---
title: "#Twinklekhanna | മദ്യലഹരിയില്‍ സല്‍മാനെ കെട്ടിപ്പിടിച്ചും അടുത്തിടപഴകിയും ട്വിങ്കിള്‍; സല്‍മാനെ തല്ലി അക്ഷയ് കുമാര്‍; സംഭവം ഇങ്ങനെ"
english_title: "#Twinklekhanna #hugs #cuddles #Salman #drunk #AkshayKumar #beats #Salman"
publisher: "moviemax.in"
canonical_url: "https://moviemax.in/news/194331/twinklekhanna-hugs-cuddles-salman-drunk-akshaykumar-beats-salman"
published_at: "2024-03-25T17:33:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66018583683b7_akshay_2.jpg"
keywords: []
---

# #Twinklekhanna | മദ്യലഹരിയില്‍ സല്‍മാനെ കെട്ടിപ്പിടിച്ചും അടുത്തിടപഴകിയും ട്വിങ്കിള്‍; സല്‍മാനെ തല്ലി അക്ഷയ് കുമാര്‍; സംഭവം ഇങ്ങനെ

> **Lead Summary:** ബോളിവുഡിലെ മുന്‍ നിര നായികമാരില്‍ ഒരാളായിരുന്നു ട്വിങ്കിള്‍ ഖന്ന. രാജേഷ് ഖന്നയുടേയും ഡിംപിള്‍ കപാഡിയയുടേയും മകളായ ട്വിങ്കിള്‍ അവരുടെ പാതയിലൂടെയാണ് സിനിമയിലെത്തുന്നത്. എന്നാല്‍ സിനിമയില്‍ അച്ഛന്റേയും അമ്മയുടേയും വിജയം ആവര്‍ത്തിക്കാന്‍ ട്വിങ്കിളിന് സാധിച്ചിരുന്നില്ല.

## Article Content

ബോളിവുഡിലെ മുന്‍ നിര നായികമാരില്‍ ഒരാളായിരുന്നു ട്വിങ്കിള്‍ ഖന്ന. രാജേഷ് ഖന്നയുടേയും ഡിംപിള്‍ കപാഡിയയുടേയും മകളായ ട്വിങ്കിള്‍ അവരുടെ പാതയിലൂടെയാണ് സിനിമയിലെത്തുന്നത്. എന്നാല്‍ സിനിമയില്‍ അച്ഛന്റേയും അമ്മയുടേയും വിജയം ആവര്‍ത്തിക്കാന്‍ ട്വിങ്കിളിന് സാധിച്ചിരുന്നില്ല.

ഇതോടെ താരം സിനിമ ജീവിതം ഉപേക്ഷിച്ച് എഴുത്തുകാരിയായി മാറുകയായിരുന്നു. എഴുത്തുകാരിയെന്ന നിലയില്‍ വിജയം കൈവരിക്കാന്‍ ട്വിങ്കിളിന് സാധിച്ചു. അതേസമയം ട്വിങ്കിള്‍ ഖന്നയുടെ വ്യക്തിജീവിതം എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്.

നടന്‍ അക്ഷയ് കുമാറാണ് ട്വിങ്കിളിന്റെ ഭര്‍ത്താവ്. ഇപ്പോഴിതാ ട്വിങ്കിള്‍ ഖന്നയുടെ പഴയൊരു കഥ വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ട്വിങ്കിള്‍ ഖന്നയുടെ പേരില്‍ അക്ഷയ് കുമാറും സല്‍മാന്‍ ഖാനും തമ്മില്‍ വഴക്കിലേക്ക് നയിച്ച സംഭവമാണ് ചര്‍ച്ചയാകുന്നത്.

ട്വിങ്കിള്‍ ഖന്നയും സല്‍മാന്‍ ഖാനും ഒരുമിച്ച് ജബ് പ്യാര്‍ കിസി സേ ഹോത്താ ഹേ എന്ന റൊമാന്റിക് സിനിമയില്‍ അഭിനയിച്ചിരുന്നു. ചിത്രീകരണത്തിനിടെ ഇരുവരും തമ്മില്‍ നല്ല സൗഹൃദം ഉടലെടുത്തു. പിന്നീട് ബോണി കപൂറിന്റെ മകന്‍ അര്‍ജുന്‍ കപൂറിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ട്വിങ്കിള്‍ എത്തിയിരുന്നു.

അവിടെ വച്ച് മദ്യ ലഹരിയില്‍ ട്വിങ്കിള്‍ ഖന്ന സല്‍മാന്‍ ഖാനുമായി അടുത്തിടപഴകിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മദ്യലഹരിയില്‍ സ്വയം മറന്ന ട്വിങ്കിള്‍ സല്‍മാനെ കെട്ടിപ്പിടിച്ചതും അടുത്തിടപഴകിയതും അക്ഷയ് കുമാറിനെ കുപിതിനാക്കി.

ഇതോടെ അക്ഷയും സല്‍മാനും തമ്മില്‍ വഴക്കായെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത് പൂര്‍ണമായും ശരിയല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അന്ന് ട്വിങ്കിള്‍ മദ്യപിച്ചതും സല്‍മാനുമായി അടുത്തിടപഴകിയെന്നതും ശരി തന്നെ.

എന്നാല്‍ അക്ഷയും സല്‍മാനും തമ്മില്‍ വഴക്കുണ്ടായി എന്നത് ശരിയല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതേസമയം സല്‍മാനും ട്വിങ്കിളും തമ്മില്‍ അത്തരത്തിലൊരു ബന്ധവുമില്ലെന്നും ചിലര്‍ പറയുന്നു. സല്‍മാന്‍ ഖാന്‍ തനിക്ക് സഹോദരനെ പോലെയാണെന്നാണ് ട്വിങ്കിള്‍ മുമ്പ് പറഞ്ഞിട്ടുള്ളതെന്ന് ചിലര്‍ ചൂണ്ടിക്കാണിച്ചു.

സല്‍മാന്‍ ഖാനുമായി വഴക്കുണ്ടാക്കാന്‍ അക്ഷയ് കുമാര്‍ ശ്രമിക്കില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിച്ചു. അഭിനയിച്ച പതിമൂന്ന് സിനിമകളില്‍ ഭൂരിഭാഗവും പരാജയപ്പെട്ടതോടെയാണ് ട്വിങ്കിള്‍ അഭിനയം നിര്‍ത്തുന്നത്. പിന്നീട് താരം മാധ്യമ പ്രവര്‍ത്തനത്തിലേക്ക് തിരിയുകയായിരുന്നു. അധികം വൈകാതെ എഴുത്തുകാരിയായും ട്വിങ്കിള്‍ സാന്നിധ്യം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/194331/twinklekhanna-hugs-cuddles-salman-drunk-akshaykumar-beats-salman)