---
title: "#siddharth | അദിതി റാവു ഹൈദരിയും സിദ്ധാര്‍ത്ഥും വിവാഹിതരായി; ക്ഷേത്രത്തില്‍ ചടങ്ങ്"
english_title: "#siddharth #aditiraohydari #got #married #today"
publisher: "moviemax.in"
canonical_url: "https://moviemax.in/news/194840/siddharth-aditiraohydari-got-married-today"
published_at: "2024-03-27T15:20:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603ec4dbbe6c_sidarth.jpg"
keywords: []
---

# #siddharth | അദിതി റാവു ഹൈദരിയും സിദ്ധാര്‍ത്ഥും വിവാഹിതരായി; ക്ഷേത്രത്തില്‍ ചടങ്ങ്

> **Lead Summary:** അഭിനേതാക്കളായ അദിതി റാവു ഹൈദരിയും സിദ്ധാര്‍ത്ഥും വിവാഹിതരായെന്ന് റിപ്പോര്‍ട്ട്. തെലങ്കാനയിലെ വാനപര്‍ത്തിയിലുള്ള ശ്രീരംഗപൂരിലെ രംഗനാഥ സ്വാമി ക്ഷേത്ര മണ്ഡപത്തില്‍ വെച്ചായിരുന്നു വിവാഹം. കുറച്ചുകാലമായി ഇരുവരും പ്രണയത്തിലായിരുന്നു.

## Article Content

അഭിനേതാക്കളായ അദിതി റാവു ഹൈദരിയും സിദ്ധാര്‍ത്ഥും വിവാഹിതരായെന്ന് റിപ്പോര്‍ട്ട്. തെലങ്കാനയിലെ വാനപര്‍ത്തിയിലുള്ള ശ്രീരംഗപൂരിലെ രംഗനാഥ സ്വാമി ക്ഷേത്ര മണ്ഡപത്തില്‍ വെച്ചായിരുന്നു വിവാഹം. കുറച്ചുകാലമായി ഇരുവരും പ്രണയത്തിലായിരുന്നു.

കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

തമിഴ്നാട്ടില്‍ നിന്നുള്ള വൈദികര്‍ ചടങ്ങില്‍ പങ്കെടുത്തു. വിവാഹത്തെക്കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാഹ ചിത്രങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/194840/siddharth-aditiraohydari-got-married-today)