---
title: "#LukmanAvaran | തന്റെ ഫ്രണ്ട്‌സ് സര്‍ക്കിളിലെ ആദ്യത്തെ അഞ്ചു പേരില്‍ ഈ സംവിധായകനുമുണ്ട്; തുറന്നുപറഞ്ഞ് നടന്‍ ലുക്മാന്‍ "
english_title: "#director #among #first #five #people #circle #friends; #Frankly, #actor #Lukman"
publisher: "moviemax.in"
canonical_url: "https://moviemax.in/news/195128/director-among-first-five-people-circle-friends-frankly-actor-lukman"
published_at: "2024-03-28T17:01:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6605555988d0e_g.jpg"
keywords: []
---

# #LukmanAvaran | തന്റെ ഫ്രണ്ട്‌സ് സര്‍ക്കിളിലെ ആദ്യത്തെ അഞ്ചു പേരില്‍ ഈ സംവിധായകനുമുണ്ട്; തുറന്നുപറഞ്ഞ് നടന്‍ ലുക്മാന്‍ 

> **Lead Summary:** **മ**ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാരമാണ് ലുക്മാന്‍ അവറാന്‍. ഇപ്പോഴിതാ തന്റെ സുഹൃദ് ബന്ധങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് താരം.

## Article Content

**മ**ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാരമാണ് ലുക്മാന്‍ അവറാന്‍. ഇപ്പോഴിതാ തന്റെ സുഹൃദ് ബന്ധങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് താരം.

തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

തന്റെ ഫ്രണ്ട്‌സ് സര്‍ക്കിളിലെ ആദ്യത്തെ അഞ്ചു പേരില്‍ സംവിധായകന്‍ ഖാലിദ് റഹ്‌മാന്‍ ഉറപ്പായും ഉണ്ടാകുമെന്ന് പറയുകയാണ് ലുക്മാന്‍ അവറാന്‍.

‘എന്റെ ഫ്രണ്ട്‌സ് സര്‍ക്കിളിലെ ആദ്യത്തെ അഞ്ചു പേരില്‍ ഖാലിദ് റഹ്‌മാന്‍ ഉറപ്പായും ഉണ്ടാകും. പിന്നെ മുഹ്‌സിന്‍ പെരാരിയുമുണ്ടാകും. ഇനിയും ഒരുപാട് ആളുകള്‍ ഉണ്ട്. ഞാന്‍ ഫ്രണ്ട്‌സിന്റെ പേര് പറഞ്ഞു തുടങ്ങിയാല്‍ പണിയാണ്.

ആളുകള്‍ക്ക് പരാതി ഉണ്ടാകുന്നത് കൊണ്ടാണോ എന്ന് ചോദിച്ചാല്‍ അവര്‍ക്ക് പരാതി ഉണ്ടാകില്ല.

അതിനേക്കാള്‍ അപ്പുറം ചിലരുടെ പേര് പറഞ്ഞില്ലല്ലോ എന്നോര്‍ത്ത് എനിക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാകും.

എന്റെ സിനിമയിലെ സൗഹൃദമാണെങ്കിലും കോളേജിലെ സൗഹൃദമാണെങ്കിലും നാട്ടിലേതാണെങ്കിലും എല്ലാം വളരെ സ്‌ട്രോങ്ങായി പോകുന്നതാണ്. ഒരുപാട് സൗഹൃദങ്ങളുണ്ട്. അവരില്‍ എല്ലാവരും എനിക്ക് പ്രിയപെട്ടവരാണ്,’ ലുക്മാന്‍ അവറാന്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://moviemax.in/news/195128/director-among-first-five-people-circle-friends-frankly-actor-lukman)