2024-03-24T08:55:00

നടന്‍, നായകന്‍, വില്ലന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ തന്റേതായ ഇടം സിനിമയില്‍ നേടിയിട്ടുള്ള താരമാണ് മോഹന്‍ ബാബു. സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടനെ പല താരങ്ങള്‍ക്കും അതുപോലെ പിന്നണി പ്രവര്‍ത്തകര്‍ക്കുമൊക്കെ ഭയമാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? അങ്ങനൊരു കഥയും താരത്തിന് പിന്നിലുണ്ട്. സിനിമകളുടെ ഷൂട്ടിംഗ് സമയങ്ങളില്‍ അദ്ദേഹത്തിന്റെ നിയമങ്ങള്‍ കുറച്ച് കര്‍ശനമാണെന്നതാണ് ഇത്തരമൊരു ആരോപണത്തിന് പിന്നില്‍.

കൃത്യനിഷ്ടയുള്ള നടന്‍ സിനിമയില്‍ അഭിനയിക്കാനെത്തുമ്പോള്‍ സമയം പാലിക്കുകയും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്യാറുണ്ട്. എല്ലാവരും അതുപോലെ ചെയ്യണമെന്നുള്ള കാര്‍ക്കശ്യമാണ് താരത്തിനുള്ളത്. ഇതിന്റെ പേരില്‍ പലപ്പോഴും മോഹന്‍ ബാബു ദേഷ്യപ്പെടാറുണ്ട്. അത്തരത്തിലൊരു കഥയാണ് പ്രചരിക്കുന്നത്. ഏറ്റവും പുതിയ 'വക്കില്‍സാബ്' എന്ന സിനിമയില്‍ അഭിനയിച്ച നടി ലിറിഷയാണ് മോഹന്‍ ബാബുവിനെതിരെ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമയെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി. മോഹന്‍ ബാബു തന്നെ ബലമായി തള്ളിയിട്ട് താഴെ വീണുവെന്നും കൈകള്‍ ചെളിയില്‍ നനഞ്ഞെന്നുമാണ് ലിറിഷ പറഞ്ഞത്. എന്നാല്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയതിന് ശേഷം മോഹന്‍ ബാബു വന്ന് ഇത് അഭിനയമാണെന്ന് പറയുകയായിരുന്നു. അതോട് കൂടിയാണ് തന്റെ അവസ്ഥ മാറിയതെന്നും അന്ന് സംഭവിച്ചതെന്താണെന്നുമാണ് ലിറിഷ വെളിപ്പെടുത്തിയിരിക്കുന്നത്.

മുന്‍പ് മോഹന്‍ ബാബു നായകനായി അഭിനയിച്ച സിനിമയില്‍ നായികയുടെ കൂട്ടുകാരിയുടെ വേഷം ചെയ്തത് ലിറിഷയായിരുന്നു. ആ സിനിമയുടെ ചിത്രീകരണത്തിന് പോയപ്പോള്‍ ആദ്യം മോഹന്‍ ബാബുവിനൊപ്പമുള്ള രംഗങ്ങളാണ് ഉണ്ടായിരുന്നത്. അങ്ങനൊരു രംഗത്തില്‍ പ്രകാശ് രാജ് എന്നെ തള്ളിയിടും. അദ്ദേഹം തള്ളുമ്പോള്‍ ഞാന്‍ താഴെ വീഴുന്നതായി അഭിനയിക്കണം. പക്ഷേ എത്ര തവണ നോക്കിയിട്ടും ആ സീന്‍ റെഡിയായില്ല.

മാത്രമല്ല സെറ്റിലുള്ള എല്ലാവരും ക്ഷീണിതരായി. ഇതോടെയാണ് മോഹന്‍ ബാബു രംഗത്തിറങ്ങിയത്. ഷോട്ടിന് ആക്ഷന്‍ കൊടുക്കാന്‍ പറഞ്ഞതിന് ശേഷം ഒന്നും മിണ്ടാതെ വന്ന് വടി കൊണ്ട് തള്ളിയിട്ടു. അങ്ങനെയാണ് ആ സീന്‍ റെഡിയായതെന്നാണ് ലിറിഷ പറഞ്ഞത്. ഇരുപത് വര്‍ഷത്തോളമായിട്ടും തനിക്ക് കിട്ടാത്ത ജനശ്രദ്ധയാണ് ഈ സിനിമയിലൂടെ തനിക്ക് കിട്ടിയത്. നല്ലൊരു കലാകാരി എന്ന നിലയില്‍ സന്തോഷത്തിലാണെന്നും ലിറിഷ അഭിമുഖത്തില്‍ വ്യക്തമാക്കി.

Content Highlight: #Actor #MohanBabu #pushed #got #wet #allover #Actress #Lirisha #she #understand #truth

Next TV

Top Stories










News Roundup