#viral | പ്ലംബറായ മുൻ കാമുകൻ ക്ലോസറ്റും അഴിച്ചെടുത്ത് സ്ഥലം വിട്ടു, ബാത്ത്‍റൂമിൽ കണ്ട കാഴ്ചയിൽ ഞെട്ടി യുവതി

#viral |   പ്ലംബറായ മുൻ കാമുകൻ ക്ലോസറ്റും അഴിച്ചെടുത്ത് സ്ഥലം വിട്ടു, ബാത്ത്‍റൂമിൽ കണ്ട കാഴ്ചയിൽ ഞെട്ടി യുവതി
Mar 28, 2024 12:37 PM | By Susmitha Surendran

പ്രണയത്തിൽ പിരിയലുകളും സ്വാഭാവികമാണ്. രണ്ടുപേർ തമ്മിൽ യോജിച്ച് പോകാൻ കഴിയില്ല എന്ന് തോന്നിയാൽ പിരിയാം എന്ന് തീരുമാനം എടുക്കുന്നവരുണ്ട്.

പക്ഷേ, ആ തീരുമാനം ഒരാളുടേത് മാത്രമാണെങ്കിൽ മറുഭാ​ഗത്തുള്ളയാൾ എങ്ങനെ പെരുമാറും എന്ന് പറയാനാവില്ല. ചിലർ, അത് ഉൾക്കൊള്ളുമെങ്കിലും മറ്റ് ചിലർ ദേഷ്യപ്പെടാനും സങ്കടപ്പെടാനും ഒക്കെ സാധ്യതയുണ്ട്. എന്നിരുന്നാലും, ഈ യുവതിയുടെ അവസ്ഥ ലോകത്തിലാർക്കും ഉണ്ടായിട്ടുണ്ടാവില്ല.

റെഡ്ഡിറ്റിലാണ് യുവതി തന്റെ വിചിത്രമായ അനുഭവം പങ്കുവച്ചത് എന്ന് ഇന്ത്യാ ടൈംസ് എഴുതുന്നു. അതിൽ പറയുന്നത് യുവതിയുടെ കാമുകൻ ഒരു പ്ലംബറായിരുന്നു എന്നാണ്.

എന്നാൽ, അയാൾ പണം ചെലവഴിക്കാനും എന്തിനെങ്കിലും പണം അടക്കാനും ഒക്കെ മടിയുള്ള ആളാണ്. കറന്റ് ബില്ലൊക്കെ യുവതി തന്നെയാണ് എപ്പോഴും അടക്കുന്നത്.

മാത്രമല്ല, റെസ്റ്റോറന്റുകളിലും മറ്റും പോയാൽ വെയിറ്റർമാർക്ക് ടിപ്പും കൊടുക്കില്ല. ഇത് യുവതിക്ക് തീരെ ഇഷ്ടമുള്ള കാര്യമായിരുന്നില്ല. അങ്ങനെ അവൾ അവനെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. രണ്ടുപേരും പിരിഞ്ഞു കഴിഞ്ഞപ്പോൾ യുവാവ് തന്റെ സാധനങ്ങളെല്ലാം വാരി പെട്ടിയിലാക്കി അവിടെ നിന്നും പോയി.

കുറച്ച് നേരം കിടക്കാം എന്ന് കരുതി യുവതി കിടക്കയിൽ കിടന്നു. പക്ഷേ, ഉറങ്ങിപ്പോയി. ഉറങ്ങി എഴുന്നേറ്റ് ബാത്ത്‍റൂമിൽ പോകാൻ തോന്നിയ യുവതി നേരെ ബാത്ത്റൂമിലെത്തി.

എന്നാൽ, അവിടെ കണ്ട കാഴ്ച അവളെ ഞെട്ടിച്ചുകളഞ്ഞു. ടോയ്ലെറ്റിൽ ക്ലോസറ്റില്ല. പ്ലംബറായ മുൻകാമുകൻ അതും അഴിച്ചെടുത്താണ് സ്ഥലം വിട്ടത്. ഒടുവിൽ ബാത്ത്റൂമിൽ പോവാനുള്ള തോന്നൽ കലശലായതോടെ യുവതിക്ക് ടാക്കോ ബെല്ലിലേക്ക് പോകേണ്ടി വന്നു. എന്നാൽ, അവിടെ ബാത്ത്റൂം ഉപയോ​ഗിക്കണമെങ്കിൽ ഭക്ഷണം ഓർഡർ ചെയ്യണമായിരുന്നു.

എന്നിരുന്നാലും, ഈ സംഭവ വികാസങ്ങൾക്ക് പിന്നാലെ യുവതി മറ്റൊരു പ്ലംബറെ വിളിച്ച് ടോയ്ലെറ്റിൽ മറ്റൊരു ക്ലോസറ്റ് പിടിപ്പിച്ചു. യുവതിയുടെ അനുഭവം വായിച്ച റെഡ്ഡിറ്റ് യൂസർമാർ പറയുന്നത് ഈ അനുഭവം മറ്റൊരാൾക്കും വരുത്തരുതേ എന്നാണ്.

#ex-boyfriend #who #plumber #left #place #after #removing #closet #youngwoman #shocked #she #saw #bathroom.

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall