#viral | 'ദൈവമേ എന്റെ അമ്മയ്ക്കും ഇങ്ങനൊരു മരുമകനേ കിട്ടണേ'; അമ്മായിഅമ്മയുടെയും മരുമകന്റെയും കിടു ഡാൻസ്, വീഡിയോ കാണാം

#viral | 'ദൈവമേ എന്റെ അമ്മയ്ക്കും ഇങ്ങനൊരു മരുമകനേ കിട്ടണേ'; അമ്മായിഅമ്മയുടെയും മരുമകന്റെയും കിടു ഡാൻസ്, വീഡിയോ കാണാം
Apr 2, 2024 10:29 AM | By Athira V

ഇന്ന് വിവാഹാഘോഷങ്ങൾ വേറെ ലെവലാണ്. എത്ര പണം ചെലവഴിച്ചാലും അത് അങ്ങേയറ്റം കളർഫുള്ളാക്കണം എന്ന് മാത്രമാണ് ആളുകൾ ചിന്തിക്കുന്നത്.

അത്തരം നിറമുള്ള ആഘോഷങ്ങളുടെ അനേകം വീഡിയോകളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇതും അങ്ങനെ ഒരു വീഡിയോയാണ്. വിവാഹത്തിന് വരനും അമ്മായിഅമ്മയും ചേർന്ന് നൃത്തം ചെയ്യുന്നതിന്റെ അതിമനോഹരമായ ദൃശ്യമാണ് ഇത്.

ഈ വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് moveyourrlakk and rohanoberoi09 എന്ന യൂസറാണ്. 'ഓരോ അമ്മയും ഇങ്ങനെ ഒരു മരുമകനെ അർഹിക്കുന്നുണ്ട്, നിങ്ങൾ അത് അം​ഗീകരിക്കുന്നില്ലേ?' എന്ന കാപ്ഷനോട് കൂടിയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ വിവാഹാഘോഷം നടക്കുകയാണ്.

അതിനിടയിൽ അമ്മായിഅമ്മയും മരുമകനും ചേർന്ന് നൃത്തം ചെയ്യുന്നു. വീഡിയോയിൽ അമ്മായിഅമ്മ നൃത്തം ചെയ്യുന്നത് കാണാം. അവിടേക്ക് മരുമകനും ചെല്ലുന്നു.

പിന്നീട് ഇരുവരും കൈപിടിച്ച് ഒരുമിച്ച് നൃത്തം ചെയ്യുകയാണ്. താളത്തിൽ അതിമനോഹരമായിട്ടാണ് രണ്ടുപേരും നൃത്തം ചെയ്യുന്നത് എന്ന് പറയാതെ വയ്യ. ആരായാലും നോക്കിനിന്നു പോകും. എന്തായാലും നെറ്റിസൺസിന് വീഡിയോ അങ്ങിഷ്ടപ്പെട്ടു.

വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടത്. ഒരുപാട് പേർ വീഡിയോയ്ക്ക് കമന്റുകളും നല്കി. ഒരാൾ പറഞ്ഞത്, ദൈവമേ എന്റെ അമ്മയ്ക്കും ഇതുപോലെ ഒരു മരുമകനെ കിട്ടണേ എന്നാണ്. അതുപോലെ, ഏതൊരു അമ്മയും ഇങ്ങനെ ഒരു മരുമകനെ അർഹിക്കുന്നുണ്ട് എന്നത് നെറ്റിസൺസ് അം​ഗീകരിച്ചു.

https://www.instagram.com/reel/C43KtSvp0Nn/?utm_source=ig_web_copy_link

കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം. വിവാഹം ആ കുടുംബം വലുതാവുന്ന ആഘോഷമാണ് അല്ലേ? അപ്പോൾ അവിടെ സ്നേഹവും സന്തോഷവും മാത്രമുണ്ടാകുന്ന കാഴ്ച എത്രമാത്രം മനോഹരമാണ്.

#groom #mother #law #dance #went #viral #sbatbh

Next TV

Related Stories
#viral |  വിവാഹവേദിയിൽ വച്ച് വരന്‍റെ അപ്രതീക്ഷിത നീക്കം; പിന്നീട് സംഭവിച്ചത് കണ്ട്കണ്ണ് തള്ളി കാഴ്ചക്കാർ

Sep 4, 2024 01:37 PM

#viral | വിവാഹവേദിയിൽ വച്ച് വരന്‍റെ അപ്രതീക്ഷിത നീക്കം; പിന്നീട് സംഭവിച്ചത് കണ്ട്കണ്ണ് തള്ളി കാഴ്ചക്കാർ

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പഴമാണ് നല്‍കുന്നതെങ്കില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗുലാബ് ജാമാകും...

Read More >>
#viral | രണ്ട് വയസുകാരി മകളെയും കൂട്ടി സൊമാറ്റോ ഡെലിവറി; 'സിംഗിള്‍ ഫാദറി'ന് കയ്യടിച്ച് സോഷ്യൽ മീഡിയ

Sep 4, 2024 09:52 AM

#viral | രണ്ട് വയസുകാരി മകളെയും കൂട്ടി സൊമാറ്റോ ഡെലിവറി; 'സിംഗിള്‍ ഫാദറി'ന് കയ്യടിച്ച് സോഷ്യൽ മീഡിയ

സൊമാറ്റോ തന്നെ തങ്ങളുടെ ഡെലിവറി ഏജന്‍റിനെ കുറിച്ച് എഴുതിയ കുറിപ്പിന് മറുപടി...

Read More >>
#Viral | വാഷിംഗ് മെഷീനിനുള്ളിൽ ഉരുളക്കിഴങ്ങ്, വീഡിയോ കണ്ടത് 45 മില്യണ്‍ ആളുകള്‍

Aug 27, 2024 11:16 PM

#Viral | വാഷിംഗ് മെഷീനിനുള്ളിൽ ഉരുളക്കിഴങ്ങ്, വീഡിയോ കണ്ടത് 45 മില്യണ്‍ ആളുകള്‍

നിരവധി ഗുണങ്ങളുള്ള ഉരുളക്കിഴങ്ങ് വാഷിംഗ് മെഷീനിനുള്ളിലിട്ട് വൃത്തിയാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്....

Read More >>
#Viral | 93 മില്ല്യൺ കാഴ്ചക്കാർ, എന്തൊരു ക്യൂട്ടാണിത് എന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

Aug 26, 2024 04:49 PM

#Viral | 93 മില്ല്യൺ കാഴ്ചക്കാർ, എന്തൊരു ക്യൂട്ടാണിത് എന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

ഇതേ അക്കൗണ്ടിൽ നിന്നും നേരത്തെയും കുഞ്ഞ് കോഴിക്കുഞ്ഞുങ്ങളെയും കോഴികളെയും ഒക്കെ ഓമനിക്കുന്ന കുറേ വീഡിയോകൾ ഷെയർ...

Read More >>
#Viral | കണ്ണിലും തലയിലും ജനനേന്ദ്രിയത്തിലും വരെ ടാറ്റൂ, ലോക റെക്കോർഡ് സ്വന്തമാക്കി മുൻ ആർമി മെഡിക്കൽ സർവീസ് ഓഫീസർ

Aug 24, 2024 01:05 PM

#Viral | കണ്ണിലും തലയിലും ജനനേന്ദ്രിയത്തിലും വരെ ടാറ്റൂ, ലോക റെക്കോർഡ് സ്വന്തമാക്കി മുൻ ആർമി മെഡിക്കൽ സർവീസ് ഓഫീസർ

ലോകത്തിൽ ഏറ്റവും കൂടുതൽ ടാറ്റൂ ചെയ്ത സ്ത്രീയായി റെക്കോർഡിട്ട് അമേരിക്കക്കാരിയായ എസ്പെറൻസ് ലുമിനസ്ക...

Read More >>
#Viral | എല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്, പക്ഷേ ഒറ്റപ്പെടൽ താങ്ങാൻ വയ്യ; ശ്രദ്ധേയമായി 27 -കാരന്റെ കുറിപ്പ്

Aug 24, 2024 11:53 AM

#Viral | എല്ലാം ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്, പക്ഷേ ഒറ്റപ്പെടൽ താങ്ങാൻ വയ്യ; ശ്രദ്ധേയമായി 27 -കാരന്റെ കുറിപ്പ്

നിരവധിപ്പേരാണ് റെഡ്ഡിറ്റിൽ യുവാവ് കുറിച്ചിരിക്കുന്ന ഈ ഏകാന്തതയെ കുറിച്ചുള്ള പോസ്റ്റിന് മറുപടിയുമായി...

Read More >>
Top Stories