#viral | കാമുകന് വേണ്ടി ചാരപ്പണി നടത്തുന്നു, മദ്യപിച്ചെത്തി സെക്യൂരിറ്റി ​ഗാർഡിനെ കോളറിൽ പിടിച്ച് യുവതി; പിന്നെ സംഭവിച്ചത്!

#viral |  കാമുകന് വേണ്ടി ചാരപ്പണി നടത്തുന്നു, മദ്യപിച്ചെത്തി സെക്യൂരിറ്റി ​ഗാർഡിനെ കോളറിൽ പിടിച്ച് യുവതി; പിന്നെ സംഭവിച്ചത്!
2024-03-29T09:30:00 | By Athira V

മദ്യപിച്ച ശേഷം ആളുകൾ പൊതുസ്ഥലങ്ങളിൽ വാക്കേറ്റവും ശല്യവും സൃഷ്ടിക്കുന്ന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ നിരന്തരം പ്രചരിക്കാറുണ്ട്. അടുത്തിടെ നടന്ന സമാനമായ ഒരു സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മദ്യപിച്ചെത്തിയ യുവതി സെക്യൂരിറ്റി ​ഗാർഡിനെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളായിരുന്നു പ്രചരിച്ചത്.

തന്റെ കാമുകന് വേണ്ടി സെക്യൂരിറ്റി ​ഗാർഡ് ചാരപ്പണി നടത്തുന്നു എന്നാരോപിച്ചായിരുന്നു യുവതിയുടെ ആക്രമണം. സുഹൃത്തുക്കൾ ചേർന്ന് യുവതിയെ തടയാൻ ശ്രമിച്ചെങ്കിലും അവർ അക്രമാസക്ത ആകുകയായിരുന്നു. ഉത്തർപ്രദേശിലെ നോയിഡയിൽ ആണ് സംഭവം. സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നെറ്റിസൺസിന്റെ ശ്രദ്ധ പിടിച്ചുപറ്റി.

1 മിനിറ്റ് 22 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ യുവതി സെക്യൂരിറ്റി ​ഗാർഡിന്റെ കോളറിൽ പിടിച്ച് അടിയ്ക്കാൻ ശ്രമിക്കുന്നതും അയാളുടെ തൊപ്പി വലിച്ചെറിയുന്നതും കാണാം. കാമുകന് വേണ്ടി ചാരപ്പണി ചെയ്തതിന് തനിക്ക് പണം കിട്ടിയോ എന്ന് സെക്യൂരിറ്റി ​ഗാർഡിനോട് യുവതി ചോദിക്കുന്നതും വീഡിയോയിൽ കാണാം.

https://x.com/gharkekalesh/status/1770486861246484720?s=20

സുഹൃത്തുക്കൾ ചേർന്ന് യുവതിയെ പിടിച്ചുമാറ്റാൻ ശ്രമിക്കുമ്പോൾ അവർ കൂടുതൽ അക്രമാസക്തയാകുന്നതും ദൃശ്യങ്ങളിലുണ്ട്. സോഷ്യൽ മീഡിയ പോസ്റ്റിൽ സംഭവത്തിൻ്റെ സമയവും തീയതിയും സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, പോസ്റ്റ് പ്രകാരം സംഭവം നടന്നത് നോയിഡയിലാണ്.

അർഹാന്ത് ഷെൽബി എന്ന X- ഉപയോക്താവാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ ഓൺലൈനിൽ പങ്കിട്ടതിന് തൊട്ടുപിന്നാലെ, അത് പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കുകയും യുവതിയുടെ പെരുമാറ്റം ആളുകളെ അലോസരപ്പെടുത്തുകയും നിരവധിപ്പേർ വിമർശനം ഉയർത്തുകയും ചെയ്തു. വീഡിയോയ്ക്ക് താഴെ പലരും ഈ രാജ്യത്ത് ഒരു പുരുഷ കമ്മീഷൻ അത്യാവശ്യമാണന്നും യുവതിയെ പിടിച്ച് പൊലീസിൽ ഏൽപ്പിക്കണമെന്നും അഭിപ്രായപ്പെട്ടു. ഇതിനോ‌ടകം രണ്ട് ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.


Content Highlight: #spying #boyfriend #drunk #woman #attacks #security #guard #noida

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup