---
title: "നടിമാര്‍ക്കെല്ലാം ആദ്യം പ്രണയം തോന്നുന്നത് അവരോടായിരിക്കും; തുറന്ന് പറഞ്ഞ് താരം"
english_title: "Actresses are the first to fall in love with them; Openly star"
publisher: "moviemax.in"
canonical_url: "https://moviemax.in/news/19700/actresses-are-the-first-to-fall-in-love-with-them-openly-star"
published_at: "2022-01-07T20:25:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d855265b74b_SWATHI.jpg"
keywords: []
---

# നടിമാര്‍ക്കെല്ലാം ആദ്യം പ്രണയം തോന്നുന്നത് അവരോടായിരിക്കും; തുറന്ന് പറഞ്ഞ് താരം

> **Lead Summary:** സീ കേരളത്തില്‍ പുതിയതായി ആരംഭിച്ച സീരിയലാണ് അമ്മ മകള്‍. വളരെ കുറഞ്ഞ സമയം കൊണ്ട് ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ സീരിയലിനും അതിലെ താരങ്ങള്‍ക്കും സാധിച്ചിരുന്നു. സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് റിച്ചാര്‍ഡും സ്വാതി നിത്യാനന്ദുമാണ്.

## Article Content

സീ കേരളത്തില്‍ പുതിയതായി ആരംഭിച്ച സീരിയലാണ് അമ്മ മകള്‍. വളരെ കുറഞ്ഞ സമയം കൊണ്ട് ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ സീരിയലിനും അതിലെ താരങ്ങള്‍ക്കും സാധിച്ചിരുന്നു. സീരിയലിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് റിച്ചാര്‍ഡും സ്വാതി നിത്യാനന്ദുമാണ്.

നടി മിത്ര കുര്യനടക്കം ഉണ്ടെങ്കിലും സ്വാതിയും റിച്ചാര്‍ഡുമൊക്കെ ശ്രദ്ധേയരായി കഴിഞ്ഞു. സീരിയലിന്റെ വിശേഷങ്ങളും മറ്റുമായി താരങ്ങള്‍ അടുത്തിടെ റെഡ് കാര്‍പെറ്റ് എന്ന പരിപാടിയിലും പങ്കെടുത്തിരുന്നു.

നടിയും അവതാരകയുമായ സ്വാസിക അവതരിപ്പിക്കുന്ന ഷോ ആണിത്. റിച്ചാര്‍ഡിനും സ്വാതിയ്ക്കും വലിയ സ്വീകരണം നല്‍കി കൊണ്ടാണ് സ്വാസിക വിളിച്ചതും. നടിയുടെ ചില ചോദ്യങ്ങള്‍ക്ക് രസകരമായ ഉത്തരം നല്‍കി കൊണ്ടാണ് താരങ്ങള്‍ സംസാരിച്ചത്.**

പതിനൊന്ന് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് താന്‍ വിവാഹിതനായതെന്നും ഇപ്പോള്‍ വിവാഹം കഴിഞ്ഞിട്ട് ആറ് വര്‍ഷമായെന്നുമാണ് റിച്ചാര്‍ഡ് പറഞ്ഞത്. പിന്നാലെ സീരിയല്‍ ലൊക്കേഷനില്‍ നിന്നും ഉടലെടുത്ത പ്രണയം വിവാഹമായതിനെ കുറിച്ച് സ്വാതി നിത്യാനന്ദും പറഞ്ഞു.

താരങ്ങളുടെ വാക്കുകള്‍ വായിക്കാം..**

തന്റെ പ്രണയം ലൊക്കേഷനില്‍ നിന്നാണ്. ഒന്നര വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു വിവാഹമെന്ന് സ്വാതി പറയുന്നു. മിക്ക ആര്‍ട്ടിസ്റ്റുകള്‍ക്കും സിനിമാട്ടോഗ്രാഫറോട് തോന്നുന്ന ഇഷ്ടമെന്ന് സ്വാസികയും പറയുന്നു. തന്റെ ഭര്‍ത്താവും അത് തന്നെയാണ് പറയാറുള്ളത്. അവര്‍ക്ക് സെറ്റില്‍ ഏതെങ്കിലും ആര്‍ട്ടിസ്റ്റിനെ ഒരു കണ്ണടച്ച് ധൈര്യത്തോടെ നോക്കാന്‍ സാധിക്കും.

വേറെ ഒരാള്‍ക്കും അതിന് പറ്റില്ല. ഒരു ആര്‍ട്ടിസ്റ്റിന് ആണെങ്കില്‍ പോലും ഒരു സീനിലേക്കെ നോക്കാന്‍ പറ്റുകയുള്ളു. ഇവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും നോക്കാം. അതാണ് പ്ലസ് പോയിന്റായിട്ടുള്ള കാര്യമെന്ന് ഭര്‍ത്താവ് പറയുന്നു. സീരിയല്‍ ലൊക്കേഷനില്‍ നിന്ന് തുടങ്ങിയ പ്രണയമായിരുന്നു. ഇപ്പോള്‍ വിവാഹം കഴിഞ്ഞിട്ട് ഒന്നര വര്‍ഷത്തോളമായെന്നും സ്വാതി പറയുന്നു. പേരിലെ നിത്യാനന്ദ് ആരാണെന്ന ചോദ്യത്തിന് തന്റെ അച്ഛനാണെന്നാണ് സ്വാതി പറയുന്നത്. 

അതേ സമയം റിച്ചാര്‍ഡിനും സ്വാതിയ്ക്കും രസകരമായ ഗെയിം സ്വാസിക നല്‍കിയിരുന്നു. പ്രശസ്തരായ ചിലരുടെ ഫോട്ടോസ് കാണിച്ച് അത് ആരാണെന്ന് പറയാനായിരുന്നു. പലരുടെയും പേരുകള്‍ അറിയാമെങ്കിലും ഫോട്ടോ കണ്ടിട്ട് മനസിലാവാതെ വന്നതോടെ മത്സരത്തില്‍ സ്വാതി പരാജയപ്പെട്ടു.

ഒരുവിധം എല്ലാ ചോദ്യത്തിനും ഉത്തരം പറഞ്ഞ റിച്ചാര്‍ഡിന് സ്വാസിക സമ്മാനം നല്‍കുകയും ചെയ്തിരുന്നു. പിന്നാലെ മത്സരത്തില്‍ തോറ്റ സ്വാതിയ്ക്ക് ഒരു പണിഷ്‌മെന്റ് നല്‍കുകയും ചെയ്തു.

എന്ത് കാര്യമാണെങ്കിലും അത് നുണയാക്കി പറയുക എന്നതായിരുന്നു പണിഷ്‌മെന്റ്. റിച്ചാര്‍ഡ് വളരെ അഹങ്കാരിയാണ്. സെറ്റില്‍ ഒട്ടും സഹകരണമില്ല, വലിയ ഓഡി കാറില്‍ വന്നിറങ്ങി അതിന്റെ ജാഡ കാണിക്കും, സെറ്റിലുള്ള എല്ലാവരും അഹങ്കാരികളാണ്. പഠിച്ചോണ്ട് ഇരിക്കുമ്പോള്‍ തനിക്ക് പ്രണയലേഖനം ഒന്നും കിട്ടിയിട്ടില്ല.

താനും അങ്ങോട്ട് കൊടുത്തിട്ടില്ല തുടങ്ങി സ്വാസികയുടെ ചോദ്യത്തിന് എല്ലാം തിരിച്ചുള്ള ഉത്തരങ്ങളാണ് സ്വാതി നല്‍കിയിരുന്നത്. അതേ സമയം ഇതൊക്കെ നേരെ തിരിച്ച് പറയുമ്പോള്‍ മാത്രമേ സത്യമാവുകയുള്ളു. പറഞ്ഞ് പറഞ്ഞ് ഏതാണ് സത്യം, ഏതാണ് നുണ എന്ന് മനസിലാവാതെ വന്നതോടെയാണ് താരങ്ങള്‍ മത്സരം അവസാനിപ്പിച്ചത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/19700/actresses-are-the-first-to-fall-in-love-with-them-openly-star)