മക്കളേയും ഭാര്യയേയും ചേർത്ത് പിടിച്ച് ദിലീപ്; ചിത്രം വൈറലാകുന്നു

മക്കളേയും ഭാര്യയേയും ചേർത്ത് പിടിച്ച് ദിലീപ്; ചിത്രം വൈറലാകുന്നു
2022-01-07T10:33:00 | By Susmitha Surendran

മലയാളികളുടെ പ്രിയ താരങ്ങളാണ് ദിലീപും കാവ്യ മാധവനും . ഇരുവരുടെയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് വളരെ ആകാംക്ഷയാണ്.  ഏറ്റവും കൂടുതൽ ആരാധകർ ആഘോഷിക്കുന്ന താരകുടുംബമാണ് നടൻ ദിലീപിന്റേത്. അതുകൊണ്ട് തന്നെ ദിലീപിന്റേയും കാവ്യയുടേയും മക്കളായ മീനാക്ഷിയുടേയും മഹാലക്ഷ്മിയുടേയും വിശേഷങ്ങൾ അതിവേ​ഗത്തിൽ പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്.

അത്തരത്തിൽ ഇപ്പോൾ വൈറലാകുന്നത് താര കുടുംബത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ദിലീപ് സകുടുംബം ആദ്യമായി ഒരു മാ​ഗസീനിന്റെ കവർപേജിൽ എത്തുന്നത് ഒരു പക്ഷെ ആദ്യമായിരിക്കും. അതുകൊണ്ട് തന്നെ ചിത്രം ‍അതിവേഗത്തിലാണ് ജനങ്ങൾക്കിടയിൽ വൈറലായത്. 

വനിതയുടെ പുതിയ ലക്കത്തിന്റെ കവർ പേജ് നടൻ ദിലീപും കുടുംബവുമാണ്. 'ഒറ്റ പ്രാർത്ഥന മാത്രം, ദിലീപും കുടുംബവും' എന്ന തലക്കെട്ടോടെയാണ് കവർ പേജ്. മക്കളേയും ഭാര്യയേയും ചേർത്ത് പിടിച്ച് നിൽക്കുന്ന ദിലീപാണ് ചിത്രത്തിലുള്ളത്. ആദ്യ വിവാഹം പരാജയമായതോടെയാണ് ദിലീപ് അഞ്ച് വർഷങ്ങൾക്ക് മുമ്പ് കാവ്യ മാധവനെ വിവാഹം ചെയ്തത്. വിവാഹത്തിന് മുമ്പ് സിനിമയിൽ അഭിനയിക്കുന്ന കാലം മുതൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന താരജോഡിയായിരുന്നു ദിലീപ്-കാവ്യ. 

ഇപ്പോൾ വിവാഹ ജീവിതം അഞ്ച് വർഷം പിന്നിടുമ്പോഴാണ് ദിലീപ് കുടുംബസമേതം വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുന്നത്. ദിലീപ് കുടുംബത്തിന് പുറമെ എപ്പോഴും ആരാധകരുണ്ടാകാറുണ്ട്. താരകുടുംബം പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ഫോട്ടോയും വീഡിയോകളും പകർത്താൻ ആരാധകർക്ക് തിരക്കാണ്.

മീനാക്ഷിയുടേയും മഹാലക്ഷ്മിയുടേയും വിശേഷങ്ങൾ അറിയാനാണ് ആരാധകരിൽ ഏറെയും താൽപര്യപ്പെടുന്നത്. അതിനാൽ തന്നെ അച്ഛനേയും അമ്മയേയും പോലെ തന്നെ സിനിമയിലെത്തും മുമ്പ് തന്നെ സെലിബ്രിറ്റികളായി കഴിഞ്ഞു മീനാക്ഷിയും മഹാലക്ഷ്മിയും. 

ദിലീപ് നീല നിറത്തിലുള്ള കുർത്തയാണ് ധരിച്ചിരിയ്ക്കുന്നത്. കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ഒരേ നിറത്തിലുള്ള വസ്ത്രവും ധരിച്ചിരിയ്ക്കുന്നു. കാവ്യയെ ചേർത്ത് പിടിച്ച് നിൽക്കുന്ന മീനാക്ഷിയും കൈ മുട്ടി ചിരിയ്ക്കുന്ന മഹാലക്ഷ്മിയും ഫോട്ടോയുടെ ആകർഷണമാണ്. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യാ മാധവൻ. എപ്പോഴും പൊതുപരിപാടികളിലും മറ്റും ദിലീപിനൊപ്പം കാവ്യ പ്രത്യക്ഷപ്പെടാറുണ്ട്.

വീട്ടിൽ നടക്കുന്ന എല്ല ആഘോഷങ്ങളുടേയും ചിത്രങ്ങൾ ദിലീപോ മീനാക്ഷിയോ തങ്ങളുടെ സോഷ്യൽമീഡിയ പേജുവഴി പങ്കുവെക്കാറുണ്ട്. താരപുത്രിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും ഒരുപക്ഷെ മീനാക്ഷിക്കായിരിക്കും. 

ഇടയ്ക്കിടെ മനോഹരമായി നൃത്തം ചെയ്യുന്നതിന്റെ വീഡിയോകൾ അടക്കം മീനാക്ഷി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചിരുന്നു. മെഡിസിൻ വിദ്യാർഥിനിയായ മീനാക്ഷി എന്നാണ് അച്ഛനെപ്പെല അഭിനയം ആരംഭിക്കുന്നത് എന്നത് അറിയാൻ ആരാധകരും കാത്തിരിക്കുകയാണ്.

മുമ്പ് ദിലിപീന്റെ കോമഡി സിനിമകളിലെ ചില രം​ഗങ്ങൾ ഡബ്സ്മാഷ് ചെയ്ത് മീനാക്ഷി പങ്കുവെച്ചത് വൈറലായിരുന്നു. അടുത്തിടെ സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട് അഭിമുഖങ്ങൾക്കെത്തിയപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ ചോദിച്ചത് മീനാക്ഷിയെന്നാണ് സിനിമയിലേക്ക് എത്തുക എന്നാണ്.

അവൾ ഇപ്പോൾ പഠിക്കുകയാണെന്നും സിനിമാപ്രവേശനം എന്നതിനെ കുറിച്ച് ഇപ്പോൾ ചിന്തിച്ചിട്ടില്ലെന്നുമാണ് അന്ന് ദിലീപ് പറഞ്ഞത്. താര കുടുബത്തിന്റെ ഏറ്റവും പുതിയ ചിത്രം വൈറലാണിപ്പോൾ. 


Content Highlight: Dileep with wife and children; Image goes viral

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup