#viral | കഠിനമായ വയറുവേദന; യുവാവിനെ സ്‌കാൻ ചെയ്ത ഡോക്ടർമാർ ഞെട്ടി, വയറ്റിൽ ജീവനുള്ള ഈൽ!

#viral | കഠിനമായ വയറുവേദന; യുവാവിനെ സ്‌കാൻ ചെയ്ത ഡോക്ടർമാർ ഞെട്ടി, വയറ്റിൽ ജീവനുള്ള ഈൽ!
Mar 24, 2024 11:20 AM | By Aparna NV

(moviemax.in) വിയറ്റ്‌നാമിലെ വടക്കൻ ക്വാങ് നിൻ പ്രവിശ്യയിലെ 34 കാരനായ യുവാവ് കടുത്ത വയറുവേദനയുമായാണ് ആശുപത്രിയിലെത്തിയത്. ഹായ് ഹാ ജില്ലാ മെഡിക്കൽ സെന്ററിലെ ഡോക്ടർമാർ ഇയാളെ പരിശോധിക്കുകയും എക്‌സറേയും സ്‌കാനിങ്ങും നടത്തുകയും ചെയ്തു.

പരിശോധനയിൽ അടിവയറിൽ എന്തോ ഒരു വസ്തു കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. ഇത് മൂലം 'പെരിടോണിറ്റിസ്' എന്ന അണുബാധ ഉണ്ടാകുകയും ചെയ്തിരിക്കുന്നു. അതാണ് വയറുവേദനക്ക് കാരണം.തുടർന്ന് ഉടൻ തന്നെ യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു.

ശസ്ത്രക്രിയ ചെയ്തപ്പോഴാണ് ഡോക്ടർമാർ ശരിക്കും ഞെട്ടിയത്. ഏകദേശം 30 സെന്റീമീറ്റർ നീളമുള്ള ജീവനുള്ള ഈൽ (ആരല്‍) അയാളുടെ വയറിനുള്ളിൽ ഡോക്ടർമാർ കണ്ടെത്തി.

മലദ്വാരത്തിലൂടെയാണ് ഈൽ യുവാവിന്റെ ശരീരത്തിലേക്ക് എത്തിയതെന്നാണ് സംശയിക്കുന്നത്. ഈൽ മലാശയത്തിലൂടെ പ്രവേശിച്ച് വൻകുടലിലെത്തുകയും അവിടെ സുഷിരമുണ്ടാക്കുകയും ചെയ്തു. ഡോക്ടർമാർ ഈലിനെയും കുടലിന്റെ ഒരു ഭാഗവും നീക്കം ചെയ്തതായി 'ദി ന്യൂസ് ഔട്ട്‌ലെറ്റ്' റിപ്പോർട്ട് ചെയ്യുന്നു.

വയറ്റിൽ നിന്ന് നീക്കം ചെയ്ത ഈലിന് ജീവനുണ്ടായിരുന്നു എന്നതും ഡോക്ടർമാരെ അതിശയപ്പെടുത്തുന്നു. ഈലിനെ ജീവനോടെ തന്നെയാണ് വയറ്റിൽ നിന്ന് നീക്കം ചെയ്തത്.

ശസ്ത്രക്രിയ വിജയമായിരുന്നുവെന്നും യുവാവ് സുഖം പ്രാപിച്ച് വരികയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ഇതൊരു അസാധാരണ സംഭവമാണെന്ന് ഡോ. ഫാം മാൻ ഹംഗ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

#abdominalpain #doctors #scanned #youngman #eel #stomach #Vietnam

Next TV

Related Stories
#viral | രണ്ട് എ പ്ലസ് മാത്രം, എങ്കിലും മകനെ നെഞ്ചോട് ചേർത്തുപിടിക്കുന്നു, നെറുകിൽ ഉമ്മ വെക്കുന്നു'; പിതാവിന്റെ പോസ്റ്റ്

May 9, 2024 08:33 AM

#viral | രണ്ട് എ പ്ലസ് മാത്രം, എങ്കിലും മകനെ നെഞ്ചോട് ചേർത്തുപിടിക്കുന്നു, നെറുകിൽ ഉമ്മ വെക്കുന്നു'; പിതാവിന്റെ പോസ്റ്റ്

ജീവിതത്തിലെ യഥാർത്ഥ പരീക്ഷകൾ വരാനിരിക്കുന്നതേയുള്ളൂ, ഹാഷിമേ എന്ന് ഞാനവനോടു ഉറക്കെ പറയുന്നു. ഒപ്പം ഫുൾ എ പ്ലസ് നേടിയ അവൻ്റെ കൂട്ടുകാരെയും മറ്റു...

