#renu | 'സുധിച്ചേട്ടന്റെ മൃതദേഹത്തിൽ നിന്നും കൂർക്കം വലി കേട്ടു, കല്യാണം കഴിക്കരുതെന്ന് പറഞ്ഞു, അപകടം സ്വപ്നം കണ്ടു' -രേണു

#renu | 'സുധിച്ചേട്ടന്റെ മൃതദേഹത്തിൽ നിന്നും കൂർക്കം വലി കേട്ടു, കല്യാണം കഴിക്കരുതെന്ന് പറഞ്ഞു, അപകടം സ്വപ്നം കണ്ടു' -രേണു
2024-03-28T19:26:00 | By Athira V

കുറച്ചുകാലം കൊണ്ട് ഒരുപാട് ചിരിപ്പിച്ച് പെട്ടെന്നൊരു ദിവസം അന്ന് ചിരിച്ചവരുടെ മനസ് നിറയെ ദുഖം മാത്രമാക്കി കടന്നുപോയ പ്രതിഭയാണ് കൊല്ലം സുധി. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് വരവെ ഇക്കഴിഞ്ഞ ജൂണിലാണ് തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ റോഡ് അപകടത്തിൽ സുധി‌ മരിച്ചത്. ഒപ്പം സഞ്ചരിച്ച സഹപ്രവർത്തകർ പരിക്കുകളോടെ രക്ഷപ്പെട്ടു. കൊല്ലം സുധിയുടെ വേർപാട് ഇന്നും മലയാളികൾക്ക് വിശ്വസിക്കാനായിട്ടില്ല. 

കോമഡി ഉത്സവം ഉൾപ്പെടെയുള്ള ഷോകളിലൂടെയാണ് സുധി ഏവർക്കും പരിചിതനായത്. ചുരുക്കം ചില ചിത്രങ്ങളിൽ സുധിയുടെ മുഖം കണ്ട പരിചയമുണ്ട് പ്രേക്ഷകർക്ക്. കട്ടപ്പനയിലെ ഋതിക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ തുടങ്ങിയ സിനിമകളിൽ സുധി വേഷമിട്ടിട്ടുണ്ട്. സുധിയുടെ വേർപാട് സംഭവിച്ച് ഒമ്പത് മാസം പിന്നിടുമ്പോഴും ആ സങ്കടത്തിന്റെ ഭാരവും പേറി മൂന്നുപേർ ഈ ഭൂമിയിൽ ജീവിക്കുന്നുണ്ട്. 

സുധിയുടെ ഭാര്യ രേണുവും മക്കളായ കിച്ചുവും റിതുലും. ഏറെ നാളത്തെ പ്രണയത്തിനുശേഷമായിരുന്നു സുധിയുടെയും രേണുവിന്റെയും വിവാഹം. രേണു ക്രിസ്ത്യാനിയാണ്. പതിനഞ്ച് വയസ് പ്രായവ്യത്യാസം ഇരുവരും തമ്മിലുണ്ട്. അതുകൊണ്ട് തന്നെ സുധിക്ക് മകളെപ്പോലെയായിരുന്നു രേണു. ഇപ്പോഴിതാ സുധിയെ കുറിച്ച് മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ രേണു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.

മരിച്ചുവെന്ന് കേട്ടപ്പോൾ മരവിച്ച് ഒരിരുപ്പായിരുന്നുവെന്ന് രേണു പറയുന്നു. മൃതദേഹം കാണാനുള്ള കരുത്തില്ലായിരുന്നുവെന്നും രേണു കൂട്ടിച്ചേർത്തു. 'എനിക്ക് രണ്ട് ആൺകുട്ടികളാണ്. അവരെ സുധി ചേട്ടൻ എന്നെ ഏൽപ്പിച്ച് പോയതാണ്. അതുകൊണ്ടാണ് എല്ലാം കടന്ന് ഞാൻ വന്നത്. നമ്മൾ അടിഞ്ഞുപോയാൽ അവരേയും അത് ബാധിക്കും.' 

'അപകടം സംഭവിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് സുധി ചേട്ടൻ എന്നെ വിളിച്ചിരുന്നു. മകനെ കാണാനുള്ള ആ​ഗ്രഹം പറഞ്ഞാണ് വിളിച്ചത്. വീഡിയോ കോളിലൂടെ ഞാൻ കാണിച്ച് കൊടുക്കുകയും ചെയ്തു. രാവിലെ ഞാൻ ഉണർന്ന് നോക്കിയപ്പോൾ വീടിന് ചുറ്റും നാട്ടുകാരും മറ്റും കൂടി നിൽക്കുന്നത് കണ്ടു. എന്താ കാര്യമെന്ന് തിരക്കിയപ്പോൾ അപകടം സംഭവിച്ച് സുധി ചേട്ടന് പരിക്ക് പറ്റിയെന്ന് അവർ പറഞ്ഞു. മരിച്ചിട്ടുണ്ടാകില്ലെന്ന് എനിക്ക് ഉറപ്പായിരുന്നു.' 

