#viral | ഓൺലൈനിൽ ശവസംസ്കാരം, പക്ഷേ ലൈവിൽ യുവതിയുടെ കുളിസീൻ; കണ്ടത് അനേകങ്ങള്‍

#viral |  ഓൺലൈനിൽ ശവസംസ്കാരം, പക്ഷേ ലൈവിൽ യുവതിയുടെ കുളിസീൻ; കണ്ടത് അനേകങ്ങള്‍
Mar 24, 2024 02:23 PM | By Athira V

കൊവിഡ് മഹാമാരി ലോകത്തെയാകെ പിടിച്ചുലച്ചതോടെയാണ് ഓൺലൈനിലൂടെ മീറ്റിം​ഗുകളും മറ്റും വച്ചുതുടങ്ങിയത്. പിന്നെപ്പിന്നെ അതങ്ങ് ശീലമായി. മിക്കവാറും മീറ്റിം​ഗുകൾ ഓൺലൈനിലാവാം എന്ന അവസ്ഥ വന്നു. എന്തിന് കല്ല്യാണം വരെ ഓൺലൈനിൽ കൂടുന്നവരുണ്ട്. എന്നാൽ, ഈ യുവതിക്ക് സംഭവിച്ചതുപോലെ ഒരു അമളി ലോകത്ത് ഒരാൾക്കും സംഭവിക്കല്ലേ എന്ന് നമ്മൾ ആ​ഗ്രഹിച്ചുപോകും. കാരണം എന്താണെന്നോ?

സൂമിലൂടെ ഓൺലൈനായി ഒരു ശവസംസ്കാരചടങ്ങിൽ പങ്കെടുത്തു കൊണ്ടിരിക്കുകയായിരുന്നു ഈ യുവതി. എന്നാൽ, അറിയാതെ ക്യാമറ ഓണായിപ്പോയി. അപ്പോൾ യുവതിയാവട്ടെ കുളിച്ചു കൊണ്ടിരിക്കുകയായിരുന്നു. മീറ്റിം​ഗിൽ പങ്കെടുത്തുകൊണ്ടിരുന്നവരെല്ലാം തന്നെ യുവതിയുടെ കുളിസീൻ കാണുകയും ചെയ്തു.

യുകെയിലാണ് സംഭവം നടന്നത്. കാൻസർ ബാധിച്ച് മരിച്ച ഒരാളുടെ ശവസംസ്കാരചടങ്ങിന് എത്താൻ പറ്റാത്തവർക്ക് വേണ്ടിയാണ് സൂമിലൂടെ കോളും അറേഞ്ച് ചെയ്തത്. യുവതിയുടെ വീഡിയോ ഓഫായിരുന്നു. എന്നാൽ, അറിയാതെ വീഡിയോ എങ്ങനെയോ ഓണായിപ്പോവുകയായിരുന്നു.

യുവതിയാവട്ടെ ഈ സമയം കുളിക്കുകയും ചെയ്യുകയായിരുന്നു. സൂമിലുണ്ടായിരുന്നവരിൽ ഭൂരിഭാ​ഗം പേരും ലൈവായി യുവതി കുളിക്കുന്നത് കണ്ടു എന്നാണ് പറയുന്നത്. അധികം വൈകാതെ തന്നെ ഇതിന്റെ ചിത്രങ്ങളും വീഡിയോകളും വാട്ട്സാപ്പിലൂടെ ഷെയർ ചെയ്യപ്പെട്ടു എന്നും പറയുന്നു.

ബിസിനസുകാരിയായ ഒരു യുവതിക്കാണ് ഈ അബദ്ധം പറ്റിയത്. നോർത്ത് ലണ്ടനിലെ ബാർനെറ്റിലെ ഒരു പള്ളിയിലായിരുന്നു ശവസംസ്കാര ചടങ്ങുകൾ നടന്നത്. എന്നാൽ, ഇത് ആദ്യമായിട്ടല്ല ഒരാൾക്ക് ഇത്തരത്തിൽ അബദ്ധം പറ്റുന്നത്.

നേരത്തെ 2021 ഏപ്രിലിൽ, കനേഡിയൻ പാർലമെൻ്റിലെ മുൻ അംഗമായ വില്യം ആമോസ് തൻ്റെ പാർലമെൻ്റ് അം​ഗങ്ങളുടെ സ്ക്രീനുകളിൽ ന​ഗ്നനായി പ്രത്യക്ഷപ്പെട്ട സംഭവവും ഉണ്ടായിട്ടുണ്ട്.

എന്നാൽ, പിന്നീട് ഇയാൾ മാപ്പ് പറയുകയും ചെയ്തു. ജോ​ഗിം​ഗിന് പോയി വന്ന ശേഷം വസ്ത്രം മാറുമ്പോൾ അറിയാതെ ക്യാമറ ഓണായിപ്പോയതാണ് എന്നും സംഭവിച്ചതിൽ മാപ്പ് പറയുന്നു എന്നുമാണ് ആമോസ് പറഞ്ഞത്.

