#rameshpisharody | ട്രെന്റിനൊപ്പം; ചാക്കോച്ചൻ കമന്റിട്ടാൽ 'അനിയത്തിപ്രാവ്'കാണുമെന്ന് പിഷാരടി, ഉടൻ മറുപടി എത്തി

#rameshpisharody | ട്രെന്റിനൊപ്പം; ചാക്കോച്ചൻ കമന്റിട്ടാൽ 'അനിയത്തിപ്രാവ്'കാണുമെന്ന് പിഷാരടി, ഉടൻ മറുപടി എത്തി
Mar 27, 2024 02:01 PM | By Athira V

നായകനായി കുഞ്ചാക്കോ ബോബന്‍ അരങ്ങേറ്റം കുറിച്ചിട്ട് 27 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഫാസിലിന്‍റെ സംവിധാനത്തില്‍ ഇറങ്ങി ട്രെന്‍ഡ് സെറ്റര്‍ ആയി മാറിയ അനിയത്തിപ്രാവ് തിയറ്ററുകളിലെത്തിയത് 1997 മാര്‍ച്ച് 26ന് ആയിരുന്നു.

ഇതിലൂടെ ആണ് കുഞ്ചാക്കോ ബോബൻ എന്ന നടൻ മലയാളികൾക്ക് മുന്നിൽ എത്തിയതും. ഇപ്പോഴിതാ സിനിമ ഉറങ്ങി ഇരുപത്തി ഏഴ് വർഷം കഴിയുമ്പോൾ രമേഷ് പിഷാരടി പങ്കുവച്ച പോസ്റ്റും അതിന് ചാക്കോച്ചൻ പറഞ്ഞ കാര്യങ്ങളുമാണ് ശ്രദ്ധനേടുന്നത്.

"ചാക്കോച്ചൻ വന്നു കമന്റ്‌ ഇട്ടാൽ 'അനിയത്തിപ്രാവ്' ഒന്നുകൂടെ കാണും..27 Years of Aniyathipravu", എന്നായിരുന്നു രമേഷ് പിഷാരടി പോസ്റ്റ് ചെയ്തത്. ഒപ്പം കുഞ്ചാക്കോ ബോബനെ ടാ​ഗ് ചെയ്യുകയും ചെയ്തു. ഇത് ശ്രദ്ധയിൽപ്പെട്ട ചാക്കോച്ചൻ ഉടൻ മറുപടിയുമായി എത്തി. പോയി കാണൂ കാണൂ എന്നാണ് ചാക്കോച്ചൻ മറുപടി കമന്റ് ചെയ്തത്. പിന്നാലെ കമന്റുമായി സെലിബ്രിറ്റികൾ അടക്കമുള്ളവർ രം​ഗത്ത് എത്തി.

https://www.instagram.com/p/C4_DcDtyQap/?utm_source=ig_web_copy_link


പിഷാരടി കമന്റിന് റിപ്ലെ തന്നാൽ കപ്പൽ മുതലാളി കാണാം എന്നാണ് ഒരാളുടെ കമന്റ്. ഇതിന് പോയി കാണൂ എന്ന് പിഷാരടിയും മറുപടി നൽകി.

അനിയത്തിപ്രാവ് വന്ന് കമന്റിട്ടാൽ ചാക്കോച്ചനെ ഒന്നൂടെ കാണാം എന്നാണ് രാജ് കലേഷ് ഇട്ട കമന്റ്. വിജയ് യേശുദാസും കമന്റ് രേഖപ്പെടുത്തിയിട്ടുണ്ട്. അനിയത്തിപ്രാവിന്‍റെ 27ാം വര്‍ഷത്തെ സന്തോഷം കുഞ്ചാക്കോ ബോബനും പങ്കുവച്ചിട്ടുണ്ട്.

അതേസമയം, 'ചാവേർ' ആണ് കുഞ്ചാക്കോ ബോബന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. സംവിധാനം ചെയ്തത് ടിനു പാപ്പച്ചൻ ആയിരുന്നു. ജോയ് മാത്യു തിരക്കഥ എഴുതിയ ചിത്രമാണ് ചാവേര്‍. ഒക്ടോബര്‍ 5ന് ആയിരുന്നു ചാവേറിന്‍റെ റിലീസ്.

#rameshpisharody #comment #27 #years #aniyathipravu #kunchackoboban

Next TV

Related Stories
#dileep | എന്തിനാണ് എന്നോട് ശത്രുത? ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം; മനസ്സ് തുറന്ന് ദിലീപ്

Apr 27, 2024 10:25 AM

#dileep | എന്തിനാണ് എന്നോട് ശത്രുത? ഞാന്‍ മനസാ വാചാ അറിയാത്ത കാര്യത്തിന്റെ പുറത്ത് ഏഴ് വര്‍ഷം; മനസ്സ് തുറന്ന് ദിലീപ്

വിനീത് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന്...

Read More >>
#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

Apr 26, 2024 04:41 PM

#neerajmadhav | അസഭ്യം പറഞ്ഞു, കയ്യേറ്റം ചെയ്തു, ലണ്ടനില്‍ ദുരനുഭവം; പരിപാടി റദ്ദാക്കി മടങ്ങി നീരജ് മാധവും സംഘവും

ഹൃദയവേദനയോടെയാണ് ലണ്ടനില്‍നിന്ന് മടങ്ങുന്നത് എന്നാണ് നീരജ്...

Read More >>
#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

Apr 26, 2024 04:03 PM

#mammootty |'ട‍ർബോ' ജോസ് ലുക്കിൽ വോട്ട് ചെയ്യാനെത്തി മമ്മൂട്ടി; പൊതിഞ്ഞ് ആരാധക‍ർ

താരത്തെ കണ്ട് തടിച്ചു കൂടിയ ആരാധകര്‍ക്കിടയില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് നടന്‍ പോളിങ് ബൂത്തിലേക്ക് കയറിയതും...

Read More >>
#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

Apr 26, 2024 03:37 PM

#kunchackoboban | വോട്ട് ചെയ്തത് എറെ നാളിനുശേഷം; പിന്തുണ വികസനവാദികൾക്കെന്ന് കുഞ്ചാക്കോ ബോബൻ

നല്ല രീതിയിൽ വിനിയോഗിച്ചു എന്നാണു വിശ്വാസം. എന്റെ വോട്ട് രാജ്യത്തിന്റെ...

Read More >>
#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

Apr 26, 2024 01:18 PM

#renjipanicker |എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല - രഞ്ജി പണിക്കർ

ജനാധിപത്യത്തിന് ഗുരുതരമായ പ്രതിസന്ധികൾ നേരിടേണ്ടി വരുന്ന സമയങ്ങളിൽ ജനാധിപത്യം അതിന്റെതായ പരിഹാര മാർഗ്ഗങ്ങൾ കണ്ടെത്തും....

Read More >>
#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

Apr 26, 2024 12:17 PM

#asifali | 'ജനാധിപത്യത്തിന് നല്ലതാകുന്ന ആളുകളുടെ വിജയം പ്രതീക്ഷിക്കുന്നു', വോട്ടുചെയ്ത് ആസിഫ് അലി

സഹപ്രവർത്തകർ മത്സരിക്കുന്നുണ്ട്. അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ...

Read More >>
Top Stories










News Roundup