#FarahKhan | ഇത്തവണ ​ഗർഭിണിയായേ പറ്റൂ; സാനിറ്ററി പാഡുകൾ ഞാൻ ചവറ്റുകൊട്ടയിലിട്ടു; നാൽപതിലെ ഐവിഎഫ്; ഫറ ഖാൻ

#FarahKhan | ഇത്തവണ ​ഗർഭിണിയായേ പറ്റൂ; സാനിറ്ററി പാഡുകൾ ഞാൻ ചവറ്റുകൊട്ടയിലിട്ടു; നാൽപതിലെ ഐവിഎഫ്; ഫറ ഖാൻ
Mar 26, 2024 11:49 AM | By Meghababu

സംവിധായിക, ഡാൻസ് കൊറിയോ​ഗ്രഫർ എന്നീ നിലകളിലെല്ലാം ബോളിവുഡിൽ ശ്രദ്ധിക്കപ്പെടാൻ കഴിഞ്ഞ വ്യക്തിയായിരുന്നു ഫറ ഖാൻ. കരിയറിലെ തിരക്കുകൾ കാരണം വ്യക്തി ജീവിതത്തിലേക്ക് കുറച്ച് കഴിഞ്ഞാണ് ഫറ ഖാൻ ശ്രദ്ധ നൽകാൻ കഴിഞ്ഞത്. എഡിറ്റർ ഷിരിഷ് കുന്ദറിനെയാണ് ഫറ ഖാൻ വിവാഹം ചെയ്തത്. നാൽപത് വയസായപ്പോഴാണ് ഫറ ഖാൻ വിവാഹിതയായത്. 2008 ഐവിഎഫിലൂടെ മൂന്ന് കുഞ്ഞുങ്ങളും ഇവർക്ക് പിറന്നു. ഫറ ഖാന് ട്രിപ്ലെറ്റ്സ് കുഞ്ഞുങ്ങൾ പിറന്നത് അന്ന് വാർത്തയായിരുന്നു.

ഐവിഎഫ് വഴിയാണ് അമ്മയായതെന്ന് തുറന്ന് പറഞ്ഞ ആദ്യ ബോളിവുഡ് സെലിബ്രിറ്റികളിൽ ഒരാളാണ് ഫറ ഖാൻ. കുഞ്ഞുങ്ങൾ പിറന്നതിനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ഫറ ഖാനിപ്പോൾ. പ്രായം കൂടിയതിനാൽ സാധാരണ നിലയിൽ ​ഗർഭം ധരിക്കാൻ പറ്റാത്ത സാഹചര്യത്തിലാണ് താൻ ഐപിഎഫ് മാർ​ഗം സ്വീകരിച്ചതെന്ന് ഫറ ഖാൻ പറയുന്നു. 40 വയസ് പൂർത്തിയാകുന്നതിന് ഒരു മാസം മാസം മുമ്പാണ് ഞാൻ വിവാഹിതയായത്. ഭർത്താവ് ഷിരിഷ് കുട്ടികൾ വേണമെന്ന് ഉറപ്പിച്ചിരുന്നു. നിനക്ക് വിവാഹവും കുട്ടികളും വേണ്ടെന്നാണെങ്കിൽ തനിക്ക് താൽപര്യമില്ലെന്ന് ഭർത്താവ് പറഞ്ഞു.

ഞങ്ങൾ ഒരു ​ഗൈനക്കോളജിസ്റ്റിനടുത്ത് പോയി. കുഴപ്പമൊന്നുമില്ല, ശ്രമിക്കൂ എന്ന് പറഞ്ഞു. പക്ഷെ അപ്പോഴേക്കും എനിക്ക് 42 വയസായി. ആ സമയത്ത് ഞാൻ നാൽപതുകളിലുള്ള ​ഗർഭിണിയായഒരു സ്ത്രീയെ കണ്ടു. താൻ ഐവിഎഫ് ചെയ്തതാണെന്ന് ആ സ്ത്രീ പറഞ്ഞു. അടുത്ത ദിവസം തന്നെ ഞാൻ ഡോക്ടറെ കണ്ടു. പെട്ടെന്ന് തന്നെ പക്രിയയിലേക്ക് കടക്കണം, ഇപ്പോൾ തന്നെ 42 വയസായെന്ന് ആ ഡോക്ടർ പറഞ്ഞു. അന്ന് ഞാൻ ഓം ശാന്തി ഓമിന്റെ ഷൂട്ട് തു‌ടങ്ങിയിട്ടേയുള്ളൂ. എല്ലാ ദിവസവും രാവിലെ ഷൂട്ട് തുടങ്ങും മുമ്പ് ഏഴര മണിക്ക് ആശുപത്രിയിൽ പോകണം.

