#madhavan| അവിശ്വസനീയം ഞാൻ നിങ്ങളെയോർത്ത് അഭിമാനിക്കുന്നു പൃഥ്വിരാജിനെയും ആടുജീവിതയെത്തും പ്രശംസിച്ച് നടൻ മാധവൻ

#madhavan| അവിശ്വസനീയം ഞാൻ നിങ്ങളെയോർത്ത് അഭിമാനിക്കുന്നു പൃഥ്വിരാജിനെയും ആടുജീവിതയെത്തും പ്രശംസിച്ച് നടൻ മാധവൻ
2024-03-29T16:28:00 | By Aparna NV

(moviemax.in) ൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനംചെയ്ത 'ആടുജീവിതം' മികച്ച അഭിപ്രായംനേടി പ്രദർശനം തുടരുകയാണ്. സിനിമാ മേഖലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് ചിത്രത്തിന് അഭിനന്ദനങ്ങളർപ്പിച്ച് എത്തിക്കൊണ്ടിരിക്കുന്നത്.

അക്കൂട്ടത്തിൽ നടനും സംവിധായകനുമായ മാധവന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുകയാണ്. അവിശ്വസനീയം എന്നാണ് മാധവൻ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ 'ആടുജീവിത'ത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

ഞാൻ നിങ്ങളെയോർത്ത് അഭിമാനിക്കുകയും സംഭ്രമിക്കുകയും ചെയ്യുന്നു. ഇന്ത്യൻ സിനിമയുടെ ശേഷി കാണിച്ചുകൊടുത്തതിൽ നന്ദിയുണ്ടെന്നും മാധവൻ കുറിച്ചു. ഈ പോസ്റ്റിന് പൃഥ്വിരാജ് നന്ദി അറിയിക്കുകയും കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയുംചെയ്തു

നേരത്തേ കമൽഹാസൻ, മണിരത്നം, രാജീവ് മേനോൻ,തെലുങ്ക് സംവിധായകനായ അജയ് ഭൂപതി, ഛായാ​ഗ്രാഹകൻ രവി കെ. ചന്ദ്രൻ തുടങ്ങി നിരവധി പേർ 'ആടുജീവിത'ത്തിന് ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചിരുന്നു.

തെലുങ്ക് സംവിധായകർക്കായി സംഘടിപ്പിച്ച പ്രത്യേക പ്രദർശനത്തിന് ശേഷം പൃഥ്വിരാജിന് ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്‌കാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലോകം മുഴുവൻ കയ്യടി നേടുമെന്നും അവർ പറഞ്ഞിരുന്നു.

2008-ൽ ആരംഭിച്ച 'ആടുജീവിതം' വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018-ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14-നാണ് പൂർത്തിയായത്.

ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യപങ്കും ഷൂട്ട് ചെയ്തത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരികമാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.

ഓസ്‌കാർ അവാർഡ് ജേതാക്കളായ എ.ആർ. റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായെത്തുന്നത് അമല പോളാണ്. വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്.

Content Highlight: #actorr #madhavan #about #aadujeevitham #malayalam #movie #and- #prithvirajsukumaran

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup