പുഷ്പ 2ന് കോടികൾ ചോദിച്ച് താരം

പുഷ്പ 2ന്  കോടികൾ ചോദിച്ച് താരം
2022-01-07T19:58:00 | By Susmitha Surendran

തെന്നിന്ത്യൻ സിനിമ ലോകം ആഘോഷമാക്കിയ സിനിമയായിരുന്നു പുഷ്പ. അല്ലു അർജുനും ഫാസിലും ഒന്നിച്ചെത്തിയ ചിത്രം ഡിസംബര്‌ 17 ന് ആയിരുന്നു റിലീസ് ചെയ്തത്. തെലുങ്കിൽ മാത്രമല്ല മാത്രമല്ല മലയാളം, തമിഴ്,കന്നഡ, ഹിന്ദി എന്നി ഭാഷകളിലായിരുന്നു പ്രദർശനത്തിന് എത്തിയിരുന്നു.

എല്ലാ ഭാഷകളിൽ നിന്നും മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനമയെ പോലെ തന്നെ ഇതിലെ പാട്ടുകളും സൂപ്പർ ഹിറ്റായിരുന്നു. സിനിമയു‍ടെ റിലീസിന് മുൻപ് തന്നെ പാട്ടുകൾ ട്രെന്റിഡിംഗിൽ ഇടം പിടിച്ചിരുന്നു.

അല്ലു അർജുൻ നായകനായി എത്തിയ ചിത്രത്തിൽ ഫഹദ് ഫാസിൽ ആയിരുന്നു വില്ലനായി എത്തിയത്. അല്ലുവിന്റെ ലുക്ക് പോലെ തന്നെ ഫഹദിന്റെ ഗെറ്റപ്പും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. രശ്മിക മന്ദാനയായിരുന്നു ചിത്രത്തിലെ നായിക. ശ്രീവല്ലി എന്ന കഥാപാത്രത്തെയായിരുന്നു അവതരിപ്പിച്ചത്. പു‌ഷ്പരാജ് എന്ന അല്ലു അർജുൻ കഥാപാത്രത്തിന്‌റെ കാമുകിയായിട്ടായിരുന്നു രശ്മിക എത്തിയത് നല്ല അഭിപ്രായമാണ് ലഭിക്കുന്നത്.

കന്നഡ സിനിമയിൽ നിന്ന് ടോളിവുഡിൽ എത്തിയ രശ്മിക ചെറിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യയിലെ മുൻനിര നായികമാരുടെ കൂട്ടത്തിലേയ്ക്ക് ഉയരുകയായിരുന്നു. ഗീതാഗോവിന്ദം എന്ന ചിത്രത്തിലൂടെയാണ് നടി തെലുങ്കിൽ എത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ നടി ശ്രദ്ധിക്കപ്പെടുകയായിരുന്നു. മലയാളത്തിലും തമിഴിലുമെല്ലാം നടിക്ക് നിരവധി ആരാധകരുണ്ട്. തെലുങ്ക് ചിത്രങ്ങളെല്ലാം മലയാളത്തിൽ മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്. 

ഇപ്പോഴിതാ സിനിമ കോളങ്ങളിൽ വൈറൽ ആകുന്നത് പുഷ്പ 2ന് നടി വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചാണ്. ടോളിവുഡ് മാധ്യമമാണ് ഇതുസംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്. ആദ്യ ഭാഗം വൻ വിജയമായതോടെ നടി പ്രതിഫലം വർധിപ്പിച്ചിരിക്കുകയാണ്. പുറത്ത് വരുന്ന റിപ്പോർട്ട് പ്രകാരം മൂന്ന് കോടി രൂപയാണ് രശ്മി ചോദിച്ചിരിക്കുന്നത്.

ഇത് നിർമ്മാതാക്കള ഞെട്ടിപ്പിച്ചിട്ടുണ്ടെന്നും പ്രചരിക്കുന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്. പുഷ്പയിലെ നടിയുടെ പ്രകടനവും നൃത്തവും വളരെ ചർച്ചയായിരുന്നു. അല്ലുവിനോടൊപ്പമുള്ള സാമി... എന്ന ഗാനവും നൃത്ത ചുവടുകളും ഹിറ്റാണ്. സോഷ്യൽ മീഡിയയിൽ ഈ ഗാനം വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്.

പുഷ്പ റിലീസ് ചെയ്തതിന് പിന്നാലെ താരങ്ങൾ വാങ്ങിയ പ്രതിഫലത്തെ കുറിച്ചുള്ള റിപ്പോർട്ട് വന്നിരുന്നു. ദേശീയമാധ്യമങ്ങളാണ് ഇതുസംബന്ധമായ റിപ്പോർട്ടുകൾ പുറത്ത് വിട്ടത്. അല്ലു അർജുൻ 50 കോടി രൂപയാണ് ചിത്രത്തിന് വാങ്ങിയതെന്നായിരുന്നു പ്രചരിച്ചത്. രശ്മികയുടേത് എട്ട് മുതൽ പത്ത് കോടി വരെയെന്നായിരുന്നു. ഫഹദ് മൂന്നര കോടി, സാമന്ത ഐറ്റം ഡാൻസിന് ഒന്നര കോടിയും വാങ്ങി എന്നായിരുന്നു പ്രചരിച്ച റിപ്പോർട്ട്. എന്നാൽ താാരങ്ങളുടെ പ്രതിഫലം പുഷ്പ ടീം പുറത്ത് വിട്ടിട്ടില്ല. 

അഞ്ച് ദിവസം കൊണ്ട് 203 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്. പുഷ്പ'. ആദ്യ ആഴ്ച്ചയിൽ തന്നെ ബുക്ക് മൈ ഷോയിലൂടെ 2.6 മില്യൺ ടിക്കറ്റുകളാണ് വിറ്റത്. അല്ലു അർജുന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ അഡ്വാൻസ് ബുക്കിങ്ങും പുഷ്പയ്ക്കാണ് എന്ന പ്രത്യേകത കൂടിയുണ്ട്. ആദ്യ ദിനം 71 കോടിയായിരുന്നു 'പുഷ്പ' നേടിയത്. 'കെജിഎഫിന്റെ' ആദ്യ ദിവസത്തെ കളക്ഷനെ മറികടന്നുകൊണ്ടാണ് പുഷ്പ'യുടെ ഹിന്ദി പതിപ്പ് 2.8 കോടി രൂപ കളക്ഷനിലക്ക് കടന്നത്.‌‌

കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യന്‍ റിലീസുകളില്‍ ഏറ്റവും വലിയ ഗ്രോസ് നേടിയ ചിത്രം ഇതാണെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിനോടകം തന്നെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടിക്കു മുകളില്‍ ചിത്രം നേടിയിട്ടുണ്ട്. തിയേറ്റർ റിലീസ് ചെയ്ത ചിത്രം ഒടിടിയിലും എത്തുകയാണ് . അമസോൺ പ്രൈമിലൂടെയാണ് പുഷ്പ എത്തുന്നത്. ജനുവരി 7 ന് രാത്രി എട്ട് മണിക്കാണ് സിനിമ അമസോണിൽ എത്തുക. ഫെബ്രുവരി പകുതിയോടെ പുഷ്പ രണ്ടാം ഭാഗത്തിന്‌റെ ചിക്രീകരണം ആരംഭിക്കും. 

Content Highlight: Now the movie columns are going viral about the actress' remuneration for Pushpa 2.

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories










News Roundup