---
title: " എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് റെയ്‌ഡില്‍  വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍"
english_title: "Actor Unni Mukundan with an explanation during the Enforcement Directorate raid"
publisher: "moviemax.in"
canonical_url: "https://moviemax.in/news/19538/actor-unni-mukundan-with-an-explanation-during-the-enforcement-directorate-raid"
published_at: "2022-01-06T22:08:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d71b65a8436_unni.jpg"
keywords: []
---

#  എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് റെയ്‌ഡില്‍  വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍

> **Lead Summary:** **നി**ര്‍മ്മാണ കമ്പിനിയുടെ ഓഫീസില്‍ നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ( ഇഡി ) പരിശോധനയില്‍ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ആദ്യമായി നിര്‍മ്മിച്ച മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ സാമ്ബത്തിക സ്രോതസിനെ കുറിച്ച്‌ അറിയാനാണ് ഇഡി പരിശോന നടത്തിയെന്നാണ് ഉണ്ണി മുകുന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

## Article Content

**നി**ര്‍മ്മാണ കമ്പിനിയുടെ ഓഫീസില്‍ നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ( ഇഡി ) പരിശോധനയില്‍ വിശദീകരണവുമായി നടന്‍ ഉണ്ണി മുകുന്ദന്‍. ആദ്യമായി നിര്‍മ്മിച്ച മേപ്പടിയാന്‍ എന്ന ചിത്രത്തിന്റെ സാമ്ബത്തിക സ്രോതസിനെ കുറിച്ച്‌ അറിയാനാണ് ഇഡി പരിശോന നടത്തിയെന്നാണ് ഉണ്ണി മുകുന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

'ഞാനൊരു പ്രൊഡക്ഷന്‍ കമ്ബനി തുടങ്ങിയിരുന്നു. അതില്‍ നിര്‍മിക്കുന്ന ആദ്യ ചിത്രമാണ് മേപ്പടിയാന്‍. അതിന്റെ ഫണ്ടിങും സോഴ്‌സും ഒക്കെ അറിയാന്‍ എത്തിയതായിരുന്നു അവര്‍. കണക്കുകളൊക്കെ കൃത്യമായി നല്‍കി. ഞങ്ങളും സഹകരിച്ചു. പോസിറ്റിവായിരുന്നു എല്ലാം'- ഉണ്ണി മുകുന്ദന്‍.

ഇഡിയുടെ കൊച്ചി, കോഴിക്കോട് യൂണിറ്റുകള്‍ ഒരുമിച്ചാണ് ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫിസില്‍ പരിശോധന നടത്തിയത്. മൂന്ന് മണിക്കൂറാണ് പരിശോന നടന്നത്. ഉണ്ണിമുകുന്ദന്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം മേപ്പടിയാന്റെ പണമിടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയെന്നാണ് ഇഡിയും വ്യക്തമാക്കിയത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/19538/actor-unni-mukundan-with-an-explanation-during-the-enforcement-directorate-raid)