#viral | ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ മൊട്ടിട്ട പ്രണയം; 80-കാരനെ വിവാഹം ചെയ്ത് 34-കാരി

#viral | ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ മൊട്ടിട്ട പ്രണയം; 80-കാരനെ വിവാഹം ചെയ്ത് 34-കാരി
Apr 5, 2024 12:01 PM | By Susmitha Surendran

പ്രണയത്തിന് കണ്ണും മൂക്കും മാത്രമല്ല, പ്രായവുമില്ല!. മധ്യപ്രദേശിലെ ഈ വിവാഹം കണ്ടാല്‍ ഇങ്ങനെയാകും നമ്മള്‍ പറയുക. അഗര്‍ മാല്‍വ ജില്ലയിലെ മഗാരിയ ഗ്രാമത്തില്‍ നിന്നുള്ള 80-കാരന്‍ ബാലുറാം വിവാഹം ചെയ്തത് 34-കാരിയായ ഷീലയെയാണ്.

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ ബാലുറാമിന്റെ റീലുകള്‍ കണ്ടാണ് ഷീലയ്ക്ക് പ്രണയം തോന്നിയത്. ഇന്‍സ്റ്റഗ്രാം വഴി ഇരുവരും പരിചയപ്പെടുകയും മെസ്സേജ് അയക്കാന്‍ തുടങ്ങുകയും ചെയ്തു.

ഇരുവരുടേയും സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വളരുകയായിരുന്നു. സുഹൃത്ത് വിഷ്ണു ഗുജ്ജറിന്റെ സഹായത്തോടെ ഒരുപാട് തമാശ കലര്‍ന്ന റീലുകളാണ് ബാലുറാം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുള്ളത്.

ഈ റീലുകളില്‍ ആകൃഷ്ടയായ ഷീല ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചു. വൈകാതെ ഇരുവരും ചാറ്റിങ് തുടങ്ങി. ബാലുറാമിന് വേണ്ടി വിഷ്ണുവാണ് സംഭാഷണങ്ങളെല്ലാം ടൈപ്പ് ചെയ്ത് കൊടുത്തത്.

ഫോണില്‍ ടൈപ്പ് ചെയ്യാനൊന്നും ബാലുറാമിന് അറിയില്ലായിരുന്നു. പിന്നീട് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യം രജിസ്റ്റര്‍ വിവാഹം ചെയ്ത ഇരുവരും അടുത്തള്ള ക്ഷേത്രത്തില്‍വെച്ച് ഹിന്ദു ആചാരപ്രകാരവും വിവാഹിതരായി.

നൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന ചെറിയ ഗ്രാമമായ മഗാരിയയിലാണ് ബാലുറാം താമസിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് അദ്ദേഹം കടുത്ത വിഷാദരോഗിയായിരുന്നു. അസുഖം ബാധിച്ച് ഭാര്യ മരിച്ചതും ജീവിതത്തില്‍ ഒറ്റപ്പെട്ടതുമെല്ലാം അദ്ദേഹത്തിന്റെ മാനസികാരോഗ്യത്തെ ബാധിച്ചു.

മൂന്ന് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും മക്കളായുണ്ടെങ്കിലും എല്ലാവരും വിവാഹിതരായശേഷം മാറിത്താമസിക്കുകയാണ്. കടബാധ്യത കൂടി വന്നതോടെ അദ്ദേഹം ആരോടും മിണ്ടാതെയായി.

ഇതോടെ ആ ഗ്രാമത്തിലെ ചായക്കടയില്‍ ജോലി ചെയ്തിരുന്ന വിഷ്ണു ഗുജ്ജര്‍ എന്ന വ്യക്തി ബാലുറാമിനെ ചേര്‍ത്തുപിടിച്ചു. അദ്ദേഹത്തെ ഉഷാറാക്കാന്‍ വേണ്ടി വിഷ്ണു ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കുകയും ബാലുറാമിന്റെ തമാശ റീലുകള്‍ പോസ്റ്റ് ചെയ്യാനും തുടങ്ങി.

ഇതെല്ലാം വളരെ വേഗം വൈറലായി. ഇതോടെ ഇരുവരും ചേര്‍ന്ന് നിരവധി റീലുകള്‍ ഉണ്ടാക്കി പോസ്റ്റ് ചെയ്തു. ഗ്രാമത്തിലും ബാലുറാം ചര്‍ച്ചയായി. 'ബാലു ബാ' എന്ന പേരില്‍ അയല്‍ ഗ്രാമങ്ങളിലെല്ലാം ബാലുറാം അറിയപ്പെടാന്‍ തുടങ്ങി.

