#TwinkleKhanna | ഭർത്താവ് പ്രിയങ്കയിൽ മയങ്ങി; നിയന്ത്രിക്കാനാവുന്നില്ല, നടിയെ തല്ലാൻ വന്ന ട്വിങ്കിൾ ഖന്ന; അന്ന് ന‌ടന്നത്

#TwinkleKhanna | ഭർത്താവ് പ്രിയങ്കയിൽ മയങ്ങി; നിയന്ത്രിക്കാനാവുന്നില്ല, നടിയെ തല്ലാൻ വന്ന ട്വിങ്കിൾ ഖന്ന; അന്ന് ന‌ടന്നത്
Mar 24, 2024 04:39 PM | By Kavya N

ബോളിവുഡിൽ നിന്നും ഹോളിവുഡിലെത്തി വിജയം കൈവരിക്കാൻ കഴിഞ്ഞ നടിയാണ് പ്രിയങ്ക ചോപ്ര. ഹിന്ദി സിനിമാ രം​ഗത്തെ മുൻനിര താരമായി നിലനിൽക്കെയാണ് പ്രിയങ്ക ഹോളിവുഡിലേക്ക് ശ്രദ്ധ തിരിക്കുന്നത്. ഹോളിവുഡിലെ ശ്രദ്ധേയ താരമായി മാറാൻ പ്രിയങ്കയ്ക്ക് കഴിഞ്ഞു. ഇതിനിടെ ബോളിവുഡിൽ നിന്നും പ്രിയങ്ക അകന്നു. പ്രിയങ്ക ചോപ്ര ബോളിവുഡ് വിട്ടതിനെക്കുറിച്ച് സിനിമാ രം​ഗത്ത് പല അഭ്യൂഹങ്ങളും വന്നു. ചിലർ തന്നെ ഒതുക്കാൻ ശ്രമിച്ചിരുന്നെന്ന് പ്രിയങ്ക ചോപ്ര അടുത്തിടെ തുറന്ന് പറയുകയുണ്ടായി. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ നടി വിശദീകരിച്ചില്ല.

റിപ്പോർട്ടുകൾ പ്രകാരം ബോളിവുഡിലെ സൂപ്പർ താരങ്ങളുടെ ഭാര്യമാരുടെ കണ്ണിലെ കരടായിരുന്നു പ്രിയങ്ക ചോപ്ര. ചെറുപ്പത്തിന്റെ ആവേശത്തിൽ വിവാഹിതരായ നടൻമാരുമായി ബന്ധം വെക്കാൻ പ്രിയങ്ക അന്ന് മടിച്ചില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ ആദ്യം ഉയർന്ന് വന്ന പേരാണ് നടൻ അക്ഷയ് കുമാറിന്റെത് . പ്രിയങ്കയുടെ തു‌ടക്കകാലത്ത് അക്ഷയ് കുമാറിന്റെ സിനിമകളിൽ നായികയായി പ്രിയങ്ക ചോപ്ര അഭിനയിച്ചിട്ടുണ്ട്. അക്ഷയ് നടി ട്വിങ്കിൾ ഖന്നയ്ക്കൊപ്പം വിവാഹം ജീവിതം നയിക്കാൻ തുടങ്ങിയിട്ട് അന്ന് അധികം വർഷങ്ങളായിട്ടില്ല.

പ്രിയങ്ക ചോപ്രയെയും അക്ഷയ് കുമാറിനെയും കുറിച്ച് ​ഗോസിപ്പുകൾ വരാൻ തുടങ്ങിയപ്പോൾ ട്വിങ്കിൾ ഖന്ന ആദ്യം കാര്യമാക്കിയില്ല. എന്നാൽ പിന്നീട് സാഹചര്യത്തിന്റെ ​ഗൗരവം ട്വിങ്കിൾ മനസിലാക്കി. പ്രിയങ്ക ചോപ്രയുമായി ഭർത്താവ് അടുക്കുന്നെന്ന് തോന്നിയതോടെ നടിയിൽ നിന്നും അകലം പാലിക്കാൻ ട്വിങ്കിൾ ഖന്ന ആവശ്യപ്പെട്ടു. എന്നാൽ അക്ഷയ് കുമാർ ഇതിന് തയ്യാറായില്ല. പ്രിയങ്ക ചോപ്രയെ ഫോണിൽ വിളിച്ചും ട്വിങ്കിൾ ഖന്ന മുന്നറിയിപ്പ് നൽകി. രോഷാകൂലയായ ട്വിങ്കിൾ ഖന്ന പ്രിയങ്ക ചോപ്രയെ നേരിട്ട് കാണാൻ അക്ഷയും പ്രിയങ്കയും അഭിനയിക്കുന്ന വക്ത് ദ റേസ് എ​ഗെയ്ൻസ്റ്റ് ടൈം എന്ന സിനിമയുടെ സെറ്റിലെത്തി.

