#mohanlal|ഇന്ന് പലർക്കും മലയാള സിനിമയെ ആംഗീകരിക്കാൻ മടി : മോഹൻലാൽ

#mohanlal|ഇന്ന് പലർക്കും മലയാള സിനിമയെ ആംഗീകരിക്കാൻ മടി : മോഹൻലാൽ
Mar 28, 2024 10:38 AM | By Meghababu

കൊച്ചി: നമ്മുടെ ഇടയിൽ പലർക്കുമില്ലെങ്കിലും മറ്റു ഭാഷയിലുള്ളവർക്ക് മലയാള സിനിമയെക്കുറിച്ചും ഇവിടത്തെ സംഘടനകളെക്കുറിച്ചും വലിയ മതിപ്പാണെന്ന് മോഹൻലാൽ.

മറ്റു ഭാഷകളിൽ അഭിനയിക്കാൻ പോകുമ്പോഴാണ് അത് മനസ്സിലാകുകയെന്നും അദ്ദേഹം പറഞ്ഞു. ഫെഫ്ക തൊഴിലാളി സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സി.യെ ലക്ഷ്യമിട്ട് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ ചടങ്ങിൽ നടത്തിയ പരാമർശങ്ങൾക്ക് പിന്നാലെയായിരുന്നു മോഹൻലാലിന്റെ പ്രതികരണം.

മദിരാശിയിൽ സിനിമാ ഷൂട്ടിങ് നടന്നിരുന്ന കാലത്ത് ഒരുപാടുപേരുടെ ഒരുപാട് പ്രശ്‌നങ്ങൾ നേരിട്ട് കണ്ടിട്ടുണ്ട്. അന്നൊന്നും സഹായത്തിന് സംഘടനകളില്ലായിരുന്നു. പലപ്പോഴും സംഘടനകളിൽ ചേരാൻ പലരും വൈമുഖ്യം പ്രകടിപ്പിക്കാറുണ്ട്.

അതുപേക്ഷേിച്ച് ഇത് എന്റെ കൂടപ്പിറപ്പുകൾക്കും സുഹൃത്തുക്കൾക്കും സംഘടനയ്ക്കും വേണ്ടിയാണ് എന്ന ചിന്തയാണ് ഉണ്ടാകേണ്ടത്-അദ്ദേഹം പറഞ്ഞു.

സത്യൻ അന്തിക്കാട്, ഉർവശി, ഇടവേള ബാബു, ജോജു ജോർജ്, സിബി മലയിൽ, രൺജി പണിക്കർ, സിദ്ദിഖ്, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവർ സംസാരിച്ചു. മധു, കമൽഹാസൻ, അടൂർ ഗോപാലകൃഷ്ണൻ, പൃഥ്വിരാജ് എന്നിവർ വീഡിയോ സന്ദേശങ്ങളിലൂടെ ആശംസയറിയിച്ചു.

#Many #people #hesitant #accept #Malayalam #cinema #today #Mohanlal

Next TV

Related Stories
#dileep | എന്തിനാണ് എന്നോട് ശത്രുത? ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം; മനസ്സ് തുറന്ന് ദിലീപ്

Apr 27, 2024 10:25 AM

#dileep | എന്തിനാണ് എന്നോട് ശത്രുത? ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം; മനസ്സ് തുറന്ന് ദിലീപ്

വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന്...

Read More >>
#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

Apr 26, 2024 04:41 PM

#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

ഹൃദയവേദനയോടെയാണ് ലണ്ടനില്‍നിന്ന് മടങ്ങുന്നത് എന്നാണ് നീരജ്...

Read More >>
#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

Apr 26, 2024 04:03 PM

#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

താരത്തെ കണ്ട് തടിച്ചു കൂടിയ ആരാധകര്‍ക്കിടയില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് നടന്‍ പോളിങ് ബൂത്തിലേക്ക് കയറിയതും...

Read More >>
#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

Apr 26, 2024 03:37 PM

#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

നല്ല രീതിയിൽ വിനിയോഗിച്ചു എന്നാണു വിശ്വാസം. എന്റെ വോട്ട് രാജ്യത്തിന്റെ...

Read More >>
#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

Apr 26, 2024 01:18 PM

#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികൾ നേരിടേണ്ടി വരുന്ന സമയങ്ങളിൽ ജനാധിപത്യം അതിന്റെതായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തും....

Read More >>
#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

Apr 26, 2024 12:17 PM

#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ...

Read More >>
Top Stories