ഷൂട്ടിം​ഗ് സ്ഥലത്ത് നിന്നും ദൂരെയാണത്. ദിവസവും രാവിലെ പോയി ഇഞ്ചക്ഷൻ എടുക്കും. എ​ഗ്സ് എടുക്കാൻ വേണ്ടിയായിരുന്നു. ഉച്ചയ്ക്ക് ഡോക്ടർ ഇ‍ഞ്ചക്ഷൻ തരാൻ ഒരാളെ എന്റെയ‌ടുത്തേക്ക് അയക്കും. ഭർത്താവ് തനിക്കൊപ്പം ഉണ്ടായിരുന്നെന്നും ഫറ ഖാൻ വ്യക്തമാക്കി. ഐവിഎഫിന്റെ ആദ്യ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നെന്നും ഇത് തന്നെ മാനസികമായി ഏറെ ബാധിച്ചിരുന്നെന്നും ഫറ ഖാൻ വ്യക്തമാക്കി. ഒരിക്കൽ ഐവിഎഫ് പക്രിയ ചെയത് ശേഷം വീട്ടിൽ വന്ന് ബാത്ത് റൂമിലെ സാനിറ്ററി പാഡുകളുടെ പാക്കറ്റ് ചവറ്റു കൊട്ടയിൽ എറിഞ്ഞു.

ഇത്തവണ എനിക്ക് ആർത്തവം വരില്ല, ഞാൻ ​ഗർഭിണിയാകുമെന്ന് ഉറപ്പിച്ച് പറഞ്ഞു. ഭർത്താവും ഞാനും കുട്ടികളെക്കുറിച്ചുള്ള സ്വപ്നങ്ങൾ സംസാരിച്ചു. ഇത്തവണ ഡോക്ടർ വിളിച്ചപ്പോൾ ​ഗർഭിണിയാണെന്ന് എനിക്ക് 100 ശതമാനം ഉറപ്പായിരുന്നു. മൂന്ന് കുഞ്ഞുങ്ങളാണെന്ന് അറിഞ്ഞപ്പോൾ വളരെ ത്രില്ലായി. എന്നാൽ ഒരു കുഞ്ഞിനെ ഒഴിവാക്കണമെന്ന് ഡോക്ടർ പറഞ്ഞു. കുഞ്ഞുങ്ങൾ ജനിക്കുമ്പോഴേക്കും നിങ്ങൾക്ക് 43 വയസാകും. മൂന്ന് കുട്ടികൾ വലിയ റിസ്കാണ്, ഒരു കുഞ്ഞിന് ചിലപ്പോൾ വളർ‌ച്ചക്കുറവുണ്ടാകാം എന്നൊക്കെ ഡോക്ടർ പറഞ്ഞെങ്കിലും താനത് കാര്യമാക്കിയില്ലെന്നും ഫറ ഖാൻ വ്യക്തമാക്കി.ഐവിഎഫ് മോശം കാര്യമാണെന്ന് കരുതരുന്നെന്നും ഫറ ഖാൻ പറഞ്ഞു.