'സുധി ചേട്ടൻ ജീവിനോടെയുണ്ടല്ലോ അല്ലെയെന്ന് എല്ലാവരോടും ഞാൻ തിരക്കുന്നുണ്ടായിരുന്നു. ആരും പക്ഷെ മറുപടിയൊന്നും പറഞ്ഞില്ല. അപ്പോഴാണ് അടുത്തുള്ള വീട്ടിലെ കുട്ടി ഓടിവന്ന് ബോഡി ഇങ്ങോട്ടാണോ അതോ കൊല്ലത്തോട്ടാണോ കൊണ്ടുവരുന്നതെന്ന് ചോദിച്ചത്. അത് കേട്ടതും എന്റെ കിളിപോയി മരവിച്ച അവസ്ഥയിലായി ഞാൻ.' 

'പിന്നെ ഒറ്റയിരുപ്പായിരുന്നു. കാരണം കഴിഞ്ഞ ദിവസം വരെ നമ്മുടെ ഒപ്പം കിടന്ന് ഉറങ്ങിയ വ്യക്തി ഇനി ഇല്ലയെന്നത് ഉൾക്കൊള്ളാനായില്ല. സുധി ചേട്ടന്റെ ഡെഡ് ബോഡി വരുന്നത് വരെ ഞാൻ വെള്ളം പോലും കുടിച്ചില്ല ഉറങ്ങിയുമില്ല. മരിച്ച് കിടക്കുന്ന സുധി ചേട്ടനെ കാണാൻ പറ്റുമായിരുന്നില്ല. അതിനും എന്നെ പലരും കുറ്റം പറഞ്ഞു. മരിച്ച് കിടക്കുമ്പോഴുള്ള സുധി ചേട്ടന്റെ മുഖം ഇപ്പോഴും എന്റെ മനസിലുണ്ട്. ആംബുലൻസിൽ സുധി ചേട്ടനൊപ്പം ഞാനും കിച്ചുവുണ്ടായിരുന്നു.' 

'അപ്പോൾ ഞങ്ങൾ രണ്ടുപേരും സുധി ചേട്ടൻ കൂർക്കം വലിക്കുന്ന ശബ്ദം കേട്ടു. ചിലോപ്പോൾ ബോഡി അനങ്ങിയതിന്റെ വല്ലതുമാകും. പക്ഷെ ഞങ്ങൾക്ക് കൂർക്കം വലിപോലെയാണ് കേട്ടത്. മരിക്കുന്നത് മുമ്പുള്ള ദിവസങ്ങളിൽ ഇടയ്ക്കിടെ മരണത്തെ കുറിച്ച് പറയുമായിരുന്നു.' 

'എന്റെ മുഖത്തേക്ക് നോക്കിയിരിക്കുമായിരുന്നു. ‍‍ഞാൻ മരിച്ചാൽ നീ വേറെ കല്യാണം കഴിക്കുമോയെന്ന് സുധി ചേട്ടൻ ചോദിക്കുമായിരുന്നു. നീ വേറെ വിവാഹം കഴിക്കരുത് ഞാൻ മരിച്ചാലും നിന്നോടൊപ്പം ഉണ്ടാകുമെന്നും പറഞ്ഞിട്ടുണ്ട്. അതുപോലെ സുധി ചേട്ടനുമായുള്ള വിവാ​ഹത്തിനുശേഷം ഈ വാഹനാപകടം ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്. അക്കാര്യം ഞാൻ സുധി ചേട്ടനോട് പറഞ്ഞിട്ടുമുണ്ടെന്നാണ്', രേണു പറഞ്ഞത്.

Content Highlight: #kollam #sudhi #wife #renu #open #up #about #her #life #after #sudhi #demise

Next TV

Related Stories
തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

Jul 13, 2026 09:42 AM

തൊപ്പിയുടെ യൂട്യൂബ് സാമ്രാജ്യം തകർത്തു പോലീസ് ; തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കി

സോഷ്യൽ മീഡിയയിലൂടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസിൽ യൂട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാലിന് കനത്ത തിരിച്ചടി. ആലുവ റൂറൽ സൈബർ പോലീസ്...

Read More >>
'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

Jul 11, 2026 04:49 PM

'ആരും ആരെയും നിർബന്ധിക്കുന്നില്ല, ഞങ്ങളുടെ തീരുമാനമാണ് '; കുത്തിത്തിരിപ്പുകാരോട് സൗഭാഗ്യയ്ക്ക് പറയാനുള്ളത്

ഭർത്താവ് അർജുൻ സോമശേഖറിനെതിരെ സോഷ്യൽ മീഡിയയിൽ വരുന്ന വിമർശനങ്ങൾക്കും മോശം കമന്റുകൾക്കും മറുപടിയുമായി നടി സൗഭാഗ്യ വെങ്കിടേഷ്. തങ്ങളുടെ...

Read More >>
Top Stories










News Roundup