Read More >>
#viral | തിങ്കളാഴ്ചകളിൽ ചുളിവുകളുള്ള വസ്ത്രം ധരിക്കണം; ജീവനക്കാർക്ക് നിർദേശവുമായി സിഎസ്‌ഐആർ, കാരണമിതാണ്

May 7, 2024 07:29 PM

#viral | തിങ്കളാഴ്ചകളിൽ ചുളിവുകളുള്ള വസ്ത്രം ധരിക്കണം; ജീവനക്കാർക്ക് നിർദേശവുമായി സിഎസ്‌ഐആർ, കാരണമിതാണ്

എന്നാൽ ചുളിവുകളുള്ള വസ്ത്രങ്ങൾ ധരിക്കാൻ ഒരു ദിവസം നിങ്ങളുടെ കമ്പനി തിരഞ്ഞെടുത്താൽ എങ്ങനെയുണ്ടാകും?...

Read More >>
#viral | 'ശ്ശോ നിന്റൊരു ബുദ്ധി', യുവാവ് ഇസ്തിരിയിടുന്നത് എങ്ങനെയെന്ന് കണ്ടോ? വൈറലായി വീഡിയോ

May 7, 2024 11:45 AM

#viral | 'ശ്ശോ നിന്റൊരു ബുദ്ധി', യുവാവ് ഇസ്തിരിയിടുന്നത് എങ്ങനെയെന്ന് കണ്ടോ? വൈറലായി വീഡിയോ

ആദ്യം ഒരു ഭാ​ഗം ഇസ്തിരിയിട്ട ശേഷം മറുഭാ​ഗവും ഇസ്തിരിയിടുന്നതും...

Read More >>
#viral | നല്ല 'ഹൃദയമുള്ള' കള്ളൻ; കാർ മോഷ്ടിച്ചു, ആരുമറിയാതെ ചിതാഭസ്മം തിരികെ വച്ചു, സംഭവമിങ്ങനെ!

May 6, 2024 03:41 PM

#viral | നല്ല 'ഹൃദയമുള്ള' കള്ളൻ; കാർ മോഷ്ടിച്ചു, ആരുമറിയാതെ ചിതാഭസ്മം തിരികെ വച്ചു, സംഭവമിങ്ങനെ!

ലാറിയുടെ വിലയേറിയ 2023 ലിമിറ്റഡ് എഡിഷൻ ഡോഡ്ജ് ചാർജർ എസ്ആർടി ഹെൽകാറ്റ് റെഡെയെ ജയിൽ ബ്രേക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മോഷണം...

Read More >>
#viral | രണ്ട് കൊല്ലം മുമ്പ് കാണാതായ സ്ത്രീയെവിടെ? ​ഗൂ​ഗിൾ സ്ട്രീറ്റ് വ്യൂ തുണച്ചു, അവസാനിപ്പിച്ച കേസിൽ അന്വേഷണം, ഒടുവിൽ സംഭവിച്ചത്!

May 6, 2024 03:29 PM

#viral | രണ്ട് കൊല്ലം മുമ്പ് കാണാതായ സ്ത്രീയെവിടെ? ​ഗൂ​ഗിൾ സ്ട്രീറ്റ് വ്യൂ തുണച്ചു, അവസാനിപ്പിച്ച കേസിൽ അന്വേഷണം, ഒടുവിൽ സംഭവിച്ചത്!

ഭർത്താവ് തുണി അലക്കുന്നതിനിടയിലായിരുന്നു പോളെറ്റ് ഇറങ്ങിപ്പോയത്. ഉച്ച കഴിഞ്ഞാണ് പോളെറ്റിനെ കാണാനില്ല എന്ന കാര്യം ഭർത്താവ്...

Read More >>
Top Stories