#This #time #i #want #pregnant #I #trashed #sanitarypads #IVF #Forties #FarahKhan

Next TV

Related Stories
#billieeilish | പൂര്‍ണനഗ്നയായി കണ്ണാടിയുടെ മുന്നില്‍ നില്‍ക്കാന്‍ ഏറെയിഷ്ടം; ചര്‍ച്ചയായി ബില്ലി ഐലിഷിന്റെ വാക്കുകള്‍

Apr 27, 2024 11:29 AM

#billieeilish | പൂര്‍ണനഗ്നയായി കണ്ണാടിയുടെ മുന്നില്‍ നില്‍ക്കാന്‍ ഏറെയിഷ്ടം; ചര്‍ച്ചയായി ബില്ലി ഐലിഷിന്റെ വാക്കുകള്‍

പൂര്‍ണ നഗ്നയായി കണ്ണാടിക്ക് മുന്നില്‍ നില്‍ക്കാന്‍ ഏറെ ഇഷ്ടമാണെന്നും സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ടെന്നും ബില്ലി...

Read More >>
#vidyabalan | 'ദുല്‍ഖറിന് മെസ്സേജയച്ചു, മമ്മൂട്ടിയോട് അത് പറയാൻ', വെളിപ്പെടുത്തി നടി വിദ്യാ ബാലൻ

Apr 26, 2024 09:03 AM

#vidyabalan | 'ദുല്‍ഖറിന് മെസ്സേജയച്ചു, മമ്മൂട്ടിയോട് അത് പറയാൻ', വെളിപ്പെടുത്തി നടി വിദ്യാ ബാലൻ

അടുത്തിടെയായി നിരവധി മലയാളി സിനിമകള്‍ താൻ കാണാറുണ്ടെന്ന് വിദ്യാ ബാലൻ...

Read More >>
#tamannabhatia | ഐപിഎൽ സംപ്രേഷണം; നടി തമന്നയ്ക്ക് നോട്ടിസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

Apr 25, 2024 10:54 AM

#tamannabhatia | ഐപിഎൽ സംപ്രേഷണം; നടി തമന്നയ്ക്ക് നോട്ടിസ്, ചോദ്യം ചെയ്യലിന് ഹാജരാകണം

കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരും...

Read More >>
#SalmanKhan | സൽമാൻ ഖാന്റെ വീടിന് നേരെയുള്ള വെടിവെയ്പ്; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ; താപി നദിയിൽ നിന്ന് തോക്ക് കണ്ടെടുത്തു

Apr 25, 2024 07:17 AM

#SalmanKhan | സൽമാൻ ഖാന്റെ വീടിന് നേരെയുള്ള വെടിവെയ്പ്; അഞ്ച് പേർ കൂടി കസ്റ്റഡിയിൽ; താപി നദിയിൽ നിന്ന് തോക്ക് കണ്ടെടുത്തു

ഇതിനിടെ പ്രതികൾ ഉപയോഗിച്ച തോക്ക് ഗുജറാത്തിലെ താപി നദിയിൽ നിന്ന് കണ്ടെടുത്തിരുന്നു. തോക്കും 17 തിരകളുമാണ് കണ്ടെടുത്തത്. എന്നാൽ ഇരുവരുടെയും മൊബൈൽ...

Read More >>
#norafatehi  | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും!  ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

Apr 23, 2024 08:40 PM

#norafatehi | മറ്റ് ശരീരഭാഗത്തിലേക്ക് അത് ചെയ്യും! ഇത്ര നല്ല പിന്‍ഭാഗം അവര്‍ കണ്ടിട്ടുണ്ടാകില്ല! നോറ ഫത്തേഹി

പാപ്പരാസികള്‍ നോറയുടെ പിന്നാലെ തന്നെ എപ്പോഴുമുണ്ട്. ഇപ്പോഴിതാ ബോളിവുഡിലെ പാപ്പരാസി കള്‍ച്ചറിനെക്കുറിച്ച് മനസ് തുറക്കുകയാണ്...

Read More >>
#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

Apr 23, 2024 09:34 AM

#SalmanKhan | സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് നദിയിലേക്ക് വലിച്ചറിഞ്ഞു; തിരച്ചിൽ

ഇവർ നൽകിയ ക്വട്ടേഷനെത്തുടർന്നാണ് പ്രതികൾ ബാന്ദ്രയിലെ സൽമാന്റെ വസതിയായ ഗ്യാലക്സി അപ്പാർട്മെന്റിനു നേരെ വെടിയുതിർത്തതെന്നാണ് പൊലീസിന്റെ...

Read More >>
Top Stories