പ്രിയങ്ക ചോപ്രയുടെ മുഖത്തടിക്കാൻ തയ്യാറായാണ് ട്വിങ്കിൾ അന്ന് സെറ്റിലെത്തിയതെന്നാണ് ബോളിവുഡിലുണ്ടായ സംസാരം. എന്നാൽ പ്രിയങ്ക ചോപ്ര അപ്പോൾ സെറ്റിലുണ്ടായിരുന്നില്ല. അക്ഷയ് കുമാർ ഭാര്യയെ പറഞ്ഞ് സമാധാനിപ്പിച്ച് തിരിച്ചയക്കുകയും ചെയ്തു. പ്രിയങ്ക ചോപ്രയ്ക്കൊപ്പം അഭിനയിക്കില്ലെന്ന് അക്ഷയ് കുമാർ ഭാര്യ ട്വിങ്കിളിന് ഉറപ്പ് കൊടുത്തതായും അന്ന് റിപ്പോർട്ടുകൾ വന്നു. നടൻ ഷാരൂഖ് ഖാന്റെ ഭാര്യ ​ഗൗരി ഖാനും ഒരു ഘട്ടത്തിൽ പ്രിയങ്ക ചോപ്രയ്ക്കെതിരെ തിരിഞ്ഞുട്ടുണ്ടെന്നാണ് ബോളിവുഡിലെ സംസാരം. പ്രിയങ്കയ്ക്കൊപ്പം അഭിനയിക്കരുതെന്ന് ഷാരൂഖിന് ​ഗൗരി മുന്നറിയിപ്പ് നൽകിയെന്നും വാർത്തകൾ വന്നു. ​ഗോസിപ്പുകളൊന്നും പ്രിയങ്കയെ ബാധിച്ചില്ല. പോപ് ​ഗായകൻ നിക് ജോനാസിനൊപ്പം സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് പ്രിയങ്ക ചോപ്രയിപ്പോൾ

#Husband #smitten #Priyanka #Uncontrollable #TwinkleKhanna #beat #actress

Next TV

Related Stories
 #MrinalThakur|തന്‍റെ അണ്ഡം ശീതികരിച്ച് സൂക്ഷിക്കാന്‍ ആലോചിക്കുന്നു: മൃണാൽ താക്കൂര്‍

May 4, 2024 09:03 AM

#MrinalThakur|തന്‍റെ അണ്ഡം ശീതികരിച്ച് സൂക്ഷിക്കാന്‍ ആലോചിക്കുന്നു: മൃണാൽ താക്കൂര്‍

ഹ്യൂമൻസ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭാവിയിലേക്ക് വേണ്ടി നടത്തുന്ന കാര്യങ്ങള്‍ ഇപ്പോഴത്തെ നാഷണല്‍ ക്രഷ് എന്ന് വിളിക്കപ്പെടുന്ന നടി...

Read More >>
#SalmanKhan | സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

May 2, 2024 12:40 PM

#SalmanKhan | സൽമാൻ ഖാന്‍റെ വസതിക്ക് നേരെ വെടിയുതിർത്ത കേസിലെ പ്രതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

ആക്രമണത്തിന് പിന്നിൽ ഗുണ്ടാ തലവൻ ലോറൻസ് ബിഷ്ണോയ് സംഘമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രിൽ 14നാണ് സൽമാൻ ഖാന്‍റെ വസതിക്ക് നേരെ...

Read More >>
#SalmanKhan | സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്: കേസിലെ പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

May 1, 2024 03:51 PM

#SalmanKhan | സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്: കേസിലെ പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍ ആത്മഹത്യ ചെയ്തു

നിലവില്‍ വൈ പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന വ്യക്തിയാണ് സല്‍മാന്‍ഖാന്‍. വെടിവെപ്പിന് പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘമെന്ന് മുംബൈ പോലീസ്...

Read More >>
#tv5murthy | ശ്രീ റെഡ്ഡിയുടെ വസ്ത്രം അഴിച്ച് സമരം, പണം നല്‍കി ചെയ്യിച്ചതോ?; മറുപടിയുമായി ടിവി 5 മൂര്‍ത്തി

May 1, 2024 12:22 PM

#tv5murthy | ശ്രീ റെഡ്ഡിയുടെ വസ്ത്രം അഴിച്ച് സമരം, പണം നല്‍കി ചെയ്യിച്ചതോ?; മറുപടിയുമായി ടിവി 5 മൂര്‍ത്തി

എന്നാല്‍ അന്ന് ഈ പ്രതിഷേധത്തിന് പിന്നില്‍ ടിവി 5 മാധ്യമപ്രവര്‍ത്തകനായ മൂര്‍ത്തിയാണെന്ന് വ്യാപകമായ ആരോപണം...

Read More >>
#amritapandey | വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ നിഗൂഢത; നടി അമൃത പാണ്ഡെ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം

Apr 30, 2024 12:07 PM

#amritapandey | വാട്ട്‌സ്ആപ്പ് സ്റ്റാറ്റസിൽ നിഗൂഢത; നടി അമൃത പാണ്ഡെ ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് അന്വേഷണം

ഭഗൽപൂരിലെ അപ്പാർട്ടുമെൻ്റിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ...

Read More >>
#amritapandey |നടി അമൃതാ പാണ്ഡേ വീട്ടിൽ മരിച്ച നിലയിൽ, ചർച്ചയായി ഒടുവിലത്തെ വാട്‌സാപ്പ്‌ സ്റ്റാറ്റസ്

Apr 30, 2024 07:37 AM

#amritapandey |നടി അമൃതാ പാണ്ഡേ വീട്ടിൽ മരിച്ച നിലയിൽ, ചർച്ചയായി ഒടുവിലത്തെ വാട്‌സാപ്പ്‌ സ്റ്റാറ്റസ്

ഉടനടി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അമൃതാ പാണ്ഡേയുടെ മരണത്തിൽ ജോ​ഗ്സർ പോലീസ് അന്വേഷണം നടത്തി...

Read More >>
Top Stories