---
title: "#KVinod |'ദാരുണ സംഭവം, ഞെട്ടി'; വിനോദ് കൊലപാതകത്തില്‍ സാന്ദ്രാ തോമസ് "
english_title: "#SandraThomas #condoles #death #TTE #KVinod"
publisher: "moviemax.in"
canonical_url: "https://moviemax.in/news/196369/sandrathomas-condoles-death-tte-kvinod"
published_at: "2024-04-03T06:59:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660cb16630b7a_vinod.jpg"
keywords: []
---

# #KVinod |'ദാരുണ സംഭവം, ഞെട്ടി'; വിനോദ് കൊലപാതകത്തില്‍ സാന്ദ്രാ തോമസ് 

> **Lead Summary:** ടിടിഇ കെ വിനോദിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ്. വിനോദിന്റെ മരണവിവരം അറിഞ്ഞ് ഞെട്ടിയെന്നാണ് സാന്ദ്ര പ്രതികരിച്ചത്.

## Article Content

ടിടിഇ കെ വിനോദിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി നടിയും നിര്‍മാതാവുമായ സാന്ദ്രാ തോമസ്. വിനോദിന്റെ മരണവിവരം അറിഞ്ഞ് ഞെട്ടിയെന്നാണ് സാന്ദ്ര പ്രതികരിച്ചത്.

'എന്റെ നല്ല നിലാവുള്ള രാത്രിയില്‍ എന്ന സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം ചെയ്ത വ്യക്തിയാണ് വിനോദ്. വാര്‍ത്ത കണ്ടിട്ട് ഞാന്‍ ഷോക്കായി നില്‍ക്കുകയാണ്.

ഒരു മാസം മുന്‍പും ടിക്കറ്റിന്റെ കാര്യത്തിനായി വിനോദിനെ വിളിച്ച് സംസാരിച്ചതാണ്. ഇനിയൊരു സിനിമ വരുകയാണെങ്കില്‍ അവസരം തരണമെന്ന് പറഞ്ഞിരുന്നു.

ഈ വാര്‍ത്ത കണ്ട് ഞാന്‍ ഞെട്ടിയിരിക്കുകയാണ്. ഒരുപാട് സിനിമകളില്‍ വിനോദ് ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

നല്ല നിലാവുള്ള രാത്രിയിലും നല്ല വേഷം ചെയ്തിട്ടുണ്ട്. ഇത്രയും ദാരുണമായൊരു സംഭവം കണ്ട് ഞാനും ഞെട്ടിയിരിക്കുകയാണ്.'-സാന്ദ്ര പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/196369/sandrathomas-condoles-death-tte-kvinod)