#viral | പെണ്‍കുട്ടി വക കാമുകന് പാലഭിഷേകവും പൂജയും, അതും വീഡിയോ കോളില്‍; വീഡിയോ വൈറല്‍

#viral | പെണ്‍കുട്ടി വക കാമുകന് പാലഭിഷേകവും പൂജയും, അതും വീഡിയോ കോളില്‍; വീഡിയോ വൈറല്‍
Mar 24, 2024 01:00 PM | By Athira V

ഉത്തരേന്ത്യയില്‍ ഏറെ പ്രാധാന്യമുള്ള ഒരു ആഘോഷമാണ് കര്‍വ ചൌത്ത്. ശിവരാത്രി ദിവസം ഭര്‍ത്താവിന്‍റെ ദീര്‍ഘായുസിന് വേണ്ടി ഭാര്യമാര്‍ നടത്തുന്ന പ്രാര്‍ത്ഥനാ ചടങ്ങാണ് കർവ ചൌത്ത്. അവിവാഹിതരായ സ്ത്രീകളാണെങ്കില്‍ നല്ല ഭര്‍ത്താവിനെ വരനായി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.

ഉത്തരേന്ത്യയിലെ ഹിന്ദു വിശ്വാസികളായ സ്ത്രീകള്‍ ഈ പ്രത്യേക ദിവസം ഉപവസിച്ച് ആചാരപരമായ ചടങ്ങുകളോടെയാണ് പ്രാര്‍ത്ഥന നടത്തുന്നത്. കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിച്ച ഒരു വീഡിയോ, സാങ്കേതിക വിദ്യാകാലത്തെ കർവ ആചാരത്തെ വെളിപ്പെടുത്തി. പുതിയ ആരാധനാരീതി കണ്ട സാമൂഹിക മാധ്യമ ഉപയോക്താക്കളും ഞെട്ടി.

https://www.instagram.com/reel/C4S3lK0xaFk/?utm_source=ig_web_copy_link

happy___girl__rinku എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവ്, 'ക്രേസി ശിവ എന്‍റെതാണ്' എന്ന് ബംഗാളി ഭാഷയില്‍ ഒരു കുറിപ്പോട് കൂടിയാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം പത്ത് ലക്ഷത്തിലേറെ പേര്‍ ലൈക്ക് ചെയ്തപ്പോള്‍, ഏതാണ്ട് മൂന്ന് കോടിക്കടുത്ത് ആളുകള്‍ കണ്ട് കഴിഞ്ഞു.

വീഡിയോയില്‍ വീടിന് അകത്ത് ഒരു പ്ലാസ്റ്റിക് കസേരയില്‍ വച്ച ഒരു മൊബൈല്‍ ഫോണില്‍ ഒരു യുവാവ് വീഡിയോ കോളിലാണ്. സാരി ഉടുത്ത ഒരു ചെറിയ പെണ്‍കുട്ടി ഈ മൊബൈല്‍ ഫോണിന് മുകളില്‍ പൂക്കള്‍ അര്‍പ്പിച്ചും പാലഭിഷേകം നടത്തിയും പ്രദക്ഷിണം വയ്ക്കുന്നു.

പിന്നാലെ മൊബൈലിന് മുന്നില്‍ പെണ്‍കുട്ടി നമസ്കരിക്കുമ്പോള്‍ വീഡിയോ അവസാനിക്കുന്നു. വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ലെങ്കിലും ബംഗാളി ഭാഷയിലാണ് കുറിപ്പ്.

വീഡിയോ വൈറലായതിന് പിന്നാലെ കളിയാക്കലുകളുമായി സാമൂഹിക മാധ്യമ ഉപയോക്താക്കളെത്തി. ഒരു കാഴ്ചക്കാരി, 'എവിടെ മലയാളി. ഇത് കണ്ട് ചിരിക്കുന്നില്ലേ' എന്നായിരുന്നു കുറിച്ചത്. ചിലര്‍ പെണ്‍കുട്ടിയ 'പാപ്പയുടെ മാലാഖ' എന്ന് വിശേഷിപ്പിച്ചു. ഫോണ്‍ വാട്ടര്‍ പ്രൂഫാണോയെന്ന് ചോദിച്ചവരും കുറവല്ല.

മറ്റ് ചിലര്‍ തമാശയായി 'മില്‍ക്ക് പ്രൂഫ്' എന്ന് കളിയാക്കി. മൊബൈലില്‍ പാല്‍ ഒഴിച്ചാല്‍ മൊബൈല്‍ കേടാകില്ലേയെന്ന് ചോദിച്ചവരും കുറവല്ല. യുവതിയുടെ കാമുകനോ ഭര്‍ത്താവോ ആണ് വീഡിയോയില്‍ ഉള്ളത്. വിദൂര സ്ഥലത്തുള്ള പ്രിയപ്പെട്ടവന് വേണ്ടി അവള്‍ ചെയ്തതതില്‍ എന്താണ് തെറ്റെന്ന് ചോദിക്കുന്ന കാഴ്ചക്കാരും കുറവല്ല.

