---
title: "#taapseepannu | നീണ്ട പത്ത് വർഷത്തെ പ്രണയം; നടി താപ്സി പന്നു വിവാഹിതയായി"
english_title: "#taapseepannu #actress #got #married #badminton #player #mathiasboe"
publisher: "moviemax.in"
canonical_url: "https://moviemax.in/news/194315/taapseepannu-actress-got-married-badminton-player-mathiasboe"
published_at: "2024-03-25T16:46:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66015d063eae2_thapsi.jpg"
keywords: []
---

# #taapseepannu | നീണ്ട പത്ത് വർഷത്തെ പ്രണയം; നടി താപ്സി പന്നു വിവാഹിതയായി

> **Lead Summary:** **നടി **താപ്‌സി പന്നു വിവാഹിതയായി. ബാഡ്മിന്റണ്‍ താരം മാതിയസ് ബോയാണ് വരന്‍. ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലാണ്. സിഖ്-ക്രിസ്ത്യന്‍ ആചാര പ്രകാരം രാജസ്ഥാനിലെ ഉദയ്പൂരിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 

## Article Content

**നടി **താപ്‌സി പന്നു വിവാഹിതയായി. ബാഡ്മിന്റണ്‍ താരം മാതിയസ് ബോയാണ് വരന്‍. ദീര്‍ഘനാളായി ഇരുവരും പ്രണയത്തിലാണ്. സിഖ്-ക്രിസ്ത്യന്‍ ആചാര പ്രകാരം രാജസ്ഥാനിലെ ഉദയ്പൂരിലായിരുന്നു വിവാഹചടങ്ങുകള്‍ നടന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. 

ഡാനിഷ് ബാഡ്മിന്റണ്‍ കോച്ച് മാതിയസ് ബോയുമായി പത്ത് വര്‍ഷത്തോളമായി പ്രണയത്തിലാണ് താപ്‌സി. ബോളിവുഡിലെ തന്റെ ആദ്യചിത്രം 'ചാഷ്‌മേ ബദ്ദൂര്‍' ചെയ്ത വര്‍ഷത്തിലാണ് മത്യാസിനെ കണ്ടുമുട്ടിയതെന്ന് താപ്‌സി വെളിപ്പെടുത്തിയിരുന്നു.

രാജ്കുമാര്‍ ഹിരാനി ഒരുക്കിയ ഡങ്കിയാണ് താപ്‌സി പന്നു നായികയായെത്തിയ ഒടുവിലത്തെ ചിത്രം. ഷാരൂഖ് ഖാന്‍ നായകനായെത്തിയ ചിത്രം ബോക്‌സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/194315/taapseepannu-actress-got-married-badminton-player-mathiasboe)