---
title: "#aadujeevitham | ഇത് നജീബിന്‍റെ പ്രണയം; എ ആർ റഹ്മാന്റെ മാന്ത്രികതയിൽ, ഓമനേ…; ആടുജീവിതത്തിലെ പ്രണയഗാനം പുറത്ത്"
english_title: "#aadujeevitham #movie #new #song #out #now"
publisher: "moviemax.in"
canonical_url: "https://moviemax.in/news/194365/aadujeevitham-movie-new-song-out-now"
published_at: "2024-03-25T20:19:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66018f1dde62e_aadujeevitham.jpg"
keywords: []
---

# #aadujeevitham | ഇത് നജീബിന്‍റെ പ്രണയം; എ ആർ റഹ്മാന്റെ മാന്ത്രികതയിൽ, ഓമനേ…; ആടുജീവിതത്തിലെ പ്രണയഗാനം പുറത്ത്

> **Lead Summary:** **റിലീ**സിന് ഒരുങ്ങുന്ന ആടുജീവിതം സിനിമയുടെ പുതിയ ​ഗാനം റിലീസ് ചെയ്തു. 'നിന്നെ കിനാവ് കാണും..' എന്ന ​ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. എ ആർ റഹ്മാൻ സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. വിജയ് യേശുദാസ്, ചിന്മയി ശ്രീപാദ, രക്ഷിതാ സുരേഷ് എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം മാര്‍ച്ച് 28 ന് തിയേറ്ററുകളില്‍ എത്തും.

## Article Content

**റിലീ**സിന് ഒരുങ്ങുന്ന ആടുജീവിതം സിനിമയുടെ പുതിയ ​ഗാനം റിലീസ് ചെയ്തു. 'നിന്നെ കിനാവ് കാണും..' എന്ന ​ഗാനത്തിന്റെ ലിറിക് വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. എ ആർ റഹ്മാൻ സം​ഗീതം നൽകിയ ​ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് റഫീഖ് അഹമ്മദ് ആണ്. വിജയ് യേശുദാസ്, ചിന്മയി ശ്രീപാദ, രക്ഷിതാ സുരേഷ് എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം മാര്‍ച്ച് 28 ന് തിയേറ്ററുകളില്‍ എത്തും.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമയാണ് ആടുജീവിതം.അമല പോളാണ് നായിക. വിഷ്വല്‍ റൊമാന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. റസൂല്‍ പൂക്കുട്ടിയാണ് ആടുജീവിതത്തിന്റെ ശബ്ദമിശ്രണം നിര്‍വഹിച്ചിരിക്കുന്നത്.

ജിമ്മി ജീന്‍ ലൂയിസ് (ഹോളിവുഡ് നടന്‍), കെ ആര്‍ ഗോകുല്‍, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അല്‍ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരുങ്ങുന്നുണ്ട്.

2008ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ച ആടുജീവിതം വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ വര്‍ഷം ജൂലൈ 14നാണ് പൂര്‍ത്തിയായത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/194365/aadujeevitham-movie-new-song-out-now)