---
title: "#shraddhakapoor | രാഹുല്‍ മോദിയുമായി ശ്രദ്ധ പ്രണയത്തില്‍?; മാലയുടെ ലോക്കറ്റിലെ രഹസ്യം കണ്ടുപിടിച്ച് ആരാധകര്‍"
english_title: "#shraddhakapoor #confirm #relationship #rahulmody #fans #point #her #pendant"
publisher: "moviemax.in"
canonical_url: "https://moviemax.in/news/194220/shraddhakapoor-confirm-relationship-rahulmody-fans-point-her-pendant"
published_at: "2024-03-25T11:50:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660117f471cb1_sradda.jpg"
keywords: []
---

# #shraddhakapoor | രാഹുല്‍ മോദിയുമായി ശ്രദ്ധ പ്രണയത്തില്‍?; മാലയുടെ ലോക്കറ്റിലെ രഹസ്യം കണ്ടുപിടിച്ച് ആരാധകര്‍

> **Lead Summary:** **ബോളി**വുഡ് നടി ശ്രദ്ധ കപൂറും തിരക്കഥാകൃത്ത് രാഹുല്‍ മോദിയും തമ്മില്‍ പ്രണയത്തിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ കുറച്ച് ദിവസം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

## Article Content

**ബോളി**വുഡ് നടി ശ്രദ്ധ കപൂറും തിരക്കഥാകൃത്ത് രാഹുല്‍ മോദിയും തമ്മില്‍ പ്രണയത്തിലാണെന്ന് ദേശീയ മാധ്യമങ്ങള്‍ കുറച്ച് ദിവസം മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും പ്രീ വെഡ്ഡിങ് ആഘോഷങ്ങള്‍ക്ക് ജാംനഗറില്‍ ഇരുവരും ഒരുമിച്ചാണെത്തിയത്. നടന്‍ ആദിത്യ റോയ് കപൂറിന് രാഹുലിനെ ശ്രദ്ധ പരിചയപ്പെടുത്തിക്കൊടുക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഇപ്പോഴിതാ ശ്രദ്ധയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഒഴിവുദിവസമായ ഞായറാഴ്ച്ച മടി പിടിച്ചിരിക്കാനുള്ളതാണ് എന്ന തരത്തിലാണ് ശ്രദ്ധ ഈ പോസ്റ്റ് പങ്കുവെച്ചത്. ഒപ്പം പര്‍പ്പ്ള്‍ നൈറ്റ് സ്യൂട്ടിലുള്ള തന്റെ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തു. 

ഈ ചിത്രങ്ങളില്‍ താരം ധരിച്ചിരിക്കുന്ന മാലയുടെ ലോക്കറ്റ് 'R' എന്ന അക്ഷരമാണ്. ഇത് രാഹുല്‍ മോദിയുടെ പേരിന്റെ ആദ്യത്തെ അക്ഷരമാണെന്നും ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നും ആരാധകര്‍ ഈ പോസ്റ്റിന് താഴെ കുറിച്ചിട്ടുണ്ട്. എന്നാല്‍ ഇരുവരും ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.

### Related Links & Sources
- [Original Story Source](https://moviemax.in/news/194220/shraddhakapoor-confirm-relationship-rahulmody-fans-point-her-pendant)