#biggboss | തെറ്റിദ്ധാരണ മാറ്റാനുള്ള ഒരു ചാൻസ് എനിക്ക് തരണം; പ്രേക്ഷകരോട് അപേക്ഷിച്ച് ജാസ്മിന്‍

#biggboss | തെറ്റിദ്ധാരണ മാറ്റാനുള്ള ഒരു ചാൻസ് എനിക്ക് തരണം; പ്രേക്ഷകരോട് അപേക്ഷിച്ച് ജാസ്മിന്‍
Mar 26, 2024 08:37 PM | By Athira V

ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ ഏറ്റവും പ്രധാനപ്പെട്ട മത്സരാര്‍ത്ഥികളില്‍ രണ്ടുപേരാണ് ജാസ്മിനും ഗബ്രിയും. ഈ സീസണിന്‍റെ തുടക്കത്തിലെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ഇരുവരും ഒന്നിച്ച് കളിക്കുന്നു എന്ന പരാതിയാണ് വീട്ടിന് അകത്തും പുറത്ത് പ്രേക്ഷകര്‍ക്കും. ഇത് കഴിഞ്ഞ വാരാന്ത്യ എപ്പിസോഡില്‍ വലിയ തോതില്‍ ചര്‍ച്ചയാകുകയും ചെയ്തു.

ആദ്യ ആഴ്ച കഴിഞ്ഞ പവര്‍ ടീം ആയതിനാല്‍ ഗബ്രിക്കും ജാസ്മിനും എവിക്ഷന്‍ നോമിനേഷന്‍ ലഭിച്ചിരുന്നില്ല. എന്നാല്‍ ഈ ആഴ്ച വീട്ടിലെ വലിയ വിഭാഗം തന്നെ ഗബ്രിക്കും ജാസ്മിനും എതിരെ തിരഞ്ഞതോടെ ഇരുവരും നോമിനേഷനില്‍ എത്തി. റോക്കിയെ പുറത്താക്കിയതിന് പിന്നാലെയാണ് ബി​ഗ് ബോസ് എലിമിനേഷന് വേണ്ടി വോട്ട് രേഖപ്പെടുത്താൻ ആവശ്യപ്പെട്ടത്.

സീക്രട്ട് വോട്ടിം​ഗ് ആയിരുന്നു. പുറകിൽ നിന്നും കുത്തൽ, കള്ളത്തരം, വികാരവിക്ഷോഭം, മനുഷ്യത്വം ഇല്ലായ്മ, വ്യക്തിത്വം ഇല്ലായ്മ, നിലപാട് ഇല്ലായ്മ, കുത്തിത്തിരുപ്പ്, സുഖ ജീവിതം, പക്ഷപാതം, കളിപ്പാവയായി മാറൽ, കപട സാദാചാരം എന്നീ വ്യത്യസ്ത കാരണങ്ങളാലാണ് ഇത്തവണ മത്സരാർത്ഥികൾ പരസ്പരം നോമിനേറ്റ് ചെയ്തത്.

ജാസ്മിന് ഏഴും ഗബ്രിക്ക് പത്തും വോട്ടാണ് ലഭിച്ചത്. ഇതിന് പിന്നാലെ ലൈവില്‍ ജാസ്മിന്‍ പ്രേക്ഷകരോട് പിന്തുണ ചോദിച്ച് രംഗത്ത് എത്തി. പതിവ് പോലെ ഗബ്രിയോടൊപ്പം ഇരിക്കുമ്പോഴായിരുന്നു ക്യാമറ നോക്കി ജാസ്മിന്‍റെ അഭ്യര്‍ത്ഥന. എനിക്ക് എന്തൊക്കയോ കാര്യങ്ങള്‍ പ്രേക്ഷകരോട് പറയാനുണ്ട്.

കുറച്ചെങ്കിലും ഞാന്‍ ന്യായമാണെന്ന് നിങ്ങള്‍ തോന്നിയിട്ടുണ്ടെങ്കിലോ. അല്ലെങ്കില്‍ ഞാനായി തന്നെ കളിക്കുന്നുവെന്ന് ഫീൽ ചെയ്തിട്ടുണ്ടെങ്കിലോ എന്നെ പറ്റി ഒരു തെറ്റിദ്ധാരണയുണ്ടെങ്കിൽ അത് മാറ്റാനുള്ള ഒരു ചാൻസ് എനിക്ക് തരണമെന്നാണ് ജാസ്മിന്‍ പറഞ്ഞത്. എന്തൊക്കെയാണ് നിങ്ങള്‍ കണ്ടത് എന്ന് എനിക്ക് അറിയില്ലെന്നും ജാസ്മിന്‍ പറഞ്ഞു.