നിലവില്‍ 33000 പേരാണ് ബാലുറാമിനെ ഫോളോ ചെയ്യുന്നത്. ഇതിനൊപ്പം വിഷാദരോഗത്തില്‍ നിന്ന് അദ്ദേഹം പുറത്തുകടന്നു. ഷീല കൂടി ജീവിതത്തില്‍ എത്തിയതോടെ ബാലുറാം ഡബിള്‍ ഹാപ്പി.

#Bald #love #through #Instagram #reels #34yearold #married #80yearold

Next TV

Related Stories
#viral | 'പോ കോഴി... പോ'; അക്രമിക്കാനെത്തിയ കോഴിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോയ്‍ക്കെതിരെ സോഷ്യല്‍‌ മീഡിയ

Apr 27, 2024 04:16 PM

#viral | 'പോ കോഴി... പോ'; അക്രമിക്കാനെത്തിയ കോഴിയെ ഓടിക്കുന്ന യുവതിയുടെ വീഡിയോയ്‍ക്കെതിരെ സോഷ്യല്‍‌ മീഡിയ

അരയന്നത്തിന്‍റെ വര്‍ഗ്ഗത്തില്‍പെട്ട ആത്ത പോലുള്ള പക്ഷികളും ചില പട്ടികളും കോഴികളും ഇക്കാര്യത്തില്‍...

Read More >>
#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

Apr 27, 2024 11:15 AM

#vira| വരന് രണ്ടിന്‍റെ ഗുണനപ്പട്ടിക അറിയില്ല; വിവാഹത്തില്‍ നിന്നും വധു പിന്മാറി; കുറിപ്പ് വൈറല്‍

വിവാഹം ഒന്ന് നടക്കാന്‍ വേണ്ടി പറയുന്ന നിര്‍ദ്ദോഷമായ നുണ പോലും ജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും....

Read More >>
#viral |  സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

Apr 26, 2024 01:23 PM

#viral | സ്വർണ്ണാഭരണങ്ങൾ കുഴിച്ചെടുക്കുന്ന നിധിവേട്ടക്കാരൻ, സംഭവമിങ്ങനെ! വീഡിയോ വൈറൽ

ഈ നിധി വേട്ടക്കാരൻ മറഞ്ഞിരിക്കുന്ന നിധി കണ്ടെത്തുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ...

Read More >>
#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

Apr 25, 2024 01:27 PM

#viral | 'വില്‍ യൂ മാരി മീ?' വിമാനത്തില്‍ സർപ്രൈസ്, ഫ്ലൈറ്റ് അറ്റൻഡന്റിനെ പ്രൊപ്പോസ് ചെയ്ത് പൈലറ്റ്, വീഡിയോ വൈറൽ

ഏകദേശം ഒന്നര വർഷം മുമ്പാണ് എൻ്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ച ആ ഏറ്റവും മികച്ച വ്യക്തിയെ താൻ കണ്ടുമുട്ടിയത്' എന്നാണ് അദ്ദേഹം...

Read More >>
#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

Apr 24, 2024 04:06 PM

#viral |വിവാഹ പന്തലിൽ പറന്നിറങ്ങിയത് പരുന്ത്; വധുവിന്‍റെ മരിച്ചുപോയ അച്ഛൻ എന്ന് ഗ്രാമവാസികൾ

സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോകള്‍ ഇതിന് തെളിവ് നല്‍കുന്നു....

Read More >>
#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

Apr 21, 2024 02:06 PM

#viral | 'മധുരക്കിനാവിൻ ലഹരി'ക്ക് മാരക സ്റ്റെപ്പുകൾ, പ്രായമൊക്കെ വെറും നമ്പർ, സോഷ്യൽമീഡിയ തൂക്കാനിതാ സൂപ്പര്‍ ഡാന്‍സ്

വീഡിയോ ലക്ഷക്കണക്കിന് പേർ കാണുകയും ആയിരങ്ങൾ ഷെയർ ചെയ്യുകയും ചെയ്തു. അതേസമയം, ഇവരുടെ പേരോ മറ്റുവിവരങ്ങളോ...

Read More >>
Top Stories