#RaveenaTandon | ബോളിവുഡ് മുഴുവന്‍ കാലുവാരികള്‍, ആരെയും വളരാന്‍ അനുവവദിക്കില്ല; രവീണ ടണ്ടന്‍

#RaveenaTandon | ബോളിവുഡ് മുഴുവന്‍ കാലുവാരികള്‍, ആരെയും വളരാന്‍ അനുവവദിക്കില്ല; രവീണ ടണ്ടന്‍
2024-03-27T07:49:00 | By Kavya N

ദില്‍വാലേ, പത്തര്‍ കേ ഫൂല്‍, ദുല്‍ഹേ രാജ, തുടങ്ങി നിരവധി ചിത്രങ്ങളില്‍ ആരാധകരുടെ ഹൃദയം കവര്‍ന്ന നടിയാണ് രവീണ. 90കളില്‍ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളുടെ കൂടെ എല്ലാം അഭിനയിച്ച രവീണ നിരവധി ഹിറ്റ് സിനികളുടെ ഭാഗമായി. സ്‌ക്രീനില്‍ വളരെ ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാന്‍ രവീണയ്ക്ക് സാധിച്ചിട്ടുണ്ട്. ഒപ്പം വളരെ ബോള്‍ഡായി സ്വന്തം ജീവിതത്തിലും ഇടപെടുന്ന രവീണ അഭിമുഖങ്ങളിലൂടെ നടത്തിയിരുന്ന തുറന്നുപറച്ചിലുകള്‍ ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിട്ടുണ്ട്.

വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് ഒരു ഇടവേളെ എടുത്ത നടി അടുത്തിടെ വീണ്ടും തിരിച്ചുവന്നിരുന്നു. ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാര്‍ സീരീസായ കര്‍മ കോളിങ്ങിലാണ് അവസാനമായി രവീണ ടണ്ടന്‍ അഭിനയിച്ചത്. ഇപ്പോഴിതാ ബോളിവുഡ് മത്സരം നിറഞ്ഞ സ്ഥലമാണെന്നും ആളുകളുടെ കാല് വാരുന്ന ആളുകളാണ് ചുറ്റുമെന്നും പറയുകയാണ് നടി. സിനിമാ മേഖലയിലുള്ളവര്‍ അരക്ഷിതരെന്നും ഇവിടെ പ്രവര്‍ത്തിക്കുന്നവര്‍ പരസ്പരം കഴുത്തറക്കുന്നവരാണെന്നും ബോളിവുഡ് നടി രവീണ ടണ്ടന്‍ പറയുന്നത്. താനും അതിന്റെ ഇരയാണെന്നും ഒരു അഭിമുഖത്തില്‍ രവീണ പറഞ്ഞു.

ചിലര്‍ വളരെ അരക്ഷിതത്വം അനുഭവിക്കുന്നവരാണ്. അവര്‍ക്ക് മറ്റുള്ളവര്‍ വിജയിക്കുന്നത് താത്പര്യമില്ല. അപ്പുറത്ത് നില്‍ക്കുന്നവരെ വലിച്ച് താഴെയിടാനാണ് ശ്രമിക്കുക. അവര്‍ നിങ്ങളുടെ കാമുകന്മാര്‍ വഴിയോ, കാമുകിമാര്‍വഴിയോ വരാം. ഒരു സംശയവുമില്ലാതെ പറയാം, നമ്മുടെ ഇന്‍ഡസ്ട്രി മത്സരബുദ്ധിയുള്ള ഇന്‍ഡസ്ട്രിയാണ് രവീമ ടണ്ടന്‍ പറഞ്ഞു. സിനിമ മേഖലയെ എടുത്ത് പറയാന്‍ കാരണം അതിലെ പ്രശസ്തരായ ആളുകളെ കുറിച്ച് ഗോസിപ്പുകളുണ്ടാക്കാം എന്നാതാണ് . തീര്‍ച്ചയായും ആളുകള്‍ രാഷ്ട്രീയം കളിക്കുന്നത് മറ്റുള്ളവരെ പിടിച്ച് താഴെയിറക്കാനാണ്.

അത് തനിക്കും സംഭവിച്ചിട്ടുണ്ടെന്നും രവീണ പറയുന്നു. താന്‍ ഒരിക്കലും തന്റെ കൂടെ പ്രവര്‍ത്തിക്കുന്നവരുടെ കരിയര്‍ നശിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല, ആരെയും വേദനിപ്പിച്ചിട്ടില്ല. ആരെയും സിനിമയില്‍ നിന്ന് വലിച്ചെറിഞ്ഞിട്ടുമില്ല പുതിയ ആളുകളുടെ കൂടെ പ്രവര്‍ത്തിക്കാന്‍ തനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു എന്നും രവീണ ടണ്ടന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. തന്റെ ഭാഗത്ത് നിന്ന് എപ്പോഴെങ്കിലും അത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് താന്‍ അറിഞ്ഞുകൊണ്ടായിരിക്കില്ല  എന്നും താന്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും രവീണ പറഞ്ഞു. 

Content Highlight: #Bollywood #full #horsemen #no one #allowed #growup #RaveenaTandon

Next TV

Related Stories
'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

Jun 29, 2026 05:44 PM

'സംവിധായകൻ കട്ട് പറഞ്ഞിട്ടും ചുണ്ട് കടിച്ചുമുറിച്ചു!' ആ വിചിത്രമായ ആരോപണം വെറും ഭാവന; മാധ്യമപ്രവർത്തകയ്ക്ക് കങ്കണയുടെ മറുപടി

കങ്കണ റണൗട്ട്, വീർ ദാസ്, ചുംബന വിവാദം, വീർ ദാസിന്റെ ചുണ്ട് കടിച്ചുമുറിച്ചെന്ന...

Read More >>
Top Stories










News Roundup