എന്നെ വിശ്വസിക്കുന്നെങ്കില്‍. ഇവിടെ ഞാന്‍ ചെയ്തത് ന്യായമാണെന്ന് തോന്നുന്നവർ ഉണ്ടെങ്കിൽ എന്നെ ഇവിടെ നിർത്തണം. അല്ലെങ്കിൽ ഞാൻ പുറത്ത് വരാൻ തയ്യാറാണ് എന്നും ജാസ്മിന്‍ പറഞ്ഞു. നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാകും എന്നാണ് ജാസ്മിന്‍ വീട്ടുകാരോട് പറഞ്ഞത്. അതേ സമയം ഈ സംഭാഷണ വേളയില്‍ തന്നെ ഞാന്‍ ഉച്ചത്തില്‍ വിഷയങ്ങളില്‍ സംസാരിക്കുന്നതാണോ പ്രശ്നം എന്നും ജാസ്മിന്‍ തന്‍റെ സുഹൃത്തായ ഗബ്രിയോട് ചോദിക്കുന്നു. എന്നാല്‍ ആവശ്യമായ സമയത്ത് ശബ്ദം ഉയര്‍ത്തേണ്ടതല്ലെ എന്ന ചോദ്യമാണ് ഗബ്രി തിരിച്ച് ചോദിച്ചത്.

#biggboss #malayalam #season #6 #jasmine #plea #biggboss #audience #please #support #eviction

Next TV

Related Stories
#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

Apr 25, 2024 12:42 PM

#BiggBoss |'മ്ലേഛകരമായൊന്നും ഞാൻ ചെയ്തിട്ടില്ല; കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാനോ കയറി കിടക്കാനോ നിന്നിട്ടില്ല' - ഗബ്രി

ഡോക്ടർ എന്നോട് കൃത്യമായി പറഞ്ഞത് ക്ലാരിറ്റിയില്ലെങ്കിൽ അതാണ് നിന്റെ ക്ലാരിറ്റി എന്നാണ്....

Read More >>
#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

Apr 24, 2024 09:28 AM

#thesnikhan | 'അവൾ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, കാരണം....തുറന്ന് പറഞ്ഞ് തെസ്നി ഖാൻ

ജാസ്മിൻ-​ഗബ്രി ബന്ധം വെറും ​ഗെയിം മാത്രമാണെന്നാണ് തെസ്നി ഖാൻ ഫിൽമിബീറ്റ് മലയാളത്തിന് നൽ‌കിയ അഭിമുഖത്തിൽ...

Read More >>
#biggboss |  'ജബ്രി'കൾ പിരിയുന്നോ? ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി

Apr 24, 2024 09:21 AM

#biggboss | 'ജബ്രി'കൾ പിരിയുന്നോ? ഇഷ്ടം പറഞ്ഞ് ജാസ്മിൻ, റിലേഷനാവാനും കല്യാണം കഴിക്കാനും പറ്റില്ലെന്ന് ​ഗബ്രി

ഇരുവരുടെയും കോമ്പോ പലതരത്തിൽ ആണ് പ്രേക്ഷകരും സഹമത്സരാർത്ഥികളും...

Read More >>
#BiggBoss |'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

Apr 23, 2024 10:48 PM

#BiggBoss |'യു ലവ് മീ, നീ ഹൃദയം തുറന്നു'; പനിയായിട്ടും ജാസ്മിനടുത്ത് നിന്ന് മാറാതെ ​ഗബ്രി, ഇടപെട്ട് ബി​ഗ് ബോസ്

ഇതോടെ പുറത്തിറങ്ങിയ ​ഗബ്രി, യു ലവ് മീ എന്ന് ജാസ്മിനോട് ചോദിക്കുന്നുണ്ട്....

Read More >>
#BiggBoss |'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

Apr 23, 2024 10:29 PM

#BiggBoss |'എനിക്ക് പ്രശ്നമാകുമോ, പേടിയാകുന്നു..'; സിബിൻ ബി​ഗ് ബോസ് വീടിന് പുറത്തേക്ക്

പിന്നാലെ ബി​ഗ് ബോസ് അദ്ദേഹത്തെ കൺഫഷൻ റൂമിലേക്ക്...

Read More >>
#sajignair | പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി അത് ചെയ്തു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ

Apr 22, 2024 08:20 PM

#sajignair | പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി അത് ചെയ്തു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജി നായർ

വര്‍ഷങ്ങള്‍ക്കിപ്പുറം ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് സജി ജി നായരും ശാലു മേനോനും വേര്‍പിരിയുകയും...

Read More >>
Top Stories