---
title: "#biggboss | ഋഷിയുടെ കേസിൽ സംഭവിച്ചത് ജാൻമണിയുടെ കുത്തിത്തിരിപ്പാണ്; അർജുനും ശ്രീതുവും തമ്മിൽ ലൗ ട്രാക്ക് പിടിക്കുന്നു"
english_title: "#nishana #about #arjun #sreethu #love #biggboss #season #6 #malayalam"
publisher: "moviemax.in"
canonical_url: "https://moviemax.in/news/195123/nishana-about-arjun-sreethu-love-biggboss-season-6-malayalam"
published_at: "2024-03-28T16:35:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66054fba6a15e_seethu.jpg"
keywords: []
---

# #biggboss | ഋഷിയുടെ കേസിൽ സംഭവിച്ചത് ജാൻമണിയുടെ കുത്തിത്തിരിപ്പാണ്; അർജുനും ശ്രീതുവും തമ്മിൽ ലൗ ട്രാക്ക് പിടിക്കുന്നു

> **Lead Summary:** **ബിഗ്ബോ**സിലൂടെ മലയാളികൾക്ക് സുപരിചിതയാണ് നിഷാന.ഹൗസിൽ ജെനുവിനായി നിന്ന് കളിക്കുന്നത് റെസ്മിനാണെന്നും നിഷാന പറഞ്ഞു. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

## Article Content

**ബിഗ്ബോ**സിലൂടെ മലയാളികൾക്ക് സുപരിചിതയാണ് നിഷാന.ഹൗസിൽ ജെനുവിനായി നിന്ന് കളിക്കുന്നത് റെസ്മിനാണെന്നും നിഷാന പറഞ്ഞു. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

‘ജാൻമണി റിയൽ എന്റെർടെയിനറാണ്. ജാൻമണിക്ക് ഇടക്ക് ഒരു കുത്തിത്തിരിപ്പും ഉണ്ട്. ഋഷിയുടെ കേസിൽ സംഭവിച്ചത് ജാൻമണിയുടെ കുത്തിത്തിരിപ്പാണ്. അസി റോക്കി ജെനുവിൻ ആണെന്ന് പറയുന്നുണ്ടെങ്കിലും ഗെയിമിന് വേണ്ടി ജയിക്കാനായി കള്ളത്തരം കാണിക്കും. ആളുടെ പോയിന്റ് ഓഫ് വ്യൂവിൽ അത് ശരിയായിരിക്കും. ആൾ ആളായിട്ട് തന്നെയാണ് നിൽക്കുന്നത്.

സിജോ ശരിക്കുമൊരു ഗെയിം ചേഞ്ചറാണ്. എവിടെ കൊടുത്താൽ എവിടെ കൊള്ളുമെന്ന് അവനറിയാം. റോക്കി ട്രിഗറാകും എന്ന് മനസിലാക്കിയ സിജോ പ്രവോക്ക് ചെയ്തതാണ്. സത്യം പറഞ്ഞാൽ റോക്കി അവിടെ നിൽക്കേണ്ട ആളായിരുന്നു.

ഒന്ന് കൺട്രോൾ ചെയ്തിരുന്നുവെങ്കിൽ മുന്നോട്ട് പോകാൻ സാധിക്കുമായിരുന്നു. ഞാനൊരു മത്സരബുദ്ധിയുള്ള ആളല്ല. സെൽഫ് റെസ്പെക്ട് എന്നൊരു സാധനമുണ്ടല്ലോ. കുറച്ച് പണത്തിനോ പ്രശസ്തിക്കോ വേണ്ടി എനിക്ക് റിയൽ അല്ലാതെ നിൽക്കാൻ പറ്റില്ല. എന്റെ ബെസ്റ്റും വേഴ്സ്റ്റും കൊടുത്തിട്ടാണ് ഞാൻ ഇറങ്ങി വന്നത്.

ഗബ്രി ആളുകളെ മാനിപ്പുലേറ്റ് ചെയ്യാൻ മിടുക്കനാണ്. ജാസ്മിൻ-ഗബ്രി ലൗ ട്രാക്ക് വരെ ഗെയിമിന്റെ ഭാഗമായിട്ടാണ് തോന്നുന്നത്. അവർ ലൗവേഴ്സ് ആണെന്ന് പറഞ്ഞാൽ പ്രശ്നമില്ല. ഇത് അതല്ല സൗഹൃദമാണെന്ന് പറഞ്ഞ് ലൗ ട്രാക്ക് പിടിക്കുകയാണ്.

അതൊരു ഗെയിം സ്ട്രാറ്റജിയാണ്. അവർ അങ്ങനെ ഇരിക്കുമ്പോൾ അത് ലൗ ട്രാക്കാണെന്ന് തിരിച്ചറിഞ്ഞ് തർക്കത്തിന് വഴിവെക്കും. സ്വാഭാവികമായും ഒറ്റപ്പെടും. അതൊരു സ്ട്രാറ്റജിയാക്കാനായിരിക്കും ശ്രമിക്കുക. പലരുടേയും റിയൽ ഫെയിസ് പുറത്ത് വരാൻ ഇരിക്കുന്നതേയുള്ളൂ.

ഹൗസിൽ ആരും റിയൽ ആണെന്ന് തോന്നിയിട്ടില്ല. റിയൽ ഫേസ് തോന്നിയത് റെസ്മിൻ ആണ്. ശ്രീതു, ശരണ്യയിൽ നിന്നൊക്കെ പലതും വരാനിരിക്കുന്നതേയുള്ളൂ.

### Related Links & Sources
- [Original Story Source](https://moviemax.in/news/195123/nishana-about-arjun-sreethu-love-biggboss-season-6-malayalam)