---
title: "ചുണ്ടിന്റെ ഭംഗി കൂട്ടാന്‍ ചികിത്സ നടത്തി പാളി പോയി; കളിയാക്കിയവർക്ക്  മറുപടിയുമായി താരം "
english_title: "Actress Isha's reply goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/19588/actress-ishas-reply-goes-viral"
published_at: "2022-01-07T11:19:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d7d4f6e2dc4_ISHA.jpg"
keywords: []
---

# ചുണ്ടിന്റെ ഭംഗി കൂട്ടാന്‍ ചികിത്സ നടത്തി പാളി പോയി; കളിയാക്കിയവർക്ക്  മറുപടിയുമായി താരം 

> **Lead Summary:** ഗ്ലാമറിനും സൗന്ദര്യത്തിനും ഏറെ പ്രധാന്യം നല്‍കുന്നത് കൊണ്ട് സിനിമാ താരങ്ങള്‍ പലപ്പോഴും ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. പ്രത്യേകിച്ചും ബോളിവുഡ് സിനിമാലോകത്ത് ഇത് സര്‍വ്വസാധാരണമായ കാര്യമാണ്. പ്രമുഖരടക്കം നടിമാരും നടന്മാരുമെല്ലാം പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് വിധേയരാവുന്നതിനെ കുറിച്ച് പലപ്പോഴായി വാര്‍ത്തകളും വന്നിട്ടുണ്ട്.

## Article Content

ഗ്ലാമറിനും സൗന്ദര്യത്തിനും ഏറെ പ്രധാന്യം നല്‍കുന്നത് കൊണ്ട് സിനിമാ താരങ്ങള്‍ പലപ്പോഴും ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്താറുണ്ട്. പ്രത്യേകിച്ചും ബോളിവുഡ് സിനിമാലോകത്ത് ഇത് സര്‍വ്വസാധാരണമായ കാര്യമാണ്. പ്രമുഖരടക്കം നടിമാരും നടന്മാരുമെല്ലാം പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് വിധേയരാവുന്നതിനെ കുറിച്ച് പലപ്പോഴായി വാര്‍ത്തകളും വന്നിട്ടുണ്ട്.

ചിലര്‍ക്ക് അതുകൊണ്ട് പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കില്‍ മറ്റ് ചിലര്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

സ്ത്രീകളോ പുരുഷന്മാരോ എന്നില്ലാതെ ചില താരങ്ങള്‍ ബോട്ടോക്‌സ് സര്‍ജറിയ്ക്ക് വിധേയരായതോടെ അവര്‍ക്ക് പലവിധ ബുദ്ധിമുട്ടുകളും നേരിടേണ്ടതായി വന്നിട്ടുമുണ്ട്. ഇങ്ങനെയുള്ളവരുടെ കണക്കുകള്‍ എടുത്താല്‍ വലിയൊരു ലിസ്റ്റ് തന്നെ അതിലുണ്ടാവും. അതേ സമയം ഇഷ ഗുപ്തയുടെ ചുണ്ടിന് ഉണ്ടായ മാറ്റത്തിന് പിന്നിലും ഇതുപോലെ ചില കാര്യങ്ങളുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്.

ഇഷ ഗുപ്തയുടെ പഴയ ചിത്രങ്ങളും സര്‍ജറിയ്ക്ക് ശേഷമുള്ള ചിത്രങ്ങളും ഒരുമിച്ച് കണ്ടതോടെയാണ് നടിയുടെ മാറിയ രൂപത്തെ കുറിച്ചുള്ള സംസാരങ്ങള്‍ക്ക് വഴിയൊരുങ്ങിയത്. ഇതോടെ കോസ്‌മെറ്റിക് സര്‍ജറി ഭയാനകമായ തെറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും പലര്‍ക്കും ചിന്തിക്കാനുള്ള അവസരവും ഇത് നല്‍കി. തന്റെ പേരില്‍ വാര്‍ത്തകളും ട്രോളുകളും പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇതില്‍ വിശദീകരണം നല്‍കി കൊണ്ട് ഇഷ ഗുപ്ത തന്നെ രംഗത്ത് വന്നിരിക്കുകയാണ്. 

ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രത്തില്‍ ആരാധകര്‍ക്ക് ചുംബനം നല്‍കുന്നതിന്റേതായ വീഡിയോ ആയിരുന്നു ഇഷ പങ്കുവെച്ചത്. 'എന്നെ ദിവസവും വ്യത്യസ്തമായി കാണുന്ന എല്ലാവര്‍ക്കും വേണ്ടി. നിനക്ക് തന്നത് പോലും' എന്നുമാണ് ചിത്രത്തിന് ക്യാപ്ഷനായി നടി എഴുതിയത്. ചിത്രത്തില്‍ ഫില്‍റ്റര്‍ ഒന്നുമില്ലെന്നും മേക്കപ്പ് പോലും ഇല്ലെന്നും ചുണ്ടുകള്‍ ഒരിക്കലും നുണയല്ല എന്നുമൊക്കെ ഇഷ ഹാഷ് ടാഗിലൂടെ കൊടുത്തിരുന്നു. 

ഇതോടെ ഇഷയുടെ പേരില്‍ പ്രചരിച്ചതൊക്കെ വെറും ഊഹാപോഹങ്ങളാണ് എന്ന തരത്തിലുള്ള പ്രചരണങ്ങളും വന്നു. നടിയുടെ ചുണ്ടില്‍ എന്തായാലും തേനീച്ച കുത്തിയതൊന്നും അല്ലെന്നാണ് ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്ന ലേഖനങ്ങളില്‍ പറയുന്നത്. ഓണ്‍ലൈനിലൂടെ നിരവധി ട്രോളുകളും അധിഷേപങ്ങളുമാണ് ചുണ്ടിന്റെ പേരില്‍ ഇഷ ഗുപ്തയ്ക്ക് നേരിടേണ്ടതായി വന്നത്. എല്ലാത്തിനും നടി തന്നെ വ്യക്തത വരുത്തി കഴിഞ്ഞിരിക്കുകയാണ്. 

മുൻപ് ബോളിവുഡിലെ പ്രമുഖ നടിമാരായ പ്രിയങ്ക ചോപ്ര, ഐശ്വര്യ റായി, അന്തരിച്ച നടി ശ്രീദേവി കപൂർ തുടങ്ങിയവരുടെ പേരിലും സമാനമായിട്ടുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു.  ഇഷയ്ക്ക് നേരിടേണ്ടി വന്നത് പോലെ ചുണ്ടുകളിലെ മാറ്റമാണ് പ്രിയങ്ക ചോപ്രയ്ക്കും വിമർശനങ്ങൾ നേടി കൊടുത്തത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/19588/actress-ishas-reply-goes-viral)