#RaveenaTandon | അക്ഷയ് കുമാറുമായി പിരിഞ്ഞതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ചോ!സത്യാവസ്ഥ വെളിപ്പെടുത്തി രവീണ ടണ്ടൻ

#RaveenaTandon | അക്ഷയ് കുമാറുമായി പിരിഞ്ഞതിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ചോ!സത്യാവസ്ഥ വെളിപ്പെടുത്തി രവീണ ടണ്ടൻ
Mar 29, 2024 02:34 PM | By VIPIN P V

ദില്‍വാലേ, പത്തര്‍ കേ ഫൂല്‍, ദുല്‍ഹേ രാജ തുടങ്ങിയ ചിത്രങ്ങളിലൂടെ തൊണ്ണൂറുകളിൽ ബോളിവുഡിൽ നിറഞ്ഞു നിന്ന താരമാണ് നടി രവീണ ടണ്ടൻ.

വിവാഹ ശേഷം സിനിമ വിട്ട നടി ഒരു ഇടവേളക്ക് ശേഷം അഭിനയത്തിൽ സജീവമായിട്ടുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ പ്രചരിച്ച ആത്മഹത്യാ അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിക്കുകയാണ് രവീണ.

നടൻ അക്ഷയ് കുമാറുമായുള്ള ബന്ധം തകർന്നതിന് ശേഷം നടി ആത്മഹത്യക്ക് ശ്രമിച്ചതായി വാർത്തകൾ വന്നിരുന്നു.

എന്നാൽ ഇത് വാസ്തവമല്ലെന്നും താൻ സന്തോഷവതിയായിരുന്നെന്നും നടി ബർഖ ദത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അക്ഷയ് കുമാറുമായുള്ള ബന്ധം പിരിഞ്ഞതിന് ശേഷമുള്ള കോലാഹലങ്ങളെ കുറിച്ച് ചിന്തിക്കുമ്പോൾ, ഇപ്പോൾ ചിരിവരുന്നുണ്ടോ എന്നുള്ള ചോദ്യത്തിനായിരുന്നു മറുപടി.

'നമ്മുടെ ചുറ്റും ഒരുപാട് ബന്ധങ്ങൾ തകരുന്നു. ആളുകൾ വീണ്ടും മുന്നോട്ട് പോകുന്നുണ്ട്. സുഹൃത്തുക്കളായി തുടരുന്നുണ്ട്.

നിങ്ങൾ മനസിലാക്കേണ്ട കാര്യം, ഞങ്ങൾക്ക് നല്ല പങ്കാളികളായി തുടരാൻ കഴിയില്ല, പക്ഷെനല്ല സുഹൃത്തുക്കളാണ്. അതിൽ എന്താണ് വലിയ കാര്യം? എനിക്ക് മനസിലായില്ല- രവീണ തുടർന്നു.

അന്നൊരു മാസികയിൽ ഞാൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്ന് വാർത്ത വന്നിരുന്നു. അന്ന് മെനിഞ്ചൈറ്റിസ് ബാധിച്ച് ഞാൻ ആശുപത്രിയിലായിരുന്നു.

അത് തെളിയിക്കാനുള്ള എല്ലാ രേഖകളും എന്റെ കൈയിലുണ്ടായിരുന്നു നടി കൂട്ടിച്ചേർത്തു പട്‌ന ശുക്ലയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ രവീണയുടെ ചിത്രം.

ഒ.ടി.ടി റിലീസായി മാർച്ച് 29 ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് സ്ട്രിമിങ് ആരംഭിച്ചിരിക്കുന്നത്. ഹോട്ട്സ്റ്റാർ അവതരിപ്പിച്ച കർമ കോളിങ് എന്ന വെബ്സീരീസിനും മികച്ച അഭിപ്രായം ലഭിച്ചിരുന്നു.

#she #try #commitsuicide #after #breaking #AkshayKumar? #RaveenaTandon #revealed #truth

Next TV

Related Stories
 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

Dec 18, 2025 08:42 AM

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം...

Read More >>
Top Stories










News Roundup