---
title: "#aadujeevitham |പൃഥ്വിയെ കണ്ട് കരഞ്ഞുപോയി, ഞാൻ ആയിരുന്നു അത്; തന്‍റെ 'ആടുജീവിതം' കാണാൻ നജീബ് എത്തി"
english_title: "#Najib #came #see #his #aadujeevitham "
publisher: "moviemax.in"
canonical_url: "https://moviemax.in/news/195012/najib-came-see-his-aadujeevitham"
published_at: "2024-03-28T10:47:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6604fdb13071e_aadujeevitham.jpg"
keywords: []
---

# #aadujeevitham |പൃഥ്വിയെ കണ്ട് കരഞ്ഞുപോയി, ഞാൻ ആയിരുന്നു അത്; തന്‍റെ 'ആടുജീവിതം' കാണാൻ നജീബ് എത്തി

> **Lead Summary:** ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിക്കാത്ത മലയാളികൾ വളരെ ചുരുക്കം ആയിരിക്കും. മരുഭൂമിയിൽ അകപ്പെട്ട് പോയ നജീബിന്റെ കഥ വായിക്കുമ്പോൾ ഓരോരുത്തരുടെയും മനസിൽ ആ ദൃശ്യങ്ങളും ഇഴുകിച്ചേർന്നു.

## Article Content

ബെന്യാമിന്റെ ആടുജീവിതം എന്ന നോവൽ വായിക്കാത്ത മലയാളികൾ വളരെ ചുരുക്കം ആയിരിക്കും. മരുഭൂമിയിൽ അകപ്പെട്ട് പോയ നജീബിന്റെ കഥ വായിക്കുമ്പോൾ ഓരോരുത്തരുടെയും മനസിൽ ആ ദൃശ്യങ്ങളും ഇഴുകിച്ചേർന്നു.

അത്രത്തോളം അത്മബന്ധമുള്ളൊരു കഥ സിനിമയാക്കുക എന്ന വലിയൊരു പരീക്ഷണമാണ് ബ്ലെസി നടത്തിയിരിക്കുന്നത്. ഒടുവിൽ 16 വർഷത്തെ കാത്തിരിപ്പിന് ശേഷം ആടുജീവിതം അതേപോരിൽ ബി​ഗ് സ്ക്രീനിൽ എത്തിയിരിക്കുകയാണ്.

പൃഥ്വിരാജ് ആണ് നായകൻ. ഈ അവസരത്തിൽ താൻ അനുഭവിച്ച ജീവിതം സ്ക്രീനിൽ കാണാൻ എത്തിയ നജീബിന്റെ വാക്കുകൾ ശ്രദ്ധനേടുകയാണ്.

> "സന്തോഷമുണ്ട്. സിനിമ കാണാൻ പോവുകയാണ്. ഞാൻ അനുഭവിച്ച കാര്യങ്ങളാണ് എല്ലാം. ഞാൻ കുറച്ചൊക്കെ കണ്ടിരുന്നു. അതെല്ലാം ഞാൻ അനുഭവിച്ചത് പോലെ തന്നെ ആണ് എടുത്തിരിക്കുന്നത്.

ഇന്ന് മുഴുവനായി കാണാൻ പോകുന്നു. പൃഥ്വിരാജിനെ കണ്ടപ്പോൾ ഞാൻ കരഞ്ഞ് പോയി. എന്നെപ്പോലെ തന്നെയാരുന്നു പൃഥ്വി.

> അതാണ് കരഞ്ഞ് പോയത്. ഇന്നലെയും എന്നെ അദ്ദേഹം ഫോൺ വിളിച്ചിരുന്നു. ബ്ലെസി സാറും ബെന്യാമിനും എല്ലാവരും വിളിക്കാറുണ്ടായിരുന്നു", എന്നാണ് എറണാകുളത്തെ തിയറ്ററിലെത്തിയ നജീബ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/195012/najib-came-see-his-aadujeevitham)