#video #girl #worships #boyfriend #who #called #her #video #call #goes #viral

Next TV

Related Stories
#viral | 49 കാരനായ കാമുകന്‍ രാജ്യാന്തര ജ്വല്ലറി കള്ളന്‍; പക്ഷേ, കാമുകി അറിഞ്ഞത് അറസ്റ്റ് നടന്നപ്പോള്‍, പിന്നെ സംഭവിച്ചത്!

May 9, 2024 04:37 PM

#viral | 49 കാരനായ കാമുകന്‍ രാജ്യാന്തര ജ്വല്ലറി കള്ളന്‍; പക്ഷേ, കാമുകി അറിഞ്ഞത് അറസ്റ്റ് നടന്നപ്പോള്‍, പിന്നെ സംഭവിച്ചത്!

കഴിഞ്ഞ ജനുവരിയില്‍ ലോസ് ഏഞ്ചല്‍സിലേക്കുള്ള യാത്രയ്ക്കിടെയാണ് വാനിനെ കണ്ടുമുട്ടിയതെന്ന് പേര് വെളിപ്പെടുത്താത്ത യുവതി പറഞ്ഞതായി മാധ്യമങ്ങള്‍...

Read More >>
#viral | ഭര്‍ത്താവ് ജോയന്‍റ് അക്കൌണ്ടില്‍ നിന്നും വിവാഹ മോതിരം വാങ്ങിയെന്ന് ഭാര്യയുടെ കുറിപ്പ്, പിന്നെ സംഭവിച്ചത്!

May 9, 2024 12:55 PM

#viral | ഭര്‍ത്താവ് ജോയന്‍റ് അക്കൌണ്ടില്‍ നിന്നും വിവാഹ മോതിരം വാങ്ങിയെന്ന് ഭാര്യയുടെ കുറിപ്പ്, പിന്നെ സംഭവിച്ചത്!

പരസ്പര ബന്ധം വളര്‍ത്തേണ്ടതെങ്ങനെയാണെന്നും ഭാര്യയും ഭര്‍ത്താവും ആയിരിക്കെ ഏങ്ങനെ പരസ്പര ബഹുമാനത്തോടെ വ്യക്തിയായി കാണാമെന്നും അവര്‍ റെഡ്ഡിറ്റ്...

Read More >>
#viral | രണ്ട് എ പ്ലസ് മാത്രം, എങ്കിലും മകനെ നെഞ്ചോട് ചേർത്തുപിടിക്കുന്നു, നെറുകിൽ ഉമ്മ വെക്കുന്നു'; പിതാവിന്റെ പോസ്റ്റ്

May 9, 2024 08:33 AM

#viral | രണ്ട് എ പ്ലസ് മാത്രം, എങ്കിലും മകനെ നെഞ്ചോട് ചേർത്തുപിടിക്കുന്നു, നെറുകിൽ ഉമ്മ വെക്കുന്നു'; പിതാവിന്റെ പോസ്റ്റ്

ജീവിതത്തിലെ യഥാർത്ഥ പരീക്ഷകൾ വരാനിരിക്കുന്നതേയുള്ളൂ, ഹാഷിമേ എന്ന് ഞാനവനോടു ഉറക്കെ പറയുന്നു. ഒപ്പം ഫുൾ എ പ്ലസ് നേടിയ അവൻ്റെ കൂട്ടുകാരെയും മറ്റു...

Read More >>
#viral | തിങ്കളാഴ്ചകളിൽ ചുളിവുകളുള്ള വസ്ത്രം ധരിക്കണം; ജീവനക്കാർക്ക് നിർദേശവുമായി സിഎസ്‌ഐആർ, കാരണമിതാണ്

May 7, 2024 07:29 PM

#viral | തിങ്കളാഴ്ചകളിൽ ചുളിവുകളുള്ള വസ്ത്രം ധരിക്കണം; ജീവനക്കാർക്ക് നിർദേശവുമായി സിഎസ്‌ഐആർ, കാരണമിതാണ്

എന്നാൽ ചുളിവുകളുള്ള വസ്ത്രങ്ങൾ ധരിക്കാൻ ഒരു ദിവസം നിങ്ങളുടെ കമ്പനി തിരഞ്ഞെടുത്താൽ എങ്ങനെയുണ്ടാകും?...

Read More >>
Top Stories