#funeral #attending #zoom #woman #showering #accidentally #camera

Next TV

Related Stories
#viral | രണ്ട് എ പ്ലസ് മാത്രം, എങ്കിലും മകനെ നെഞ്ചോട് ചേർത്തുപിടിക്കുന്നു, നെറുകിൽ ഉമ്മ വെക്കുന്നു'; പിതാവിന്റെ പോസ്റ്റ്

May 9, 2024 08:33 AM

#viral | രണ്ട് എ പ്ലസ് മാത്രം, എങ്കിലും മകനെ നെഞ്ചോട് ചേർത്തുപിടിക്കുന്നു, നെറുകിൽ ഉമ്മ വെക്കുന്നു'; പിതാവിന്റെ പോസ്റ്റ്

ജീവിതത്തിലെ യഥാർത്ഥ പരീക്ഷകൾ വരാനിരിക്കുന്നതേയുള്ളൂ, ഹാഷിമേ എന്ന് ഞാനവനോടു ഉറക്കെ പറയുന്നു. ഒപ്പം ഫുൾ എ പ്ലസ് നേടിയ അവൻ്റെ കൂട്ടുകാരെയും മറ്റു...

Read More >>
#viral | തിങ്കളാഴ്ചകളിൽ ചുളിവുകളുള്ള വസ്ത്രം ധരിക്കണം; ജീവനക്കാർക്ക് നിർദേശവുമായി സിഎസ്‌ഐആർ, കാരണമിതാണ്

May 7, 2024 07:29 PM

#viral | തിങ്കളാഴ്ചകളിൽ ചുളിവുകളുള്ള വസ്ത്രം ധരിക്കണം; ജീവനക്കാർക്ക് നിർദേശവുമായി സിഎസ്‌ഐആർ, കാരണമിതാണ്

എന്നാൽ ചുളിവുകളുള്ള വസ്ത്രങ്ങൾ ധരിക്കാൻ ഒരു ദിവസം നിങ്ങളുടെ കമ്പനി തിരഞ്ഞെടുത്താൽ എങ്ങനെയുണ്ടാകും?...

Read More >>
#viral | 'ശ്ശോ നിന്റൊരു ബുദ്ധി', യുവാവ് ഇസ്തിരിയിടുന്നത് എങ്ങനെയെന്ന് കണ്ടോ? വൈറലായി വീഡിയോ

May 7, 2024 11:45 AM

#viral | 'ശ്ശോ നിന്റൊരു ബുദ്ധി', യുവാവ് ഇസ്തിരിയിടുന്നത് എങ്ങനെയെന്ന് കണ്ടോ? വൈറലായി വീഡിയോ

ആദ്യം ഒരു ഭാ​ഗം ഇസ്തിരിയിട്ട ശേഷം മറുഭാ​ഗവും ഇസ്തിരിയിടുന്നതും...

Read More >>
#viral | നല്ല 'ഹൃദയമുള്ള' കള്ളൻ; കാർ മോഷ്ടിച്ചു, ആരുമറിയാതെ ചിതാഭസ്മം തിരികെ വച്ചു, സംഭവമിങ്ങനെ!

May 6, 2024 03:41 PM

#viral | നല്ല 'ഹൃദയമുള്ള' കള്ളൻ; കാർ മോഷ്ടിച്ചു, ആരുമറിയാതെ ചിതാഭസ്മം തിരികെ വച്ചു, സംഭവമിങ്ങനെ!

ലാറിയുടെ വിലയേറിയ 2023 ലിമിറ്റഡ് എഡിഷൻ ഡോഡ്ജ് ചാർജർ എസ്ആർടി ഹെൽകാറ്റ് റെഡെയെ ജയിൽ ബ്രേക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മോഷണം...

Read More >>
#viral | രണ്ട് കൊല്ലം മുമ്പ് കാണാതായ സ്ത്രീയെവിടെ? ​ഗൂ​ഗിൾ സ്ട്രീറ്റ് വ്യൂ തുണച്ചു, അവസാനിപ്പിച്ച കേസിൽ അന്വേഷണം, ഒടുവിൽ സംഭവിച്ചത്!

May 6, 2024 03:29 PM

#viral | രണ്ട് കൊല്ലം മുമ്പ് കാണാതായ സ്ത്രീയെവിടെ? ​ഗൂ​ഗിൾ സ്ട്രീറ്റ് വ്യൂ തുണച്ചു, അവസാനിപ്പിച്ച കേസിൽ അന്വേഷണം, ഒടുവിൽ സംഭവിച്ചത്!

ഭർത്താവ് തുണി അലക്കുന്നതിനിടയിലായിരുന്നു പോളെറ്റ് ഇറങ്ങിപ്പോയത്. ഉച്ച കഴിഞ്ഞാണ് പോളെറ്റിനെ കാണാനില്ല എന്ന കാര്യം ഭർത്താവ്...

Read More >>
Top Stories