവിനെ വരെ വെറുത്തുപോയി. ഇനി മുല്ലപ്പൂ ആവശ്യപ്പെടരുതെന്ന് ഭാര്യയോട് ഞാൻ പറഞ്ഞിട്ടുണ്ട്.', എന്നാണ് ജാസ്മിനെ കുറിച്ച് നടൻ പറഞ്ഞത്. മനോജിന്റെ അഭിപ്രായത്തെ അനുകൂലിച്ച് കൊണ്ട് നിരവധി പേരാണ് രം​ഗത്ത് എത്തിയിരിക്കുന്നതും.

Content Highlight: #Now #actor #ManojKumar #come #out #strong #criticism #against #combo.

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup