---
title: "സണ്ണി മകളെ ദത്തെടുത്തത് കയ്യടി കിട്ടാന്‍; നടിക്ക് നേരെ വിമര്‍ശനം"
english_title: "Sunny adopts daughter to get applause; Criticism of the actress"
publisher: "moviemax.in"
canonical_url: "https://moviemax.in/news/19596/sunny-adopts-daughter-to-get-applause-criticism-of-the-actress"
published_at: "2022-01-07T11:52:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7ddffd23ae_SUNNY.jpg"
keywords: []
---

# സണ്ണി മകളെ ദത്തെടുത്തത് കയ്യടി കിട്ടാന്‍; നടിക്ക് നേരെ വിമര്‍ശനം

> **Lead Summary:** തുടക്കത്തില്‍ ധാരാളം വിമര്‍ശനങ്ങളും , എന്നാല്‍ പിന്നീട് അഭിനയത്തില്‍ സജീവമായി തുടങ്ങിയതോടെ നിരവധി ആരാധകരെ സ്വന്തമാക്കിയ ബോളിവുഡ് നടിയാണ് സണ്ണി ലിയോണ്‍. കരിയറിന്റെ തുടക്കത്തില്‍ സണ്ണിയെ വിമര്‍ശിച്ച ആളുകള്‍ പിന്നീട് നടിയുടെ ആരാധകരുടെ ലിസ്റ്റിലും ഇടം പിടിച്ചു. ഏതു പ്രതിസന്ധി ഘട്ടത്തെയും ചിരിച്ചുകൊണ്ടാണ് സണ്ണി നേരിട്ടത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ താരം.

## Article Content

തുടക്കത്തില്‍ ധാരാളം വിമര്‍ശനങ്ങളും , എന്നാല്‍ പിന്നീട് അഭിനയത്തില്‍ സജീവമായി തുടങ്ങിയതോടെ നിരവധി ആരാധകരെ സ്വന്തമാക്കിയ ബോളിവുഡ് നടിയാണ് സണ്ണി ലിയോണ്‍. കരിയറിന്റെ തുടക്കത്തില്‍ സണ്ണിയെ വിമര്‍ശിച്ച ആളുകള്‍ പിന്നീട് നടിയുടെ ആരാധകരുടെ ലിസ്റ്റിലും ഇടം പിടിച്ചു. ഏതു പ്രതിസന്ധി ഘട്ടത്തെയും ചിരിച്ചുകൊണ്ടാണ് സണ്ണി നേരിട്ടത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഈ താരം.

നിരവധി ഭാഷകളിലും ആരാധകര്‍ ഏറെയാണ് സണ്ണിക്ക്. ഇതിനിടെ മലയാള ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ഈ അടുത്ത് സണ്ണിലിയോണ്‍ കേരളത്തിലെത്തിയത് എല്ലാം വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞദിവസം തന്റെ കുടുംബത്തിനൊപ്പം മുംബൈ ടൗണിലൂടെ പോകുന്ന സണ്ണിലിയോണിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

ഇതില്‍ മൂത്ത മകള്‍ നിഷയുടെ കൈയ് നടി പിടിച്ചിരുന്നില്ല , രണ്ട് ആണ്‍മക്കളുടെ കൈ മുറുകെ പിടിച്ചിരുന്നു. ഇത് പ്രേക്ഷകരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇതിനു നേരെയാണ് ഇപ്പോള്‍ വിമര്‍ശം ഉയര്‍ന്നിരിക്കുന്നത് .

നിഷയെ സണ്ണി ദത്തെടുക്കുകയായിരുന്നു. ഇത് പ്രശസ്തിയ്ക്ക് വേണ്ടിയുള്ള തന്ത്രമായിരുന്നുവെന്നാണ് ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ച് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നത്. സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം ശക്തമായതോടെ പ്രതികരണവുമായി സണ്ണിയുടെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

”എന്റെ ദൈവമേ ഇത് എന്തൊരു അസംബന്ധമാണ്. എനിക്കിതിനെക്കുറിച്ച് സംസാരിക്കാന്‍ പോലും താല്‍പര്യമില്ല. ആളുകള്‍ എന്ത് ചിന്തിക്കുന്നുവെന്നതിനെക്കുറിച്ച് സംസാരിക്കാന്‍ എനിക്ക് താല്‍പര്യമില്ല. എന്റെ ആണ്‍മക്കള്‍ക്ക് മൂന്ന് വയസാണ് പ്രായം. അവര്‍ പാര്‍ക്കില്‍ മൃഗങ്ങളെ പോലെ ഓടി നടക്കുന്നവരാണ്.

എന്നാല്‍ എന്റെ മകള്‍ക്ക് ആറ് വയസാണുള്ളത്. എങ്ങനെ നടക്കണമെന്ന് അവള്‍ക്കറിയാം. ഞങ്ങളുടെ വീട്ടിലെ രാജകുമാരിയാണ് അവള്‍. ആളുകള്‍ ഇങ്ങനെ ചിന്തിക്കുന്നുവെന്നത് തന്നെ വിവരക്കേടാണ്” എന്നായിരുന്നു ഒരു അഭിമുഖത്തില്‍ വെബ്ബര്‍ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/19596/sunny-adopts-daughter-to-get-applause-criticism-of-the-actress)